| Reading Problems? Click here |
മലബാര്‍
Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെ പാലക്കാട് മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാര്‍ എന്നറിയപ്പെടുന്നത്. മുന്‍കാലങ്ങളില്‍ കേരളം മുഴുവനും മലബാര്‍ എന്നറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശം മലബാര്‍ തീരം എന്നാണ് അറിയപ്പെടുന്നത്.
ഉള്ളടക്കം |
പേരിനു പിന്നില്‍
മധ്യ കാലഘട്ടത്തില്‍ കേരളം മലബാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാര്‍ എന്ന് പേരു നല്‍കിയത് അറബി നാടുകളില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു. മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നര്‍ത്ഥം വരുന്ന ബാര്‍ എന്ന പേര്‍ഷ്യന്‍ വാക്ക് ചേര്‍ന്നാണ് മലബാര്‍ എന്ന പേരുണ്ടായത്.<ref> കേണല്‍ യൂള്‍ </ref> ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഇത് ബാര്‍ എന്ന അറബി പദത്തില്‍ നിന്നാണ്‍ നിഷ്പന്നമായത്. തഞ്ചാവൂര്‍ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയില്‍ മലകളുടെ നാട് എന്നര്‍ത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേര്‍. ക്രി വ 545 ല്‍ കോസ്മോസ് എഴുതിയ ക്രിസ്ത്യന്‍ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തില്‍ മലൈ എന്നാണ് മലബാറിനുനല്‍കിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാണ് പറഞ്ഞിരിക്കുന്നത്<ref name="mh">മലബാര്‍ ചരിത്രം</ref>.
ഈ പ്രദേശത്തെ മലബാര്‍ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ന്‍ ഖുര്‍ദാര്‍ദ്ബി(879) യും അല്‍ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്<ref name="mh"/>. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുല്‍ ഫിദാ(1273), റഷീദ്ദുദ്ദിന്‍ (1247), മാര്‍ക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികള്‍ മലീബാര്‍ എന്നും മനീബാര്‍ എന്നും സൂചിപ്പിച്ചിരിക്കുന്നു<ref name="mh"/>
ചരിത്രം
ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തില്‍ കേരളത്തിന്റെ വടക്കന്‍ മേഖലകള്‍ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തില്‍ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയാണ് ബ്രിട്ടീഷുകാര്‍ ഭരണം നടത്തിയിരുന്നത്. ഇതിനാല്‍ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറില്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാര്‍ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.
ഇപ്പോള്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളുള്‍പ്പെടുന്ന പ്രദേശമാണ് മലബാര്‍.
ഇതും കാണുക
അവലംബം
<references/>de:Malankara en:Malabar fr:Malabar nl:Malabar pl:Wybrzeże Malabarskie sv:Malabar

