| Reading Problems? Click here |
ടിപ്പു സുല്‍ത്താന്‍
Schoolwiki സംരംഭത്തിൽ നിന്ന്
ഫലകം:POV ഫലകം:Cleanup ഫലകം:Infobox Monarch
പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. യഥാര്‍ത്ഥനാമം ഫത്തേഹ് അലിഖാന്‍ ടിപ്പു. ഇംഗ്ലീഷ്: Fateh Ali Tippu. ജനനം:1750 നവംബര്‍ 20- മരണം:1799 മേയ് 4. ഹൈദരലിയ്ക്ക് ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകന്‍. ഹൈദരലിയുടെ മരണശേഷം (1782) മുതല്‍ മരണം വരെ മൈസൂരിനെ ഭരിച്ചു. ഒരു സമര്‍ത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. <ref> എ. ശ്രീധരമേനോന്‍, കേരളശില്പികള്‍.നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988. </ref> മൈസൂര്‍ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഉള്ളടക്കം |
പശ്ചാത്തലം
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. ഒരു വലിയ രാഷ്ട്രീയ ശൂന്യത ഇവിടെ പ്രത്യക്ഷപ്പെട്ടു. മുഗള്‍ സുബേദാര്‍മാര്‍ തങ്ങളുടെ സുബകള് സ്വന്തമാക്കുകയും ഡല്‍ഹി സര്‍ക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു. ആസഫ് ജാ നസാം ഉല്‍ മുല്‍ക്. 1724-ല് ഹൈദരാബാദ് രാജ്യം സ്ഥാപിച്ചു ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രഭുക്കളില്‍ ഒരാളായി. 1748-ല് ആസഫ് ജായുടെ മരണശേഷം മുഗള്‍ ഡക്കാനിന്റെ സുബകളില് ഒന്നായ കര്‍ണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കര്‍ണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടര്‍ച്ചാവകാശിയാക്കി. പില്‍ക്കാലത്ത് നവാബ് സ്താനത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങളുടെ രംഗഭൂമിയായി കര്‍ണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗള്‍ ശക്തിക്കെതിരെ ശിവജിയുടെ പിന്‍തലമുറക്കാര്‍ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികള്‍ പ്രഭുക്കന്മാരില്‍ നിന്നും ഉയര്‍ന്നു വന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് രജപുത്രന്മാരുടെ രാജ്യങ്ങള്‍ കീഴടക്കാനുള്ള ശ്രമങ്ങളും നിര്‍ബാധം നടന്നു. <ref>M. Wilk, M. Hammick; Historical Sketches Of South Indian History Publisher : Cosmo ISBN : 8170204003 </ref>
1761-ലെ പാണിപ്പട്ട് യുദ്ധത്തിനുശേഷം മറാത്താ സൈന്യം നശിപ്പിക്കപ്പെടുകയും സാമ്രാജ്യം അധഃപതിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാര് ആധിപത്യം സ്ഥാപിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം മുതല്‍ മൈസൂര്‍ രാജ്യം വൊഡയാര് രാജവംശത്തിനു കീഴില് തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തിപ്പോന്നിരുന്നു. 18 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വൊഡയാര് രാജവംശം ദളവയുടേയും സര്വാധികാരിയുടേയും ഉപജാപങ്ങളില് പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തില്‍ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്‍റെ ഭരണാധികാരിയായ ആളാണ് ടിപ്പുവിന്‍റെ പിതാവായ ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ മൈസൂര്‍ ഒരു വന്‍ രാഷ്ട്രീയ ശക്തിയായിത്തീര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയൂടെ രാഷ്ടീയ വികസന നയത്തിനെതിരെ അവര്‍ യുദ്ധം ചെയ്തു. മറാത്തര്‍, കര്‍ണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു. <ref> James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10</ref>
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ സാമ്രാജ്യത്ത്വ വികസനത്തിന്‍റെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ടിപ്പു സുല്‍ത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയന്‍ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവര്‍ ത്വരിതപ്പെടുത്തി. പിറ്റിന്റെ ഇന്ത്യാ നയങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ഈ വികസനം. അതിനു വേണ്ടി അന്നത്തെ ഗവര്‍ണര്‍ ജനറല്‍ സര്‍ ജോണ്‍ ഷോറിനെ പിന്‍വലിച്ച് പകരം വെല്ലസ്ലി പ്രഭുവിനെ നിയമിക്കുക വരെ ചെയ്തു. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന് അവര്‍ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.
ജീവചരിത്രം
ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസര്‍മാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോള്‍ തന്നെ ടിപ്പു യുദ്ധങ്ങളില്‍ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന് 15 വയസ്സുള്ളപ്പോള്‍ ആദ്യത്തെ ആംഗ്ലോ-മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു(1766). ഇതില്‍ ടിപ്പു തന്‍റെ പിതാവിനൊപ്പം ഇംഗ്ലീഷുകാര്‍ക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ല്‍ കര്‍ണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതില്‍ കാലാള്‍പ്പടയുടെ ഒരു വന്‍ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. പിന്നീട് 1775 ലാരംഭിഹ്ച ആംഗ്ലോ-മറാത്താ യുദ്ധത്തിലും ടിപ്പു തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. 1780-ല്‍ ഹൈദരിനൊപ്പം ഫ്രഞ്ചുകാരുടെ സഹായത്തോടെ കടലൂരിലേക്ക് പടയോട്ടം നടത്തി.
1782-ല്‍ ഹൈദരലി മരണമടഞ്ഞതോടെ മൈസൂരിന്റെ അടുത്ത ഭരണാധികാരിയായി ടിപ്പു. ഹൈദര്‍ മരിച്ച സമയത്ത് ടിപ്പു മലബാറില്‍ സൈന്യത്തെ നയിക്കുകയായിരുന്നു. കേരളത്തില്‍ ടിപ്പു ഇംഗ്ലീഷ് സൈന്യവുമായാണ് പ്രധാനമായും ഏറ്റുമുട്ടിയത്[അവലംബം ആവശ്യമാണ്].
ഭരണ പരിഷ്കാരങ്ങള്‍
സാമ്രാജ്യ വികസനം
കേരളത്തില്‍
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങള്‍ ഹൈദരലിയേയും തുടര്‍ന്ന് ടിപ്പു സുല്‍ത്താനെയും ഇങ്ങോട്ട് ആകര്‍ഷിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് കേരളത്തില്‍ പാതകള്‍ വികസിച്ചത് എന്നു കരുതുന്നു.<ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000</ref>
പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പഴശ്ശിരാജാവിനെ പോലെ അല്ലാതെ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു എന്നു തന്നെ പറയാം. സാമൂതിരിയോടു ടിപ്പു വൻ ജിസിയ ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു. സാമൂതിരി രാജവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ടിപ്പുവിന് മുന്നില്‍ കീഴടങ്ങിയ കോലാത്തിരി രാജാവിനെ വധിച്ച് ശരീരം ആനക്കാലില്‍ കെട്ടി വഴിയിലൂടെ നടത്തി അവസാനം വലിയ മരത്തിന് മുകളില്‍ കെട്ടിതൂക്കിയിട്ടു. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്<ref> ഫലകം:Cite web</ref>. എന്നാൽ പ്രധാന വിഗ്രഹം നിലവറയിൽ ഒളിച്ച് വെച്ച്, ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു<ref>ഫലകം:Cite web</ref>. മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനം ചില വടക്കൻ പട്ടണങ്ങളിലൊഴിക തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വൻവെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. സി.വി. രാമൻപിള്ളയുടെ മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.
വിമര്‍ശനങ്ങള്‍
ടിപ്പുസുല്‍ത്താന്‍ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തിയിരുന്നു എന്നു വിമര്‍ശനങ്ങളുണ്ട്. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്<ref> ഫലകം:Cite web</ref>. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു <ref> ഫലകം:Cite web</ref>. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു. മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുല്‍ത്താന്‍പട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങള്‍ പഴയപേരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൂര്‍ഗിലെ യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. പേര്‍ഷ്യന്‍ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ പേര്‍ഷ്യ, അഫ്ഘാനിസ്ഥാൻ, തുര്‍ക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും നശിപ്പിച്ചു. ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി. തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാന്‍ അയല്‍ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോള്‍ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിക്കാന്‍ ശ്രദ്ധിച്ചു. തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് എന്നിവയൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്<ref> ഫലകം:Cite web</ref>. 1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌രംഗ് ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു<ref>ഫലകം:Cite news</ref>. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമാകത്തക്ക വിധത്തിൽ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് <ref>വ്യത്യസ്ത ലേഖകർ. Sita Ram Goel. ed (in ഇംഗ്ലീഷ്). 'Tipu Sultan, Villian Or Hero - An anthology'. Voice Of India. ISBN 8185990085.</ref>. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു<ref> ഫലകം:Cite web</ref>. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നുണ്ട്<ref> ഫലകം:Cite web</ref>. 2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്<ref>ഫലകം:Cite news</ref>. വില്യം ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ കേരളത്തില്‍ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്. <ref> വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002</ref>
അവലംബം
പുറം കണ്ണികള്‍
- ടിപ്പു സുല്‍ത്താനെ കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ.ടി.ബി.വിജയകുമാര്‍ യുട്യൂബില്‍ നിന്നും കേള്‍ക്കുക
- ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ഈ ലഘു ചിത്രം കാണുക സര്‍ഗാലയ ഡോട്ട് കോമില്‍ നിന്ന്
- ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍- സി.കെ. കരീം
ഫലകം:Lifetimebn:টিপু সুলতান de:Tipu Sultan en:Tippu Sultan es:Sultán Fateh Ali Tipu fr:Tipû Sâhib hi:टीपू सुल्तान id:Tippu Sultan it:Fateh Ali Tipu ja:ティープー・スルタン kn:ಟಿಪ್ಪು ಸುಲ್ತಾನ್ mr:टिपू सुलतान nl:Tipoe Sultan no:Tippu Sultan pl:Tipu Sultan sv:Tippo Sahib ta:திப்பு சுல்தான் te:టిప్పు సుల్తాన్ ur:ٹیپو سلطان vi:Tippu Sultan zh:蒂普苏丹

