എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം വിദ്യാരംഗം‌കലാസാഹിത്യവേദി കുട്ടികളുടെ സൃഷ്ടികൾ

കവിത

മധുരമാം സ്നേഹം

ഒരു കൊച്ചു പൂവ്വിന്റെ മധുരമാംസ്നേഹത്തിൽ

വഴിയറിയാതെ നീ പോകയാണൊ?

ഏഴു നിറങ്ങളാൽ ശോഭ വിടർത്തുമീ

മഴവില്ലിൻ ചാരുത നീ അറിയുകില്ലേ?

കളകളം ഒഴുകുന്ന അരുവിയെപ്പോലെ

കാറ്റിന്റെ പാട്ടു നീ മൂളുകില്ലേ?

കുയിലിന്റെ രാഗത്തിൽ നൃത്തമാടുന്നൊരു

സൂര്യന്റെ പുലരിയെ നീ അറിയുകില്ലേ?

പൂക്കൾതൻ പൂമൊട്ടിൽ ഇറ്റിറ്റ് വീഴുന്ന

മഴയുടെ തുള്ളിയെ നീ അറിയുകില്ലേ?

പൂന്തൊടിയിൽ നിന്നു പൂന്തേൻ നുകരുന്ന

വണ്ടിന്റെ വേദന നീ അറിയുകില്ലേ?

ആകാശ വർണ്ണത്താൽ പാറിപ്പറക്കുമീ

മിന്നാമിനുങ്ങിനെ നീ അറിയുകില്ലേ?


(സാൽവി സെബാസ്റ്റ്യൻ, 9 D)


വയൽ മുത്തുകോർത്തതുപോലെനിൽക്കും വയലേ നിന്നെ ഞാൻ സ്നേഹിക്കുന്നു. ആഹാരംരുന്ന നിന്നെ ഞങ്ങൾ ദൈവത്തെപ്പോലാരാധിക്കും. മഴവില്ലിൽ നിന്നും പച്ചനിറമെടുത്ത് നാന്മഖൻ നിന്നെ ചമച്ചു. പുഞ്ചിരിതൂകിനിൽക്കും നിന്നെ ഞാനൊന്നു കണ്ടോട്ടെ വീണ്ടും പുതുമഴപെയ്യുമ്പോൾ നിന്നെകാണാൻ എന്തുഭംഗി. സുന്ദരരൂപമേ നിന്നെ തൊഴുതുനിൽപ്പിതാമുമ്പിൽ മനുഷ്യരുടെപ്രവർത്തിമൂലം നീ ഇപ്പോൾ ഭൂമിയിൽ പോലുമില്ലാ. അതുകൊണ്ടാണ് എനിക്ക് നിന്നോടിത്ര സ്നേഹം ശ്രീക്കുട്ടി ഐ. എസ് V B


ചിത്രശലഭങ്ങൾ

മുറ്റത്തുണ്ടൊരു പൂന്തോട്ടം തോട്ടം നിറയെ ശലഭങ്ങൾ തെന്നലിൽ പാറിനടക്കും ശലഭങ്ങൾ വർണ്ണനിറമാർന്ന ചിറകുള്ള ശലഭങ്ങൾ പൂമ്പൊടി മെയ്യിലണിഞ്ഞും പാറും തേൻ നുകരാനായി പാറി നടക്കും ആടിയും പാടിയും മൂളിപാട്ടും പാറിനടന്നുല്ലസിക്കും. ഹ്രസ്വ ജീവിതമായാലെന്ത് പാറിനടന്നാഹ്ലാദിക്കുന്നു. വാർമഴവില്ലിന്റെ ഏഴുനിറങ്ങളുമേന്തി ഓമൽചിറകുകൾവിടർത്തിപാറും ശലഭങ്ങൾ പൂക്കളുടെ സ്പർശവുമേന്തി പൂന്തോട്ടത്തിൽ പാറും ശലഭങ്ങൾ വാർമഴവില്ലുപോലേഴു നിറങ്ങളുമാർന്നൊരു വർണ്ണ പൂന്തോട്ടം അവരുടെ

സീതാലക്ഷമി കെ.എ V B







കാർട്ടൂൺ


കഥകൾ


യഥാർത്ഥ പ്രണയം

നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള ഭാവത്തിലാണ് പ്രണയം കാണപ്പെടുന്നത്. അമ്മക്ക് മകളോടുള്ള പ്രണയം. മകന് അമ്മയോടുള്ള പ്രണയം. കാമുകന് കാമുകിയോടുള്ള പ്രണയം. എന്നാൽ ഒരു കടലിന് ഒരു മരത്തിനോടുള്ള പ്രണയം തികച്ചും വ്യത്യസ്തമാണ്. അങ്ങനെ ഒരു പ്രണയത്തിന്റെ കഥയാണിത്.

വർഷങ്ങൾക്കു മുമ്പ്, നീണ്ടും പടർന്നും കിടക്കുന്ന അറേബ്യൻ കടലിനു സമീപത്താണ് ഈ കഥ നടക്കുന്നത്. ഒരു സഞ്ചാരി വിനോദയാത്രക്കിടയിൽ തിന്നുപേക്ഷിച്ചു കളഞ്ഞ ഒരു മാങ്ങയുടെ വിത്തിൽ നിന്നാണ് ആ മരം ഉണ്ടായത്. ആ വിത്ത് മുളച്ചു വളർന്നു കൊണ്ടിരുന്നു. എന്നാൽ ആരും ആ തൈമരത്തെ ശ്രദ്ധിച്ചില്ല. എന്നാൽ ആ ഇളം തൈയ്യുടെ പച്ചപ്പും കിളിന്തിവരുന്ന പുതിയ ഇലകളും കടലിനെ ആ മരത്തോടു ആകർഷിക്കാൻ തോന്നിച്ചു. അങ്ങനെ ആ തൈ വളർന്നു ഒരു മരമായി ക്കൊണ്ടിരുന്നു. ആ വളർച്ചക്കൊപ്പം തന്നെ കടലിനു ആ മരത്തോടുള്ള ആകർഷണവും വർദ്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ആ മരം വലുതായി. മരത്തിൽ പൂ കുത്താൻ തുടങ്ങി. അങ്ങനെ ആ പൂ ചെറിയ ചെറിയ മാങ്ങകളായി മാറി. ആ മാങ്ങകൾ തിന്നുവാൻ കിളികളും അണ്ണാനും മറ്റു മൃഗങ്ങളുമെല്ലാം എത്തി.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കടലിനു മരത്തോടുതോന്നിയ അകർഷണം പ്രണയമായി മാറി. ആ പ്രണയം വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ മരമിതൊന്നും അറിഞ്ഞില്ല. ഒരിക്കൽ കടലിന് മരത്തോടുള്ള അമിതമായ പ്രണയംമൂലം മരത്തെ വിവാഹം കഴിക്കണമെന്നു തോന്നി. എന്നാൽ കടലിൽ നിന്നും കുറച്ചകലെയാണ് ആ മരം നിന്നിരുന്നത്. എങ്ങനെയെങ്കിലും മരത്തിനെ വിവാഹംകഴിക്കാൻ കടൽ തീരുമാനിച്ചു. ഒരു വലിയ ശിവഭക്തയായിരുന്നു കടൽ. ഒരിക്കൽ ശിവൻ കടലിനു മുകളിലൂടെ പോയപ്പോൾ വിഷാദയായിരിക്കുന്ന കടലിനെക്കണ്ടു. ശിവൻ വേഗം കടലിനോടു കാരണം തിരക്കി. നടന്നതെല്ലാം കടൽ ശിവനോടു പറഞ്ഞു. ഇതെല്ലാം കേട്ട ശിവൻ കടലിനോടായിപറഞ്ഞു. “എന്റെ അറിവിൽ ഈ പ്രശ്നം പരിഹരിക്കാൻ ഒരാൾക്കുമാത്രമേ സാധിക്കൂ. അതെന്റെ സുഹൃത്തായ തിരയാണ്. ഞാൻ അവനുമായി സംസാരിച്ചു വേണ്ടതുചെയ്തുകൊള്ളാം”. ഇതുകേട്ടതും കടലിനു വലിയ സന്തോഷമായി. ശിവൻ പോയി അൽപസമയം കഴിഞ്ഞുതിരിച്ചുവന്നു. എന്നിട്ടു കടലിനോടായിപറഞ്ഞു. "ഇവനാണ് കാറ്റിന്റെ ദേവനായ തിര.ഇവൻ നിന്നെ സഹായിക്കും. എന്നാൽ അതിനു പകരമായി നിന്നിൽ ഞാൻ നിറയെ ഉപ്പുനിക്ഷേപിക്കും”. ഒന്നും ആലോചിക്കാതെ കടൽ സമ്മതാ മൂളി.ഇതു കേട്ടതും തിര തന്റെ പദ്ധതി പറഞ്ഞു. "ഞാൻ നിന്റെ അതിർത്തിയിൽ നിന്നും. വെള്ളം കാറ്റുപയോഗിച്ചു ഒരുമാലപോലെ ഉണ്ടാക്കി മരത്തിൽ എത്തിക്കാം”. കടൽ സമ്മതിച്ചു. തിരതന്റെ ജോലി തുടങ്ങി. കടലിലെ വെള്ളം തന്റെ മുഴുവൻ ശക്തിയുമുപയോഗിച്ചു കരയിലേക്കു തള്ളി. എന്നാൽ തിരക്കതു സാധിച്ചില്ല. അങ്ങനെ നാളുകൾ നീണ്ടുപോയി. ആ കയറി വരുന്ന വെള്ളത്തെ ആളുകൾ തിരമാല എന്നു വിഴിക്കാൻ തുടങ്ങി.

ഡിക്രൂസ് സെബാസ്ററ്യൻ


ദാനം നൽകിയ സ്വർഗ്ഗം

ഇന്ന് നമ്മുടെ നാട് ഒരു നരഗം പോലംയാണ്. സ്വാർത്ഥചിന്തകൾ കൊണ്ട് ജീവിക്കുന്ന ഇന്നത്തെ മലയാളികൾ ഭക്ഷണ ത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. “കൃഷിയില്ല". നാടിൻ പച്ചപ്പുകൾ എങ്ങോ ഓടി മറഞ്ഞു. ഇങ്ങനെ ഇരിക്കെ ഒരു പ്രകൃതി സ്നേഹിയായ നാടിൻ സംരക്ഷകനായ ഒരു വ്യക്തി ഈ ദൃശ്യം കണ്ട് നെഞ്ച് തകർന്നുപോയി. എന്നിട്ടുപറഞ്ഞു "നരകമായ ഈ നാട് തീജ്വലിക്കുന്ന വെയിലിലും പൊള്ളി മിന്നുന്ന മണ്ണിലും ഉണങ്ങി വീഴാറായ മരങ്ങളിലും എങ്ങനെ രക്ഷപെടും". താൻ മാത്രമായി വിചാരിച്ചാൽ പോര. അത് നാടിനെ അലട്ടുകയാകും. എല്ലാവരെയും ജീവിതത്തിൽ ഉണർത്തിച്ചുകൊണ്ടിരിക്കണം. ആ കാര്യം നാം നിറവേറ്റാൻ. ആ വ്യക്തി വിചാരിച്ചു. പണ്ട് മഹാത്മാഗാന്ധിയും പണ്ടിതൻമാരും ഒട്ടേറെ മത്തായ ആളുകൾ ജനിച്ച ഈ നാട് നശിക്കുന്നനുകാണുമ്പോൾ ! അദ്ധ്വാനിക്കാതെ നമുക്ക് ഒന്നും ലഭിക്കില്ല. അത് കാര്യം പക്ഷേ നമ്മൾ അദ്ധ്വാനാക്കേണ്ടത് കൃഷിയും മറും നല്ലകാര്യങ്ങളാണ് എന്ന് ആ വ്യക്തി മറ്റുള്ള കൂട്ടുകാരോടും കർഷകരോടും ഗ്രാമവാസികളോടും ആയി വീടുകൾ മാറിമാറി കയറി പറഞ്ഞു. മറ്റുള്ള മടിയന്മാർ ഈ വ്യക്തി ചെയ്യുന്നതിൽ അസൂയരായി. താൻ ജീവിക്കുന്നത് തിന്നാനും ഉറങ്ങാനുമാണ്. നാടിനെ രക്ഷിക്കേണ്ടത് നാടാണ് അല്ലാതെ നമ്മളല്ല. എന്നിങ്ങനെ കുറേ അനാവശ്യങ്ങൾ അവർ പറഞ്ഞു. ആഅസൂയാലുക്കൾ കൂടി ഒരു ഗൂഡാലോചന നടത്തി. ഇങ്ങനെയായാൽ ആ വ്യക്തി ഇവിടെ നടന്ന് ചാവുകയാണ് ഉണ്ടാവുകയുള്ളൂ. അവർ ആ വ്യക്തിയോട് പറഞ്ഞു. “എന്തിനാണ് താങ്കൾ ഇത്ര ബുദ്ധിമുട്ടുന്നത്. മര്യാദക്ക് ഉള്ള പണിയും ചെയ്ത് ജീവിച്ചാൽ പോരെ.എന്തിനാണ് വെറുതേ മെനക്കടുന്നത്.” ആ ചോദ്യം കേട്ടപ്പോൾ ആദ്യം ആ വ്യക്തി ഒന്നും മിണ്ടിയില്ല. പിന്നം ഒന്നു അലോചിച്ചു. തന്റെ നാടിനുവേണ്ടി ഇത്ര നാൾ അലഞ്ഞിട്ടും ഒന്നും സാധിച്ചില്ല. ഇവരെക്കൊണ്ട് അത് നടത്താം. അയാൾ തന്റെ താടി നീട്ടി കണ്ണട മൂക്കിൽ മുന്നിൽ കേറ്റിവച്ചു. തന്റെ കൈകൾ ഉയർത്തി നെഞ്ചിൽ വച്ച് പറഞ്ഞു "നാട് എന്റെ അമ്മയാണ്. എന്നാൽ എനിക്കിവിടെ ഒരുസ്ഥാനവും ലഭിക്കുന്നില്ല. ഒരു ജോലിയുമില്ല, എനിക്കിങ്ങനെ പറഞ്ഞു പറഞ്ഞു മടുത്തു.ഇനി ഞാൻ പ്രവൃത്തിക്കാൻ പോവുകയാണ്. അപ്പോൾ അയാൾ ഓർത്തു തന്റെ ഭാരതപിതാവിന്റെ ആ വചനം എന്റെ ജീവിതമാണ് എന്റെ സന്ദേശം. പ്രവൃത്തിയിൽ ഞാൻ പ്രസിദ്ധനാകും.എനിക്ക് ഒട്ടേറെ പാരിദോഷികങ്ങൾ ലഭിക്കും. അങ്ങനെ ഞാൻ ലോകമൊട്ടാകെ അറിയപ്പെടും.” ഇതുകേട്ടപ്പോൾ അസൂയക്കാർക്ക് പിന്നെയും അഹങ്കാരം മൂത്തു. അവർ പിന്നെഒന്നും നോക്കിയില്ല. പാടത്തേക്കും വീടുപറമ്പിലേക്കുമായി നീങ്ങി. കൃഷിചെയ്തും എല്ലാവരോടും ഇത് ഉണർത്തിക്കാതെ ഇവർ മാത്രം നാടിനുവേണ്ടി പോരുതുമ്പോൾ മറ്റുള്ളവർക്ക് കാര്യം പിടികിട്ടി.ആ നാട്ടിലെ എല്ലാ ഗ്രാമവാസികളും കൃഷിയിലും നല്ലനാടിന്റെ രക്ഷക്കുമായുള്ള ജോലികളിൽ മുവുകി. അധികനാൾ നീണ്ടുനിന്നില്ല ആ മഹത് വക്തി തിരിച്ചു വന്നപ്പോൾ തന്റെ കണ്ണുകൾക്ക് വിസ്മയം ജ്വലിപ്പിക്കുന്ന ഹരിതമായ നാടാണ്. അയാൾ അമ്പരന്നു തന്റെ വാക്കുകൾ ഒരു നാടിന്റെ രക്ഷക്കായി തുനിഞ്ഞു. പച്ചപ്പുകളും പൂക്കളും കൊണ്ട് ആഗ്രാമം ഒരു പരിതനാടായി മാറി. ആ വ്യക്തിയുടെ വാക്കുകൾ അസൂയക്കാർ നന്മയിലായി. തലമുറകൾക്ക് കൈമാറി. അങ്ങനെ അവർക്കു മനസിലായി നാം ദാനം നൽകുന്നതാണ് നാടിന്റെ സ്വർഗ്ഗതുല്യമായ വളർച്ച.

സുമിത്ത് ദിലീപ് VIII C


സന്തോഷത്തിന്റെ കണ്ണീർപ്പൂക്കൾ

അങ്ങ് കിഴക്കൻ മലയുടെ അറ്റത്ത് ഒരു കൊച്ചു കുടിൽ ലോകത്തിന്റെ മാറ്റങ്ങൾക്കോ മനുഷ്യരുടെ വ്യത്യാസങ്ങൾ പുതിയ ജീവിതശൈലിയോ അറിയാതം ലോകംഅന്നും ഇന്ന്ും ഒരു പോലെ വിശ്വസിക്കുന്ന രണ്ടു മനുഷ്യർ. സൂര്യരശ്മികൾ പതുക്കെ മിഴിതുറന്നു. ഇരുട്ടിലും തണുപ്പിലും രക്ഷപെടാനെന്നപോലെ പറവകളും ആകാശമേഘങ്ങളും തുടിച്ചു. കിഴക്കൻ മല മഞ്ഞുകൊണ്ട് പുതച്ചിരിക്കുകയാണ്. ആ കൊച്ചു കുടിലിൽ നിന്ന് ദാവീദും ഭാര്യയായ സാറായും എഴുന്നേറ്റു. പതിവുപോലെ ആ ദമ്പതിമാർ തങ്ങളുടെ ആഗ്രഹങ്ങൾ സമർപ്പിച്ചു. അഞ്ചു വർഷമായി ആ ദമ്പതിമാർ തങ്ങളുടെ കാണാതയ മകനെ കാത്തിരിക്കുന്നു. തങ്ങളുടെ ഈ മോനെ പേറി അവർ ഒരുപാട് ദൈവത്തോട് അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ദമ്പതികൾ അനാഥരാണ്. അവർ വളർന്നത് ഇവിടെയാണ്. അതിനാൽ അവർക്ക് അമ്മയും അച്ഛനും എല്ലാം തന്നെ ഈ കിഴക്കൻ മളയാണ്. ആ മല വിട്ട് അവർ എങ്ങോട്ടും പോയിരുന്നില്ല. അങ്ങനെ അവർ ജീവിതം ആരംഭിച്ചു.

അത് മഞ്ഞുകാലമായിരുന്നു. കിഴക്കൻ ണഞ്ഞുകൊണ്ട് പൊതിഞ്ഞുവരികയാണ്. സൂര്യരശ്മികൾകൊണ്ട് മഞ്ഞുരുകി ഒഴുകുന്നു. ഫിർ മരങ്ങൾ നൃത്തമാടുന്നു.കുടിലിൽ സാറ അടുക്കളയിൽ പാചകത്തിനായി ഒരുങ്ങുന്നു. ദാവീദ് തങ്ങളുടെ ആടുകളുമായി മലഞ്ചരുവിലേക്ക്പോയി. പതിവ്പോലെ തന്റെ അടുകളെ മേയാൻ വിട്ടിട്ട് മലഞ്ചരുവിലെ തന്റെ മകന്റെ പേരിട്ടുവിളിക്കുന്ന സോളമൻ എന്ന നദീതീരത്തിരിക്കും. അവിടുത്തെ നിമിഷങ്ങൾ ദാവീദിന് വളരെ സന്തോഷകരമായിരുന്നു. തണുപ്പുള്ള ഇളം കാറ്റ് വീശിക്കോണ്ടിരുന്നു. മറ്റന്നാള് ക്രിസ്തുമസാണ്. ആ ദിനം അവർക്ക് സങ്കടകരമായിരുന്നു. കാരണം തങ്ങളുടെ പ്രിയപ്പെട്ട മകൻ നഷ്ടപ്പെട്ടത് അന്നാണ്. പതിവുപോലെ ക്രിസ്മസ് പാപ്പ വന്നു. അന്നേ ദിവസം ക്രിസ്മസ് പാപ്പ വന്നപ്പോൾ അദ്ദേഹത്തിന് ആ സന്തോഷം അടക്കാനായില്ല. കാരണം അന്നേ ദിവസം ആ പ്രിയപ്പെട്ട സോളമൻ അവിടെവന്നു. ആ മാതാപിതാക്കളുടെ സന്തോഷം അടക്കാനായില്ല. അവരുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകി. അന്നേദിവസം കിഴക്കൻ മലയും വളരെ സന്തോഷത്തിലായിരുന്നു. ആ കൊച്ചുകുടിലിലെ ഉണ്ണി വന്നു.

പ്രിയങ്ക ഡേവീസ് VIII B


അച്ഛനും അമ്മയും

ഒരിക്കൽ ഒരിടത്ത് ഒരു വീട്ടിൽ ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു. സ്നേഹത്തിന്റെ മാതൃകയായി അവർ ജീവിച്ചു. അവർക്ക് ഒരു കുട്ടി ജനിച്ചു. ബന്ധുക്കൾ പലപേരും നിർദ്ദേശിച്ചു. അവസാനം മാതാപിതാക്കൾ ചേർന്ന് പേരിട്ടു. ഗ്ലോറിയ. അവളെ ഓമനത്തോടേയും സ്നേഹത്തോടേയും ചിന്നു എന്ന് വിളിച്ചു. ചിന്നു വളർന്നു. തള്ളക്കോഴിയുടെ ചൂടേറ്റ് കോഴിക്കുഞ്ഞുങ്ങൾ വളരുന്നപോലെ അവൾ അമ്മയെപ്പോലെ വളർന്നു.

തിരിച്ചരിവിന്റെ പ്രായമായപ്പോൾ അവൾ സ്വയം തീരുമാനങ്ങൾ എടുത്തുതുടങ്ങി. നല്ലകാര്യം തന്നെ കുട്ടിക്കാലത്ത് ക്ലാസ്സിൽ ഒന്നാം റാങ്ക് നേടിയ അവൾ പിന്നീട് പഠനത്തിൽ താന്നുപോയി. ഇതിനിടെ അവൾ ചാറ്റിങ്ങിലൂടെ ഒരുവനോട് സംസാരവും കൂട്ടും ആരംഭിച്ചു. അവൾ ചെയ്യുന്നത് തെര്രാണെന്ന് കണ്ട് അമ്മ അവളെ തിരുത്തി. ഒടുവിൽ അവൾ അമ്മയിൽ നിന്നും അകന്നു. ചാറ്റിങ്ങിലൂടെ അവളുടെ വിവാഹം നടന്നു. അവരുടെ ജീവിതം തകർന്നു.

മകൾക്ക് അമ്മയെ കാണുന്നത് തന്നെ വെറുപ്പായി. ഇത് സഹിക്കാനാവാതെ അമ്മ എപ്പോഴും പറയുമായിരുന്നു പത്തുമാസം ഞാൻ നൊന്തുപെറ്റതാണവളെ. അവൾക്കിന്നെന്നെ വേണ്ടാതായി. ഇത് കേൾക്കുമ്പോൾ മകൾക്കും സഹിക്കാനായില്ല.

വിവാഹബന്ധത്തെ എതിർത്തത്തുമൂലം അമ്മയെയും അച്ഛനേയും അവൾ മുറിയിൽ പൂട്ടിയിട്ടു. അവൾ അവളുടെ ഭർത്താവിൽനിന്നും സ്നേഹം കണ്ടെത്തി. കാലം കഴിഞ്ഞുപോയി ചിന്നു അമ്മയായി. തന്റെ പേരക്കിടാവിന്റെ മുഖം ഒന്നു കാണുവാൻ പോളും അവരെ ചിന്നു സമ്മതിച്ചില്ല. ദിവസങ്ങൾ കടന്നു പോയി. ചിന്നുവിന്റെ ഭർത്താവ് വീട്ടിൽ എത്തിയില്ല. തന്റെ ദു:ഖം ആരോടും പറയാതെ അവൾ ഉള്ളിലോതുക്കി. പിന്നീട് അന്വോഷിച്ചപ്പോൾ ഭർത്താവിന് മറ്റൊരു കുടുംബമുണ്ടെന്നവൾ മനസ്സിലാക്കി. ആ വാർത്ത അവളുടെ മനസ്സിന് താങ്ങാൻ കഴിഞ്ഞില്ല. അവളുടെ സമനില തെറ്റിത്തുടങ്ങി. എന്ത്ചെയ്യണമെന്നറിയാതെ അവൾ അളഞ്ഞു. അവസാനം അവൾ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തി. അവർ അവളെ രണ്ടുകയ്യും നീട്ടി ഏറ്റിവാങ്ങി. അവരുടെ സ്നേഹപരിചരണത്തിൽ അവളുടെ സസമനില നിരിച്ചുിട്ടി. താൻ മാതാപിതാക്കളോട് ചെയ്തതോർത്ത് അവൾ പശ്ചാതപിച്ചു. മാതാപിതാക്കളെ ഒത്തിരി വേദനിപ്പിച്ചിട്ടും അവർ എന്നെ എത്ര വാത്സല്ല്യത്തോടെയാണ്നോക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. ചിന്നുവിന്റെ കുട്ടിയെ വളർത്തി അവൾ വലുതാക്കി. ഒരു ആൾക്കുപോലും ഈഗതി വരരുതെന്ന പ്രാർത്ഥനയോടെ അവൾ ജീവിച്ചു.

ഗുണപാഠം സ്നേഹംതുളുമ്പുന്ന മാതാപിതാക്കളെ നാം സ്നേഹിക്കണം. നാം എത്ര ദ്രോഹിച്ചാലും അവർ നമ്മെ സ്നേഹിക്കും. നാം അവരെ കാണപ്പെടുന്ന ദൈവമായി കരുതണം.

എയ്ഞ്ചൽ റോയി IX C


മാരിമുത്തുവും സ്വർണ്ണത്തൂവലും

നേരം പുലർന്നു. ശുഭദിനം സുപ്രഭാതം കിഴക്കിനിയിൽനിന്ന് മുത്തശിയുടെ രാമനാമകീർത്തനം ഉയർന്നുകാൾക്കാമായിരുന്നു. മുത്തശ്ശൻ ഇറയത്തിരുന്നു മുറുക്കുന്നു. കേശവൻ നായരുമുണ്ട് കൂട്ടിന്. മുത്തശ്ശൻ : മിധുനം കൊഴിയുന്നത് കർക്കിടക സംക്രമത്തിലേക്ക് അല്ലേകേശവാ കേശവാൻ നായർ : അതേ പെട്ടെന്ന് വീണക്കുട്ടി ഇറയത്തെത്തി. വീണ : മുത്തശ്ശാ എനിക്കൊരു കഥ പറഞ്ഞുതരുമോ മുത്തശ്ശൻ : ഓ അതിനെന്താ ഓപ്പോൾ : എന്താകുട്ടി പറേണത് നീപത്താം തരത്തിലാണ് പഠിക്കണത് പയിരുന്ന് വല്ലതും പഠിക്ക്. വീണ : ഇത്രനേരം വായിച്ചുപഠിക്കായിരുന്നു ഓപ്പോളെ ഓപ്പോൾ : നീ വല്ല്യ കാര്യം പറയണ്ട പഠിത്തകാര്യം എനിക്കറിയാം. പുസ്തകം തുറന്നുഴച്ച്ഉറക്കമല്ലേ വീണ : എപ്പോഴും പഠിച്ചോണ്ടിരുന്നാൽ തലക്കു വട്ടുപിടിക്കും. ഒരു എന്റർടെയ്ൻമെന്റ് ആവശ്യമല്ലേ ഓപ്പോളെ മുത്തശ്ശൻ : അതുപറഞ്ഞത്ശരിയാ ഓപ്പോൾ : അപ്പോ മുത്തശ്ശനും മോളും ഒരു കെട്ട് മുത്തശ്ശൻ : ഞാനിവൾക്ക് ഒരു കഥപറഞ്ഞുകൊടുത്തിട്ട് ഇപ്പവിടാം ഭാരതി ഓപ്പോൾ : ശരി മുത്തശ്ശൻ : മോൾ മേഘപുത്രം എന്നുകേട്ടിട്ടുണ്ടോ ധാരാളം കുന്നുകളും സ്വർണ്ണം വിതറിയപോലെ വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടമോക്കെയുള്ള മേഘപുത്രം. എന്തു ഭംഗിയാണെന്നോ അവിടം കാണാൻ. അവിടെയാണ് നമ്മുടെ കഥാനായകനായ മാരിമുത്തുവിന്റെ വീട്. അവനോരു ചിത്രകാരനായിരുന്നു. വരക്കുന്നചിത്രങ്ങൾവിറ്റാണ് അവൻ ജീവിച്ചിരുന്നത്. അവന്റെ ജീവൻതുടിക്കുന്നചിത്രങ്ങൾ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. മേഘപുത്രത്തിലെ ആളുകൾ സദ്ഗുണസമ്പന്നരായിരുന്നു. പെട്ടെന്നുതന്നെ അവിടുത്തെ സന്തോഷവും കൃഷിയുമെല്ലാം നശിച്ചു. വീണ : എന്താമുത്തശ്ശാകാരണം മുത്തശ്ശൻ : അതാ പറേണത് നീ തോക്കൽ കേറിവെടിവക്കല്ലെ, കാരണം രാജ്യത്തെ ഏതോ ഒരാൾ അരുതാത്തത് പ്രവൃത്തിച്ചു. വെള്ളിയലുക്കിട്ടോഴുകിയ പുഴ വറ്റി വിണ്ടുകീറി. ധാന്യമണി കണികാണാൻപോലും കിട്ടാതായി അപ്പോഴാണ് കഥാനായകനായ മാരിമുത്തു എത്തുന്നത്. തന്നെയും തന്റെ രാജ്യത്തെയും പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. സ്വപ്നത്തിൽ സമൃദ്ധിയുടെ ദേവത പ്രത്യക്ഷപ്പെട്ട് ഒരു മാന്ത്രിക തൂവൽ അവനു നൽകി. പിറ്റേന്നു തന്നെ നിറം ചാലിച്ച് അവൻ അതുകൊണ്ട് ഒരു പക്ഷിയുടെ ചിത്രം വരച്ചു. അത്ഭുതമെന്ന് പറയട്ടെ അവൻ വരച്ച ആ പക്ഷി ജീവൻവച്ചു പറന്നുപോയി. അവൻ ഉത്സാഹത്തോടെ വിളഞ്ഞുനിൽക്കിന്ന പാടങ്ങളും നിറയെ വെള്ളമിള്ള കിണറുകളും മറ്റു പെട്ടെന്നുതന്നെ വരണ്ടുണങ്ങിയ പാടം നിറയെ വിളഞ്ഞ പാടമായി. അതിർത്തിയിൽ നിറയെ വെള്ളമുള്ളകിണറുണ്ടായി അങ്ങനെ രാജ്യത്തിന്റെ ക്ഷാമം മാറി പഴയപടിയായി. ഇതെല്ലാം മാരിമുത്തുവിന്റെ ഭാഗ്യം കോണ്ടുണ്ടായതാണെന്നറിഞ്ഞ രാജാവ് തന്റെ ഉപദേശകനായി മാരിമുത്തുവിനെ നിയമിച്ചു.

മീനു ശിവൻ IX D


കുശവന്റെ പാത്രം

പണ്ട് പണ്ട് ഒരുസ്ഥലത്ത് ഒരു കുശവനും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും അവർക്ക് ബദ്ധിമാനായ മകനും ഉണ്ടായിരുന്നു. അമ്മയും ഭാര്യയും എപ്പോഴും വഴക്കുകൂടുമായിരുന്നു. അത്കൊണ്ട് കുശവൻ വളരെയേറെ സങ്കടപ്പെട്ടിരുന്നു. ഈ ഭാര്യ ആ അമ്മയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഴിശക്കുമ്പോൾ ചോറു കഴിക്കാനായി അവർക്ക് ഒരു പാത്രം ഉണ്ടാക്കിക്കൊടുത്തു. അമ്മ പാത്രം കൊണ്ട് പരുമ്പോൾ ഭാര്യ ഭക്ഷണം ഇട്ട് കൊടുക്കും. ഇത് കണ്ട് കുശവൻ ഏറെ വിഷമിച്ചു. കുശവൻ പട്ടണത്തിലേക്ക് പോയപ്പോൾ കുശവന്റെ മകൻ പണിശാലയിൽ കയറി ഒരു പാത്രം നിർമ്മിക്കാൻ തുടങ്ങി. അമ്മ അവനെ അന്വോഷിക്കാൻ തുടങ്ങി. അവനെ കണ്ടപ്പോൾ ചോദിച്ചു "നീ ആർക്കുവേണ്ടിയാണ് ഈ പാത്രം ഉണ്ടാക്കുന്നത്.” അവൻ പറഞ്ഞു "അമ്മക്കു വേണ്ടി" “എനിക്ക് വേണ്ടിയോ എനിക്ക് പാത്രങ്ങൾ ഉണ്ടല്ലോ" “അല്ല ഞാൻ കല്ല്യാണം കഴിച്ചു കഴിയുമ്പോൾ എന്റെ ഭാര്യ അമ്മക്ക് ഭക്ഷണം തരാൻവേണ്ടിയാ“ ആ അമ്മ കുറേ കരഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പോയി അമ്മയെ വീട്ടിലേക്ക് വിളിച്ചു. പിന്നീട് അവർ സുഖമായി ജീവിച്ചു.

ജിത്തു ജോസ് X E


ബദ്ധി മാനായ മകൻ

ഒരു കൊച്ചുഗ്രാമത്തിൽ സമ്പന്നനായ ഒരു വ്യക്തി ഉമ്ടായിരുന്നു. രാമൻ എന്നായിരുന്നു അവന്റെ പേര്. അദ്ദേഹത്തിന് ഒരു കുട്ടിമാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ തളർവാതം വന്ന് മരണകിടക്കയിൽ കിടക്കുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മകൻ ഒരു ബുദ്ധിമാനും എല്ലാകാര്യത്തിലും കഴിനുള്ളവനുമായിരുന്നു. ഒരു ദിവസം ഒരു കുട്ടി ഭിക്ഷയാചിച്ച് ആ വീട്ടിലേക്ക് വന്നു. അവൻ ഒരു കള്ളനായിരുന്നു. അവനെ കണ്ടപ്പോൾ രാമന് സങ്കടം തോന്നി. അവനെ തന്റെ മകനെപ്പോലെ കണ്ട് കാര്യങ്ങൾ ചോദിച്ചു. പപ്പു എന്നായിരുന്നു അവന്റെ പേര്. അവൻ കരച്ചിലോട് കരച്ചിൽ.അവൻ പറഞ്ഞു അവന്റെ അട്ഠനും അമ്മയും മരിച്ചു. എനിക്കാരുമില്ല. എന്നെ സഹായിക്കണേ. രാമൻ അവനെ അവന്റെ വീട്ടിലാളാക്കി. രാമൻ സന്തോഷത്തോടെ ജീവിച്ചു. രാമന്റെ കുട്ടിയുടെ പേര് രാജു എന്നായിരുന്നു. രാജുവിന് പപ്പുവിനെ അത്ര പിടിച്ചില്ല. നാളുകൾ കഴിഞ്ഞു വീട്ടിലെ സ്വർണ്ണം കാണാതെയായി. രാമൻ തന്റെ മകനോട് ചോദിച്ചു. "രാജു എന്തിനാണ് നീ സ്വർണ്ണം എടുത്തത്.” “ഞാനല്ല ഞാനല്ല ”എന്ന് രാജുപറഞ്ഞു. പപ്പു പറഞ്ഞു “ഞാൻ കണ്ടതാണ് ഇവൻ എടുത്തത്.ഇവൻ അതെടുത്ത് വിറ്റു“. രാമന് വളരെ വിഷമമായി. രാജു മനസ്സിൽ വിചാരിച്ചു തന്റെ അച്ഛന്റെ മുമ്പിൽ ചെയ്യാത്തകാര്യത്തിൽ ഞാൻ പിടിയില്യല്ലോ. ഇത് എങ്ങനെയെങ്കിലും തെളിയിക്കണം. രാജു വിചാരിച്ചു പപ്പു സ്വർണ്ണം അവന്റെ ഡ്രസ്സിന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കണം. അതറിഞ്ഞ രാജു അതുപോലെ ഇരിക്കുന്ന വേറെ ഒരു സ്വർണ്ണം വച്ചിട്ട് പറഞ്ഞു “അച്ഛാ അച്ഛാ സ്വർണ്ണമാല ദേ ഇവിടെയുണ്ട്.“ ഇതുകേട്ട് അച്ഛനും പപ്പുവും ഓടിയെത്തി. പപ്പു നോക്കിയപ്പോൾ അതുപോലത്തെ മാലതന്നെ. രാജു അച്ഛനോട് ചോദിച്ചു “അച്ഛാ ഇതുപോലത്തെ എന്റെ മുക്കുപണ്ടമാല കാണാനില്ല. “ പപ്പുവിന് അബദ്ധം മനസ്സിലായി. പപ്പു പറഞ്ഞു “ ദേ നിലത്തെരുമാല“ പപ്പു പോക്കറ്റിൽ നിന്ന് എടുത്തിടുന്നത് രാമൻ കണ്ടു. രാമൻ അവനെ പോലീസിൽ ഏൽപ്പിച്ചു. തന്റെ മകന്റെ ബുദ്ധിസാമർത്ഥ്യം കണ്ടപ്പോൾ രാമൻ സന്തോഷിച്ചു. തന്റെ മകൻ ഒരു സത്യസന്ധനാണെന്നറിഞ്ഞപ്പോൾ അച്ഛന് വളരെ സന്തോഷമായി.

ഫ്രസിൻ പൗലോസ് X D


അഹങ്കാരിയായ മാവ്

ഒരിക്കൽ ഒരു കാട്ടിൽ രണ്ട് മാവ് ഉണ്ടായിരുന്നു. ഒന്ന് അഹഹ്കാരിയായ മാവും മറ്റൊന്ന് പാവത്താനായ മാവും. ഒരു ദിവസം കുറച്ച് ഉറുമ്പുകൾ കൂടുകൂട്ടാനായി കാട്ടിൽ എത്തി. അപ്പോൾ ഉറുമ്പുകൾ അഹങ്കാരിയായ മാവിനോട് ചോദിച്ചു.“ ഞങ്ങൾ ഇവിടെ കൂടുകൂട്ടികോട്ടെ?.“ അപ്പോൾ അഹങ്കാരിയായ മാവ് പറഞ്ഞു “ഇല്ല ഇല്ല പറ്റില്ല എന്റെ ഇലയിൽ ആരും കൂടുകൂട്ടണ്ട “എന്ന് അഹങ്കാരത്തോടെ പറഞ്ഞു. ഉറുമ്പുകൾ വിഷമിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് അവർ പാവത്താനായ മാവിനെ കാണുന്നത്. ഉറുമ്പുകൾ പാവത്താനായ മാവിനോട് ചോദിച്ചു “ഞങ്ങൾ നിന്റെ ഇലയിൽ കൂടുകൂട്ടികോട്ടെ?“.അപ്പോൾ പാവത്താനായ മാവ് പറഞ്ഞു.“അതിനെന്താ എന്റെ ചില്ലകളിൽ വേണ്ട സ്ഥലമുണ്ട് വരൂ. “അങ്ങനെ ഉറുമ്പുകൾ അവിടെ കൂടുകൂട്ടി. അപ്പോഴാണ് കാട്ടിൽ മാങ്ങ പറിക്കാനായി കുട്ടികൾ വരുന്നത്. അപ്പോൾ ആദ്യം കയറിയത് പാവത്താൻ മാവിലായിരുന്നു. അപ്പോൾ ഉറുമ്പുകൾ മാവിന്റെ ചില്ലകളിരുന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്ന കുട്ടികളെ കടിക്കാൽ തുടങ്ങി. അതോടെ അവർ താഴേക്കിറങ്ങി. അപ്പോഴാണ് അഹങ്കരിയായ മാവിനെ കണ്ടത്. അവിടെ ഒറ്റ ഉറുമ്പുമില്ല.അങ്ങനെ കുട്ടികൾ അഹങ്കരിയായ മാവിന്റെ മാങ്ങയെല്ലാം പറച്ചെടുത്തു. അപ്പോൾ അഹങ്കരിയായ മാവ് നാണിച്ചു തലതാഴ്ത്തി. തന്റെ ചില്ലകളിൽ ഉറുമ്പുകൾ കൂടുകൂട്ടിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് അവൻ ചിന്തിച്ചു.

അമീർ സുഹയിൽ VIII C


മടിയിൽ നിന്ന് ഉയരങ്ങളിലേക്ക്

ഒരു കൊച്ചു ഗ്രാമത്തിൽ പാവത്താനായ ഒരു കടക്കാരനുണ്ടായിരുന്നു. അയാളുടെ വീട്ടിൽ അയാളുടെ ഭാര്യയും ഒരു മകനും മാത്രമാണ് ഉണ്ടായിരുന്നത്. രാമു എന്നാണ് അയാളുടെ പേര്. രാമുവിന്റെ മകൻ ഒരു കുഴിമടിയനാണ്. മകന്റെ പാര് കൊച്ചുണ്ണി എന്നാണ്. അതിരാനിലെ തന്നെ രാമു കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോയിവരുമ്പോഴും തന്റെ മകൻ കിടക്കപ്പായിൽനിന്ന് എഴുന്നേറ്റിട്ടുണ്ടാവില്ല. കൊച്ചുണ്ണിക്ക് സ്ക്കൂളിൽ പോകുവാൻ വളരെ മടിയാണ്. അവനെ രാവിലെ എഴുന്നേൽപ്പിക്കുന്നതു തന്നെ അമ്മ തലയിൽ വെള്ളം കോരിയൊഴിച്ചാണ്. പോകുവാൻ നേരമാകുമ്പോഴേകും വയറുവേദന വരും. സ്ക്കൂളിലേക്ക് 10 മണിയായാലും പോവുകയില്ല. അവന് മടിയാണ്. പത്തരയായാൽ അവൻ പിന്നെ പോവില്ല. അവന്റെ അമ്മ വഴക്കുപറയുന്നുണ്ടെങ്കിലും കാര്യമില്ല. അവന്റെ അച്ഛൻ ഒരു പാനത്താനാണ് സ്വന്തം കടയിലെ കാര്യങ്ങൾ മാത്രെ നേക്കി നടക്കുകുയാണ് രാമു. അവന്റെ അടുത്ത് അരെങ്കിലും സഹായം ചോദിച്ച് വന്നാൽ അവന്റെ കയ്യിൽ നിന്നും കൊടുക്കാൻ കഴിയുന്നത് കൊടുത്ത് രാമു അവരെ സഹായിക്കും. രാമുവിനെ സ്വന്തം നാട്ടുകാർക്ക് വലിയകാര്യമായിരുന്നു. ര്മുനിന്റെ മകൻ കൊച്ചുണ്ണി പത്താം ക്ലാസ്സിലായി. രാമുനിനും തന്റെ പത്നിക്കും വിദ്യാഭ്യാസമില്ല. അങ്ങനെ തന്റെ മകൻ പഠിച്ച് വലിയവനാകണമെന്നാണ് തന്റെ അച്ഛന്റെയും അമ്മയുടേയും ആഗ്രഹം. പക്ഷെ കൊച്ചുണ്ണിക്ക് പഠിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തന്റെ കൊച്ചുണ്ണിയെ പഠിപ്പിക്കുവാൻ തന്റെ അച്ഛൻ രാമു കടയിൽനിന്നു കിട്ടുന്ന തുച്ഛവരുമാനവും അവന്റെ അമ്മ കൂലിപ്പണിക്ക് നടന്നുള്ള വരുമാനം കൊണ്ടാണ് അവനെഇത്രയും പഠിപ്പിച്ചത്. ഒരിക്കൽ കൊച്ചുണ്ണി പറഞ്ഞു അച്ഛാ എനിക്ക് പട്ടണത്തിൽ പോയി പഠിക്കണം എന്ന് പറഞ്ഞു. ഈ കാര്യം കൊച്ചുണ്ണിയുടെ ടീച്ചറോട് പറഞ്ഞു. ടീച്ചർ പറഞ്ഞു ഇവൻ നന്നായി പഠിക്കുകയാണെങ്കിൽ സ്ക്കൂളിൽ നിന്നു തന്നെ ഇവനെ പട്ടണത്തിലേക്ക് കൊണ്ടു പോകുന്നതായിരിക്കും. പക്ഷേ അതിന് നന്നായി മാർക്കുണ്ടെങ്കിൽ മാത്രമേ പറ്റുകയൊള്ളു. രാമുവിന് ആഗ്രഹമുണ്ടായിരുന്നു മകനെ പട്ടണത്തിൽ അയച്ചു പഠിപ്പിക്കുന്നതിൽ പക്ഷേ കൊച്ചുണ്ണിക്ക് പോവുകയും വേണം അവൻ പഠിക്കുകയുമില്ല. അപ്പോൾ ടീച്ചർ പറഞ്ഞു അവനോട് പറയുക പഠിച്ച് നല്ല മാർക്ക് വാങ്ങിയാൽ ഒരു സൈക്കിളും വാങ്ങിത്തരാം പട്ടണത്തിൽ അയക്കുകയും ചെയ്യാം. അപ്പോൾ കൊച്ചുണ്ണിക്ക് ഒരാഗ്രഹം . സ്ക്കൂൾ വിട്ടാൽ സൈക്കിളിൽ ചുറ്റിനടക്കാം. അപ്പോൾ അവൻ നന്നായിപഠിക്കാൻ തുടങ്ങി. അവനാ നല്ല മാർക്കു ലഭിച്ചു. അവൻ അങ്ങനെ പട്ടണത്തിൽ പോയിപഠിച്ചു. അവന് അവിടെത്തന്നെ ജോലിയും കിട്ടി. അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു. യദുകൃഷ്ണൻ X D ചീത്ത കൂട്ട് കെട്ട് ആപത്തിലേക്ക് ഇന്ന് നമ്മുടെ നാട്ടിൽ ആരും അധ്വാനിക്കാറില്ല. ഇതിനെ കുറിച്ചുള്ള കഥയാണ് ഇത്. പണ്ട് പണ്ട് ജോസഫ് എന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ അവരുടെ പേര്, അരുൺ, നിഖിൽ എന്നായിരുന്നു. അരുൺ ഒരു മടിയനായിരുന്നു. എന്നാൽ നിഖിൽ ഒരു അദ്ധ്വാനിയായിരുന്നു. ജീവിതത്തിലെ ഏത് കടങ്ങളും മുന്നോട്ട്കൊണ്ട്പോകും. ഒരിക്കൽ തന്റെ അച്ഛനോട് തനിക്കുള്ള സ്വത്തിന്റെ ഭാഗംതരാൻ വാശിപിടിച്ചു. അദ്ദേഹം മടികൂടാതെ സ്വത്ത് നൽകി അത് അവൻ കൂട്ടുകാരുമായി ദൂർത്തടിച്ച് എല്ലാം നഷ്ടപ്പെട്ടു. പണമുണ്ടായിരുന്നപ്പോൾ എല്ലാവരും. ഇല്ലാത്തപ്പോൾ ആരുമില്ല. അങ്ങനെ അവൻ ഒരു സ്ഥലത്ത് ജോലി നോക്കി. പന്നികളെ നോക്കലായിരുന്നു. അതിന്റെ തവിടായിരുന്നു അവന്റെ ഭക്ഷണം. അവൻ ഏരെ ദു:ഖിച്ചു. പിന്നീട് അവൻ അവിടെനിന്ന് വീട്ടിലേക്ക് മടങ്ങി. അവിടെ അവൻ ആരേയും കണ്ടില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആരോ അവനെ വിളിച്ചു. അവൻ തരിഞ്ഞു നോക്കിയപ്പോൾ അവന്റെ അച്ഛൻ ജോസഫ് ആയിരുന്നു. അവന്റെ അടുത്ത് ചെന്ന് അവനെ നോക്കി എന്നിട്ട് പണിക്കാരോട് കല്പിച്ചു. ഇന്ന് നമുക്ക് സന്തോഷത്തിന്റെ നാളുകളാണ്. എന്റെ കാണാതെ പോയമകൻ തിരിച്ചുവന്നു. ഇന്നത്തെ ദിവസം നമുക്ക് ഉല്ലാസപൂർവ്വം ആഘോഷിക്കാം. അതുകേട്ട നിഖിൽ അച്ഛനോട് ചോദിച്ചു. എന്തിനാണ് അരുണിനെ കണ്ടപ്പോൾ ഇത്ര ആഘോഷം. ഇവന്റെ തെറ്റ് തിരുത്തുവാനുള്ള അവസരമാണ് അത് നമ്മളായിട്ട് കളയരുത്. അവൻ അവന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ തോന്നി. അത് തന്നെ നല്ലോരവസരമാണ്. അരുണിനാ പണംകിട്ടിഎന്നറിഞ്ഞ് കൂട്ടുകാർ അവനെ പുകഴ്ത്തി.അപ്പോൾ അരുൺ അവരെ ്വിടെനിന്നും പുറത്താക്കി. അതുകണ്ട അച്ഛൻ പറഞ്ഞു ചീത്തകൂട്ടുകെട്ട് നിന്നെ വളഞ്ഞവഴിയിലൂടെയാണ് നടത്തുന്നത്. അതിനാൽ ഇനി നീ നേർ വവിയിലൂടെ മാത്രം നടക്കുക. നിന്റെ കൂട്ടുകെട്ട് നിന്നെ ലഹരിപിടിക്കുന്ന വസ്തുക്കൾ പോലെയുള്ള മയക്കമരുന്ന് മദ്യപാനം എന്നിവയിലേക്ക് നയിക്കും. ചീത്തകൂട്ടുകെട്ട് ആപത്തെന്ന് എന്നും ഓർക്കുക. ആൽബിൻ ടി.കെ VIII C

എന്റെ മക്കു കണ്ണാടി എന്ന പ്രകൃതി സുന്ദരമായ ഗ്രാമം. നിറയെ പുഴകളും കായലുകളും നിറഞ്ഞ ഒരു ഗ്രമം. അവിടുത്തെ പശുക്കളും കിളികളുമെല്ലാം നമ്മോട് ഓരോ കഥ പറയും. കാവുകളും നാഗത്താൻമാരും കാടുകളുമെല്ലാം വളരെ നല്ലതാണ്. അവിടുത്തെ നാട്ടുകാർ വളരെ നന്മ നിറഞ്ഞവരമായിരുന്നു. അവിടെ ഒരു സ്ക്കൂളുണ്ട്. അവിടെ ഗുരുകാല സമ്പ്രദായം ഇപ്പോഴും തുടർന്നു പോരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവിടുത്തെ കുട്ടികൾ കാട്ടിലേക്ക് നിറകാശേഖരിക്കാനുംകാട്ടിലെ ഔഷധ സസ്യങ്ങളെ നിരീക്ഷിക്കാനും വേണ്ടി പോയി. പെട്ടെന്ന് ഒരു കാട്ടാന അവരുടെ മുൻമ്പിൽ നിൽക്കുന്നതുകണ്ടു. അവർ നാലുപാടിലേക്കും ചിതറിയോടി. എല്ലാകുട്ടികളും ഒറ്റപ്പെട്ടു. അതിൽ വിനു എന്നകുട്ടി കൂടുതൽ ഉൾകാട്ടിലേക്ക് അകപ്പെട്ടു. അവിടുത്തെ പക്ഷികളുടെ ശബ്ദവും തണുപ്പും അവനെ ഏതോ ഒരു അത്ഭുത ലോകത്തേക്ക് കൊണ്ടു പോയി. അവൻ കാടുരസിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഏതോ ഒരു മൃഗത്തിന്റെ അലർച്ച, വിനു വല്ലാതെ ഭയന്നുപോയി. അവൻ ഒരു മരത്തിന്റെ പിന്നിൽ പോയി ഒളിച്ചു. എന്നിട്ട് നോക്കിയപ്പോൾ കുറേ മൃഗങ്ങൾ എന്തോ ഒന്നിനെ ഒാടിക്കുന്നതു കണ്ടു. അവൻ അവരെത്തന്നെ സൂക്ഷിച്ചുനോക്കി. അപ്പോൾ ആ ജീവി മായയായിമറഞ്ഞു. ആ ജീവിയെ കാണാഞ്ഞിട്ട് മറ്റുമൃഗങ്ങൾ ഓടിപ്പോയി. വിനുവിന് ഈ സംഭവം അത്ഭുതമായി തോന്നി. അവൻ എന്താണിത് എന്നറയുവാനുള്ള ആകാംക്ഷയിലായി. സംഭവം നടന്നിടത്തേക്ക് ചെന്നു. അവൻ നാലുപാടും നോക്കി. എന്നാൽ ആരേയും കണ്ടില്ല. പെട്ടെന്ന് അവന്റെ മുമ്പിൽ ആ വിജിത്ര ജീവി പ്രത്യക്ഷപ്പെട്ടു. അവൻ ആദ്യം ഭയന്നുപോയി. പിന്നെ അവൻ ആജീവിയെ സൂക്ഷിച്ചുനോക്കി. പൊക്കംകുറഞ്ഞ് മെലിഞ്ഞ ശരീരം വലിയ തല രണ്ട് ഉണ്ടക്കണ്ണുകൾ നാലുവിരലുള്ള കൈയ്യും കാലും ഇരുനിറം. അവൻ അങ്ങനെ ഒരു ജീവിയെ ക്കുറിച്ചുകേട്ടിട്ടില്ല. അവൻ അതിനോട് സംസാരിച്ചു. എന്നാൽ അതിന്റെ ഭാക്ഷ മറ്റൊന്നായിരുന്നു. എന്തായാലും അതോരുമൃഗമാണെന്ന് വിനുവിന് മനസ്സിലായി. ഏതോ അന്യഗ്രഹ ജീവിയാണ്. ഇതെങ്ങനെ ഇവിടെ എത്തിയെന്ന് വിനുവിന് മനസ്സിലായില്ല. അവൻ അതിനോടുസംസാരിച്ചു കൊണ്ടിരുന്നു. ഒരു മൃഗത്തിന്റെ അലർച്ച കേട്ടപ്പോൾ അതിന്റെ വയറിൽ നിന്ന് ഒരു വെളിച്ചം മിന്നിക്കൊണ്ടിരുന്നു. അതിന് പേടിയായിട്ടാണ് അങ്ങനെയെന്ന് വിനുവിന് മനസ്സിലായി. കൊച്ചുകുട്ടികളെപ്പോലെയാണ് ആ ജീവി. വിനു അവന് മക്കു എന്ന് പേരിട്ടു. വിനുവിന് അധികനേരം മക്കുവിനോട് കളിക്കാനും സംസാരിക്കാനും സാധിച്ചില്ല. അവന്റെ കൂട്ടുകാർ അവനെ തേടിവന്നു. മക്കുവിനെ അവൻ ഒളിപ്പിച്ചുനിർത്തി. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവൻ തിരിച്ചുപോയി. പിന്നീട് അവൻ കാട്ടിൽ അരുമ്പോഴൊക്കെ മക്കുവിന്റെ അടുത്ത് വരും. കളിക്കും. കൂട്ടുകാർ അന്വോഷിച്ചുവരുന്നതുമുമ്പ് അവരുടെ അടുത്തേക്ക് ഓടും. അങ്ങനെ ഇരിക്കെ അവൻ മക്കുവിന്റെ അടുത്തുവന്നപ്പോൾ അവൻ ക്ഷീണിതനായി മണ്ണിൽ കിടക്കുന്നു. അവന്റെ ഇരുനിറം വെള്ള നിറമായിമാറി. മക്കുവിന് ശ്വാസം ലഭിക്കുന്നില്ല. എന്താണ് മക്കുവിന് സംഭവിക്കുന്നതെന്നറിയാതെ വിനു കരയാൻ തുടങ്ങി. അവൻ എന്തോക്കെയോ പച്ചമരുന്നകൾ മക്കുവിന് കൊടുത്തു. അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. മക്കു മരിച്ചുപോയി. അവൻ മക്കുവിന്റെ അടുത്തുനിന്നും വളരെ പ്രയാസപ്പെട്ടാണ് തിരിച്ചു പോയത്. അവന് മക്കുവിനെ മറക്കാൻ സാധിക്കുന്നില്ല. അവൻ എന്നു മക്കകുവിനെ ക്കുറിച്ചോർക്കും. വിനുവിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തായിരുന്നു മക്കു.

ഗ്രീഷ്മ ഗിരീഷ് IX C


ഏലിയാൻ ഏലിയാസ് പുതിയ വഴിത്തിരുവിലേക്ക് ,തെരുവിലേക്കും.

ഒരിടത്തെരുകുട്ടിയുണ്ടായിരുന്നു. നാഗർലാന്റിൽ ജനിച്ചു. അവനോരു പേരുയമ്ടായി.ഏലിയാസ്. അവനു ഏറ്റവും ഇഷ്ടപ്പെട്ട എല്ലാം അവന്റെ അച്ഛനും അമ്മയും നേടിക്കൊടുത്തു. എന്നാൽ അവന് ഇനിയും വേണം എന്നു പറയുന്നതല്ലാതെ വേറെ ഒരു മാറ്റവുമില്ല. അച്ഛൻ ഓരോന്ന് വാങ്ങുമ്പോഴും നീനന്നായിപഠിക്കും എന്നവിശ്വാസത്തിലാണ് ഇതെല്ലാം വാങ്ങിത്തരുന്നത്. അവൻ പഠിച്ചു മിടുക്കനാകും എന്നവിശ്വാസത്തിൽ അച്ഛനും അമ്മയും എല്ലാം വാങ്ങിക്കൊടുത്തു. ഒന്നാം ക്ലാസിൽ അവൻ നന്നായി പഠിച്ചു. എന്നാൽ മാർക്കുകുറവായിരുന്നു. എന്നാൽ അവൻ ജയിച്ചു. അവന് സന്തോഷമായി. അച്ഛൻ എന്തോക്കെയോ അവന് വാങ്ങിക്കൊടുത്തു. പിറ്റേന്ന് കൂട്ടുകാരുമായി കളിക്കുന്നതിനിടെ അവന് ചെറിയപനി തോന്നി. അവൻ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. എന്നാൽ അവരത് കൂട്ടാക്കിയില്ല. പിറ്റേന്ന് പനികൂടി തലകറങ്ങി വീണു. അവർ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ബ്ലഡ്ടെസ്റ്റ് ചെയ്തു. ബ്ലഡ്ക്യാൻസറാണെന്നറിഞ്ഞു. അന്ധവിശ്വാസികളായ അവർ ഒരു കണിയാനെ വിളിച്ചു പ്രശ്നം വച്ചു നോക്കി. ബാലജാതകദോഷാണ്. ഏറിയാൽ ഒരു ഇരുപത്തേഴു വയസ്സാകുമ്പോഴേക്കും എല്ലാം മാറും. കണിയാന്റെ വാക്കുകളെ അവർ വിശ്വസിച്ചു. എന്നാൽ മരണം അവനെ പിൻതുടരുന്നുണ്ടായിരുന്നു.

അരുൺ രാജ് IX C


തിരിച്ചുവരവ്

ഒരിടത്തൊരമ്മയും മകനും ജീവിച്ചിരുന്നു. ആ അമ്മക്ക് മകനെ വളരെയധികം ഇഷ്ടമായിരുന്നു. മകനെ വിദേശത്തയക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയാണ് അവനെ പഠിപ്പിച്ചതും വലുതാക്കിയതും. അവന്റെ അച്ഛൻ ഒരു കള്ളുകുടിയനായിരുന്നു. അമ്മയുടെ ആഗ്രഹത്തിനോത്തുയരാൻ അവനു കഴിഞ്ഞു. അവൻ വലുതായപ്പോൾ അവന് അമേരിക്കയിൽ ജോലികിട്ടി.വർഷങ്ങൾ കവിഞ്ഞപ്പോൾ അവൻ നാട്ടിലേക്ക് തിരിച്ചുവന്നു. എയർപോർട്ടിൽ ആരേയും കണ്ടില്ല. അവൻ ഒരു ടാക്സി വിളിച്ച് വീട്ടിലേക്കുപോയി. വീടിനു മുൻമ്പിൽ ഒരാൾക്കൂട്ടം കണ്ടു. പുറത്തച്ഛനിരിക്കുന്നതുകണ്ടു. അവൻ അച്ഛനോട് കാര്യം തിരക്കി. അവന്റെ അമ്മ മരിച്ചെന്നറിഞ്ഞ് അവന്റെ ജീവൻ നിലച്ചതുപോലെ തോന്നി. അവന്റെ അമ്മക്കായി വാങ്ങിയ സമ്മാനം അവന്റെ കയ്യിൽ നിന്നും താഴേക്കുവീണു. അവന്റെ അമ്മാവൻ വന്ന് അവനോട് പറഞ്ഞു നിന്റെ അച്ഛൻ കാരണമാണ് അമ്മ.... സ്വന്തം പിതാവിനെ മനസാശപിച്ചുകൊണ്ട് അവൻ അവിടെ നിന്നും തിരിച്ചു മടങ്ങി.

വിഷ്ണു സന്തോഷ് VIII B


ധീരത

പണ്ട് പണ്ട് രജഭരണം നിലനിന്നിരുന്ന കാലഘട്ടത്തിൽ മാർത്താണ്ട വർമ്മ മഹാരാജാവ് തന്റെ പ്രിയപുത്രിയായ യമിനാകുമാരിയുടെ വിവാഹ നിശ്ചയം നടത്തുന്ന സമയം. കുമാരി വളരെ സുന്ദരിയായിരുന്നു.. അതുകൊണ്ട് അയൽ രാജ്യങ്ങളിൽനിന്നും കുമാരിയെ വേളികഴിക്കാൻവേണ്ടി ധാരാളം രാജകുമാരന്മാർ മാർത്താണ്ടവർമ്മ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. എല്ലാ രാജകുമാരന്മാരും രാജാവിനു ധാരാളം സമ്മാനങ്ങൾ നൽകി ആദരിച്ചു. സമ്മാനങ്ങളാ‍ സ്വീകരിച്ചശേഷം രാജാവ് തന്റെ മന്ത്രിയെ വിളിച്ച് ചോദിച്ചു. ഇവർ എല്ലാവരും വളരെ മിടുക്കന്മാരാണ്. അതുകൊണ്ട് ഇവരിൽ ആർക്കാണ് എന്റെ പുത്രിയെ ഞാൻ നൽകേണ്ടത്. കുറച്ചു നേരം ആലോചിച്ച ശേഷം മന്ത്രി രാജാവിനോട് പറഞ്ഞു. "ഹുസൂർ , അങ്ങയുടെ മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കേണ്ടത് അങ്ങയുടെ കടമയാണ്." രാജാവ്  : "മന്ത്രി പറഞ്ഞതു വളരെ ശരിയാണ്. പക്ഷേ അതിനായി നാം എന്തു ചെയ്യണം?" മന്ത്രി : "ഹുസൂർ ഇവിടെ വന്നിട്ടുള്ള രാജകുമാരന്മാരിൽ ഏറ്റവും ധീരനായ കുമാരന് കുമാരിയെ വിവാഹം ചെയ്തു കൊടുക്കാം." രാജാവുപറഞ്ഞു "വളരെ നല്ല ഉപായം. എത്രയും പെട്ടെന്നുതന്നെ അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യുക. മന്ത്രി പറഞ്ഞു "മഹാരാജാവിന്റെ കല്പനപ്രകാരം." മന്ത്രി ഒരു പന്തയം നടത്താൻ തീരുമാനിച്ചു. പന്തയമിതാണ്. രാജകൊട്ടാരത്തിന്റെ പുറകിലുള്ള മുതലക്കുളം നീന്തിക്കടക്കുന്നയാൾക്ക് രാജകുമാരിയെ വിവാഹംചെയ്തു കൊടുക്കാം. പന്തയം രാജാവിനുവലിയഇഷ്ടമായി. പന്തയത്തെക്കുറിച്ച് മന്ത്രി കൊട്ടാരത്തിൽ എത്തിച്ചേർന്ന രാജകുമാരന്മാരെ അറിയിച്ചു. എന്നാൽ അവരാരും അതിനു സമ്മതിച്ചില്ല. ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടുള്ളപന്തയത്തിന് ഞങ്ങളാരും ഇല്ല എന്നു പറഞ്ഞുകൊണ്ട് കൊട്ടാരത്തിൽനിന്ന് രാജകുമാരന്മാർ തങ്ങളുടെ രാജ്യത്തേക്ക് പോയി. വിവരം മന്ത്രി മഹാരാജാവിനേടുപറഞ്ഞു. വിവരമറിഞ്ഞ മഹാരാജാവിന് വളരെ സങ്കടമായി. തന്റെ പുത്രിയെ വേളികഴിക്കാൻ ആരും വരില്ല എന്നദ്ദേഹം വിചാരിച്ചു. അപ്പോൾ മന്ത്രിപറഞ്ഞു ഈ ദേശത്തുള്ള എല്ലാചെറുപ്പക്കാരേയും വിളിച്ചുകുട്ടി അവരെ ഈ വിവരം അറിയിക്കാം. രാജാവ് അതിനുസമ്മതിച്ചു. മന്ത്രി ആ ദേശത്തുള്ള മുഴുവൻ ചെറുപ്പക്കാരേയും വിളിച്ചുകൂട്ടി പന്തയം അറിയിച്ചു. അങ്ങനെ പന്തയത്തിനു ഒരു ചെറുപ്പക്കാരൻ സമ്മതിച്ചു. അവൻ അതു നീന്തിക്കടന്നു. അവൻ അതിൽ വിജയിച്ചു. രാജാവ് പുത്രിയെ അവന് വിവാഹം ചെയ്തുകൊടുത്തു.

ഗോഡ്സൺ ജോണി X E


അത്യാർത്തി ആപത്ത്

പണ്ട് പണ്ട് ഒരു ചെറുകുടിലിൽ അച്ഛനും അമ്മയും ഒരു കൊച്ചും ഉണ്ടായിരുന്നു. ആകുട്ടിയുടെ പേരാണ് ഉണ്ണി. അവൻ ഒരു നല്ല ബുദ്ധിശാലിയായിരുന്നു. അവരുടെ വീടിനടുത്തോരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ നിറയെ മൃഗങ്ങളുണ്ടായിരുന്നു. അവിടുത്തെ രാജാവാണ് സിംഹം. സിംഹത്തിന് എല്ലാദിവസവും എന്തെങ്കിലും ഭക്ഷണം കിട്ടണമെന്ന് നിർബന്ധമാണ്. സിംഹത്തിന് ഇന്ന്ഇരയാകേണ്ടത് ഒരു മാനാണ്. അവൻ പേടിച്ചു ചെന്ന് സിംഹരാജന്റെ അടുത്ത് നിന്നു. അപ്പോഴേക്കും സിംഹരാജൻ ആർത്തിയോടെ അവനെ തിന്നു തീർത്തു. അന്ന് സിംഹരാജൻ വെള്ളംകുടിക്കാൻ പുഴയിൽ പോയി. വെള്ളംകുടിക്കുന്നതിനിടയിൽ കല്ലിന്റെ ഉള്ളിൽ എന്തോ സാധനം തിളങ്ങുന്നതുകണ്ടു. സിംഹം അതെടുത്തുനോക്കിയപ്പോൾ രത്നം പോലെ തോന്നി. ഇതു ചന്തയിൽ കൊണ്ടുപോയി വിറ്റാൽ നല്ല പണം കിട്ടും. കിട്ടുന്ന കാശുകൊണ്ട് കുറേമൃഗങ്ങളെ വാങ്ങി ഭക്ഷിക്കാം. ആ രത്നം എവിടെയെങ്കിലും എടുത്തുവക്കണമെന്ന് തോന്നി. അപ്പോൾ സിംഹം ഒരു വള്ളിവച്ചുകെട്ടി കഴുത്തിലണിഞ്ഞു. അന്നത്തെ ദിവസം സിംഹം ഭക്ഷണം കഴിഞ്ഞ് സുഖമായിഉറങ്ങി. പിറ്റേദിവസം ഒരു ചിത്രശലഭം തേൻ കുടിക്കന്നതുകണ്ടു. സിംഹത്തിന് അസൂയതോന്നി. താനും ചിത്രശലഭമായിരുന്നെങ്കിൽ തേൻ കുടിക്കാമായിരുന്നു. മൃഗങ്ങളെ ഓടിച്ച് ഭക്ഷണം കഴിക്കേണ്ടതില്ലല്ലോ. പെട്ടെന്നാണ് അതു സംഭവിച്ചത്. സിംഹരാജൻ ഒരു ചിത്രശലഭമായിമാറി. അപ്പോൾ സിംഹരാജൻ വിചാരിച്ചു ഇതാരത്നത്തിന്റെ കഴിവായിരിക്കും. പിന്നീട് സിംഹം ഒരു മാനിന്റെ അടുത്തുചെന്ന് പറഞ്ഞു സിംഹമായിമാറട്ടെ. അപ്പോൾ തന്നെ സിംഹമായിമാറി. അങ്ങനെ കുറേ മൃഗങ്ങളെ വേട്ടയാടി തിന്നു. സിംഹം ഒരിക്കൽ ഉണ്ണിയുടെ അടുത്തുചെന്നു അവനെ തിന്നാൻ നോക്കി. അപ്പോൾ അവൻ പറഞ്ഞു സിംഹരാജാ “നീയെങ്ങനെ പെട്ടെന്ന് രൂപം മാറുന്നു. ““അതീ രത്നം വച്ചിട്ടാണ്.“ “അപ്പോൾ എന്തുവേഷം വേണമെങ്കിലുമാവാമെങ്കിൽ നീ ഒരു നല്ല പഴമുള്ള മരമായി മാറാമോ?“ “അതിനെന്താ“ സിംഹരാജൻ ഒരു മരമാവാൻ പറഞ്ഞു. പെട്ടെന്നു തന്നെ ഒരു മരമായി മാറി.അപ്പോൾ ഉണ്ണി വൃക്ഷത്തിനോട് പറഞ്ഞു “സിംഹരാജാ മരത്തിന് സംസാരിക്കാൻ കഴിയില്ല അതുകൊണ്ട് നീ ഇനി മരമായിത്തന്നെ കഴിയുക“ ആനയും മുയലും മറ്റുമൃഗങ്ങളും ഉണ്ണിയോട് നന്നി പറഞ്ഞു.

അഭിജിത്ത് എം വി IX E


ഉപന്യാസങ്ങൾ


സൗഹൃദം ജീവിതവിജയത്തിന്റെ മാന്ത്രിക താക്കോൽ

സൗഹൃദം എന്നത് വെറും തൂലികയിലും വാക്കിലും മാത്രമായി മാറിയിരിക്കുന്നു. പ്രവൃത്തിയിൽ അതില്ല. സൗഹൃദപരമായ കൂട്ടായ്മ ഇന്നില്ല. ബന്ധങ്ങൾ കൂട്ടിഇണക്കാൻ ശ്രമിക്കുന്നതിനു പകരം ബന്ധങ്ങൾ കെട്ടിയുറപ്പിച്ചിരിക്കുന്ന ചങ്ങല പൊട്ടിക്കാൻ മുൻകൈഎടുക്കുന്ന പലരും സൗഹൃദം ജീവിതവിജയത്തിന് എന്ന വാക്യം മറന്നുപോയിരിക്കുന്നു. നമുക്ക് വീഴ്ചകൾ ഉണ്ടാവാതിരിക്കാനും അഥവാ അന്ധകാരത്തിന്റെ ആഴങ്ങളിൽ നാം വീണുപോയാൽ നമ്മെ കൈ പിടിച്ചുയർത്താനും അതിനായി പ്രാർത്ഥിക്കുവാനും വിഷാദങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുവാനും തെറ്റുകൾ ചൂണ്ടികാട്ടുവാനും അറിവില്ലാത്തതും സംശയങ്ങളും പഠിപ്പിച്ചുനൽകുന്നവനുമായ നല്ലൊരു അദ്ധ്യാപകനും ആശ്വാസദായകനുമാണ് നല്ലോരു സുഹൃത്ത്. എന്നാൽ ആ ഒരു മനോഭാവത്തിൽ നിന്നും വേറിട്ടുനിൽക്കുന്നതാണ് ഇന്നത്തെ സൗഹൃദബന്ധം. ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ വഴിതെറ്റിക്കാൻ ഒരു തെറ്റായജീവിതം നയിക്കുന്ന സുഹൃത്ത് വ്യക്തി മതി എന്നു പറയുന്നത് എത്ര ശരിയാണ്. ഇന്നത്തെ തലമുറ മയക്കുമരുന്ന്, മദ്യം തുടങ്ങിയ ചീത്ത ശീലങ്ങൾ പഠിക്കുന്നത് തന്റെ സുഹൃത്തുക്കളിൽ നിന്നു തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല.”ചങ്ങാതിനന്നായാൽ കണ്ണാടി വേണ്ട” െന്ന തഴമൊഴി ഇന്ന് അർത്ഥവത്തല്ല. കൂട്ടുകളിൽ നിന്നു ചീത്തകൂട്ടുകളിലേക്ക് കയറിത്തോകുന്ന ഇന്നത്തെ തലമുറയുടെ പ്രവണത ഭീകരപ്രവർത്തനത്തിനും കാരണമാകുന്നു. സംഘംചേർന്നുള്ള ആക്രമണമാണിന്നെവിടേയും. ഒരു നല്ല സുപൃത്താണ് നമ്മുടേതെങ്കിൽ നമ്മുടെ ദു:ഖങ്ങൾക്കും വേദനകൾക്കും കൂട്ടുചേരാൻ അവരുണ്ടാവും. ഏത് പ്രതിസന്ധിയേയും നേരിടാനും കഴിയും. അപ്പോൾ ”ചങ്ങാതിനന്നായാൽ കണ്ണാടി വേണ്ട” എന്ന പഴമൊഴി അർത്ഥവത്താകും. സുഹൃത്ത് സുഹൃത്തിനെതന്നെ ചതിയിൽ വീഴ്ത്തുന്ന സുഹൃത്ത്ബന്ധങ്ങളാണിന്നുള്ളത്. സുഹൃത്ത് ബന്ധത്തിന്റെ ഉറപ്പും ബലവുമുള്ള ഒരിക്കലും പോട്ടിപോവാത്ത നല്ല കണ്ണികൾ കൂട്ടി ചേർത്ത് ഒരു ചങ്ങലയായി അത് എന്നും നിലനിർത്താം. മാത്രമല്ല ഒരു നല്ലവിത്ത് നട്ട് അതു തഴച്ചുവളർന്ന് മുപ്പതും അറുപതും മേനി ഫലം നൽകാൻ ഇടവരുത്തുന്നവിധത്തിൽ സുഹൃത്ത് ബന്ധം തഴച്ചുവളരട്ടെ. സുഹൃത്ത് ബന്ധം എപ്പോഴും നല്ലതിനായിരിക്കണം, നന്മയുടേതായിരിക്കണം,സ്നേഹത്തിന്റെ പാതയായിരിക്കണം. നമ്മുടെ മാത്പിതാക്കളേയും നാം നല്ലൊരു സുഹൃത്തായി കാണണം അപ്പോൾ "തോൽവി വിജയത്തിന്റെ ചവിട്ടുപടി” എന്നപോലെതന്നെ "സൗഹൃദം ജീവിതവിജയത്തിനുള്ള മന്ത്ര താക്കോലായി മാറും.” സമൂഹത്തിനും കണ്ടുപഠിക്കാനുള്ള ഒരു മാതൃകയായി സുഹൃത്ത് ബന്ധം വളരാൻ പരിശ്രമിക്കാം.

വീണ റോസ് വർഗ്ഗീസ് X D