സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(CHMLPS Nellikkaparambu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്
വിലാസം
നെല്ലിക്കാപറമ്പ്

നെല്ലിക്കാപറമ്പ് ,മുക്കം ,കോഴിക്കോട്
,
നെല്ലിക്കാപറമ്പ് പി.ഒ.
,
673602
സ്ഥാപിതം1995
വിവരങ്ങൾ
ഇമെയിൽclubit.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്47322 (സമേതം)
യുഡൈസ് കോഡ്32040600504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷമീർ സി.കെ
പി.ടി.എ. പ്രസിഡണ്ട്കെ.ടി ശരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷബീന
അവസാനം തിരുത്തിയത്
08-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ' ഏരിയ ഇന്റെൻസീവ് പദ്ധതി' പ്രകാരം കോഴിക്കോട് ജില്ലയിൽ ,കാരശ്ശേരി പഞ്ചായത്തിൽ മുക്കം ഉപജില്ലക്കു കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ് .


ചരിത്രം

         അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ,കാരശ്ശേരി,പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം ...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • നെല്ലിക്കാപ്പറമ്പ് എയർ പോർട്ട് റോഡ് ജംഗ്ഷന് സമീപം വിശാലമായ ഒരേക്കർ സ്ഥലത്തു ശാന്തമായ അന്തരീക്ഷത്തിൽ ഇരു നില കെട്ടിടത്തിൽ മനോഹരമായ ഒരു സ്കൂൾ.
  • സ്റ്റേറ്റ് ഹൈവേ മുതൽ സ്‌കൂൾ വരെ ടാറിട്ട റോഡ് .
  • ശിശു സൗഹൃദ ക്ലാസ് മുറികൾ .ആധുനിക അടുക്കള .
  • ശുദ്ധവും സുലഭവുമായ കുടിവെള്ളം
  • സ്‌കൂൾ പച്ചക്കറി തോട്ടം.
  • വൈഫൈ സ്മാർട്ട് ക്ലാസ് മുറികൾ
  • വൈഫൈ സോൺ
  • സ്‌കൂൾ ലൈബ്രറി
  • ഇൻഡോർ സ്റ്റേജ്
  • സ്മാർട്ട് ക്ലാസ് റൂം
  • മികച്ച കമ്പ്യൂട്ടർ ലാബ്.

അദ്ധ്യാപകർ

1 ഷമീർ സി.കെ
2 നൂർജഹാൻ ചാലിൽ
3 മിനി .സി
4 നസീബ് .യു
5 സുഹാദ കെ .ടി
6 ഷബ്‌ന പി വി
7 മുഹ്സിന പാറമ്മൽ
8 ജസ്‌ന .ഇ
9 ഹന ടി.പി.

പ്രീ പ്രൈമറി

  • ഉമ്മു കുലുസു.സി.കെ
  • ശാന്തി.കെ


വാർത്തകളിലൂടെ വരികൾക്കൊപ്പം

മികവുകൾ

ഒരു ദിനം ഒരു ചോദ്യം

  • വായനപ്പുര
  • ക്രീയേറ്റീവ് കിഡ്സ്
  • പ്രതിഭകൾക്ക് എൻഡോവ്മെൻഡുകൾ
  • മികച്ച ഭക്ഷണം
  • മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • 'അമ്മ വായന
  • എൽ എസ എസ പരിശീലനം
  • ശില്പശാലകൾ .
  • മുന്നോക്കക്കാർക്കായി 'മുൻപേ പറക്കുന്ന പക്ഷികൾ'
  • പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കായി 'പടിവാതിൽ'.
എൽ എസ് എസ് നേടിയ ലിഖമോൾ കെപി
ഉപജില്ലാ കായികമേളയിൽ മിനി ഓവറോളും എൽ പി റണ്ണേഴ്‌സും ട്രോഫി എ ഇ ഓ ശ്രി ലൂക്കോസ് മാത്യു വിൽ നിന്നും ഏറ്റു വാങ്ങുന്നു .
ചിത്രരചനാ ശിൽപശാല
സ്കൂൾ കായികമേള


സവിശേഷ പ്രവർത്തനങ്ങൾ

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഐഷ ലത സംസാരിക്കുന്നു
റഷീഫ് കണിയാത്ത് സംസാരിക്കുന്നു
പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞ


വിദ്യാലയ മുറ്റത്ത് സംരക്ഷണ വലയം തീർത്ത് സ്‌കൂളിന്റെ സർവതോന്മുഖമായ വികസനത്തിൽ ഒപ്പം നിൽക്കാൻ ഞങ്ങളെപ്പോഴും കൂടെയുണ്ട് എന്ന വലിയ സന്ദേശം നൽകി 164 പേരാണ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എല്ലാ പി സ്‌കൂളിൽ നടന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായത്.രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഐഷ ലത പ്രതജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു പി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.റഷീഫ് കണിയാത്ത്, മൂഹമ്മദ് ദിഷാൽ പി, സികെ നുവൈസിബ് എിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി.കെ ഷമീർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.




ക്ളബുകൾ

സയൻസ് ക്ളബ്

'മാനത്തേക്ക് പറക്കാൻ വാ' സയൻസ് ക്ലബ്ബിൽ നിലവിൽ 20 അംഗങ്ങൾ ഉണ്ട് .ശാസ്ത്ര പരീക്ഷണങ്ങൾ ,മിറാക്കിൾസ് എന്നിവ സ്മാർട്ട് ക്ലാസ് റൂമിന്റെ സഹായത്തോടു കൂടി പരിശീലിക്കുന്നു.


ചാന്ദ്ര ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല റോക്കറ്റ് വിക്ഷേപണം നടത്തുന്നു




ഹരിതപരിസ്ഥിതി ക്ളബ്

സ്‌കൂൾ കൃഷിത്തോട്ടം പരിസ്ഥിതി ക്ലബ്ബിന്റെ മേൽ നോട്ടത്തിലാണ് നടക്കുന്നത് ..

പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ ലീഡർ ഷാനിൽ എം ഇന്റെ നേതൃത്വത്തിൽ കുട്ടികൾ കുട്ടികൾ ചെടി നടുന്നു.



സാമൂഹൃശാസ്ത്ര ക്ളബ്

സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നു .

സ്കൂളിലെ ഒാണാഘോഷം
പൂക്കളം


സ്കൂൾ ബ്ലോഗ്

  1. സ്കൂൾ ബ്ലോഗ്‌ [[1]]

http://chmlps.blogspot.in/

സ്കൂൾ ബ്ലോഗ്
സ്കൂൾ ബ്ലോഗ്

വഴികാട്ടി

{{#multimaps:11.2859723,76.0062798 |width=600px|zoom=13}}