| Reading Problems? Click here |
മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂര്‍
Schoolwiki സംരംഭത്തിൽ നിന്ന്
| മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂര്‍ | |||
| സ്ഥാപിതം | 01-06-1944 | ||
| സ്കൂള്‍ കോഡ് | 41065 | ||
| സ്ഥലം | കൊല്ലം | ||
| സ്കൂള്‍ വിലാസം | കരിക്കോട്.പി.ഒ, കൊല്ലം | ||
| പിന്‍ കോഡ് | 691005 | ||
| സ്കൂള്‍ ഫോണ്‍ | 0474 2711767 | ||
| സ്കൂള്‍ ഇമെയില്‍ | 41065klm@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http://meenakshischool.org.in | ||
| വിദ്യാഭ്യാസ ജില്ല | കൊല്ലം | ||
| റവന്യൂ ജില്ല | കുണ്ടറ | ||
| ഉപ ജില്ല | കുണ്ടറ
| ||
| ഭരണ വിഭാഗം | സര്‍ക്കാര്‍
| ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | {{{ആൺകുട്ടികളുടെ എണ്ണം}}} | ||
| പെണ്‍ കുട്ടികളുടെ എണ്ണം | {{{പെൺകുട്ടികളുടെ എണ്ണം}}} | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1290 | ||
| അദ്ധ്യാപകരുടെ എണ്ണം | 50 | ||
| പ്രിന്‍സിപ്പല്‍ | എം. മോഹന്‍ കുമാര്‍ | ||
| പ്രധാന അദ്ധ്യാപകന്‍ | ശ്രീ. ജി. ജോണ്‍സണ്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | ശ്രീ. എ. നൗഷര്‍ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 21/ 8/ 2010 ന് Mvgvhsperoor ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. [[Category:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]] | |||
കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. കിഴക്കായി കൊല്ലം- ആയൂര്‍ റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.
ഉള്ളടക്കം |
ചരിത്രം
പേരൂര്‍ കരുനല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് തെക്ക് ഏലായുടെ കിഴക്കേക്കരയില്‍ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂള്‍ 1944 ല്‍ വൈ. എം. വി. എ വായനശാലയിലും തുടര്‍ന്ന് ഇവിടേയ്ക്കും മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ മാനേജരും എച്ച് എം ഉം ആയിരുന്നത് ശ്രീ. കുഞ്ഞന്‍പിള്ള സാര്‍ ആയിരുന്നു. തുടര്‍ന്ന് കാവറവടക്കതില്‍ ശ്രീ ആര്‍ ദാമോദരന്‍ പിള്ള സാര്‍ ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം ഇവിടെ ആക്ടിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്തു. തുടര്‍ന്ന് അദ്ധ്യാപകനായി ജോലി ചെയ്തു. സ്വന്തം വീട്ടുപുരയിടത്തില്‍ സ്ക്കുള്‍ ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നല്‍കാനും തയ്യാറായത് കല്ലുവിള പുത്തന്‍ വീട്ടില്‍ ശ്രീ. കെ .നാരായണപിള്ളയാണ്. തുടര്‍ന്ന് ഈ സ്ക്കൂള്‍മീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്കുവശത്തുള്ള ശ്രീ ആര്‍ ദാമോദരന്‍ പിള്ള സാറിന്‍റെ കുടുംബവക പുരയിടത്തിനു സമീപം ഉള്ള പറമ്പിലേക്കു മാറ്റി സ്ഥാപിച്ചു. ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ പേരിടുകയും പേരുമാറ്റരുതെന്ന നിബന്ധനയോടുകൂടി 1947ല്‍ സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുകയും ചെയ്തു. 1966ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. 1974ജൂണില്‍ ഇത് എം.വി.ജി.എല്‍. പി എസ്. എന്നും എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവര്‍ത്തിച്ചു തുടങ്ങി. 1993 ല്‍ എം വി ജി എച്ച്. എസ് .ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിക്കുകയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബര്‍ മാസത്തില്‍ ഹയര്‍സെക്കണ്ടറി സ്കൂളായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ആരംഭിച്ച ഈ സ്ക്കൂളില്‍ പേരൂര്‍,കൊറ്റംകര, പുന്തലത്താഴം, കിളികൊല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{
|
|}

