| Reading Problems? Click here |
എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങല്‍പറമ്പ്
Schoolwiki സംരംഭത്തിൽ നിന്ന്
| എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങല്‍പറമ്പ് | |||
| സ്ഥാപിതം | 01-06-1976 | ||
| സ്കൂള്‍ കോഡ് | 19023 | ||
| സ്ഥലം | കല്‍പകഞ്ചേരി | ||
| സ്കൂള്‍ വിലാസം | കല്‍പകഞ്ചേരി പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 676551 | ||
| സ്കൂള്‍ ഫോണ്‍ | 04942547114 | ||
| സ്കൂള്‍ ഇമെയില്‍ | msmhschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http://msmhss.org.in | ||
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഉപ ജില്ല | കുറ്റിപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ എച്ച്.എസ്.എസ് അപ്പര്‍ പ്രൈമറി | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 2268 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 4336 | ||
| അദ്ധ്യാപകരുടെ എണ്ണം | 53 | ||
| പ്രിന്‍സിപ്പല്‍ | പി. വി. പൗലോസ് | ||
| പ്രധാന അദ്ധ്യാപകന്‍ | പി. പ്രഭാകരന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | |||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 28/ 12/ 2009 ന് Anzerp ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
കല്‍പകഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് കല്ലിങ്ങല്‍ പറമ്പ് എം. എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം യു. പി സ്കൂളായി ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. തുടര്‍ന്ന് ഹയര്‍സെക്കെണ്ടറി സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നപ്പോള്‍ ഹയര്‍സെക്കണ്ടറി ആയി ഉയര്‍ത്തി.
ഉള്ളടക്കം |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു മൂന്ന് നില കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. യു. പി വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളും ഹയര്‍സെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ദൂരെ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാനേജ്മെന്‍റ് പ്രത്യേകം ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 12 ബസ്സുകള്‍ സര്‍വീസ് നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യല്‍ സ്റ്റഡീസ് ക്ലബ്ബ്
മാനേജ്മെന്റ്
കെ. അബ്ദുലത്തീഫ് സ്കൂള് മാനേജറായും, പി. വി. പൌലോസ് ഹയര്സെക്കന്ഠറി വിഭാഗത്തിന്റെ പ്രിന്സിപ്പലായും, പി പ്രഭാകരന് ഹൈസ്കൂള് വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , പി. ടി അഹമ്മദ് കുട്ടി , വി. പി. ജേക്കബ് , ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

