സാല്‍വേഷന്‍ ആര്‍മി.എച്ച്.എസ്. എസ് കവടിയാര്‍

Schoolwiki സംരംഭത്തിൽ നിന്ന്

സാല്‍വേഷന്‍ ആര്‍മി.എച്ച്.എസ്. എസ് കവടിയാര്‍
[[Image:‎|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 01-06-1917
സ്കൂള്‍ കോഡ് 43042
സ്ഥലം കവടിയാര്‍
സ്കൂള്‍ വിലാസം എസ്സ്. എ. എച്ച്. എസ്സ്. എസ്സ് .കവടിയാര്‍
പിന്‍ കോഡ് 695003
സ്കൂള്‍ ഫോണ്‍ 04712315488
സ്കൂള്‍ ഇമെയില്‍ sahsskowdiar@yahoo.com
സ്കൂള്‍ വെബ് സൈറ്റ് www.salvationarmyhsskowdiar.org
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം (നോര്‍ത്ത്) ‌
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 296
പെണ്‍ കുട്ടികളുടെ എണ്ണം 174
വിദ്യാര്‍ത്ഥികളുടെ എണ്ണം 470
അദ്ധ്യാപകരുടെ എണ്ണം 26
പ്രിന്‍സിപ്പല്‍ സി. ഷാജി
പ്രധാന അദ്ധ്യാപകന്‍ സൂസമ്മ ദേവദാസന്‍
പി.ടി.ഏ. പ്രസിഡണ്ട് എസ്. ഷാജഹാന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
07/ 2/ 2010 ന് Dctvm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


ഉള്ളടക്കം

ചരിത്രം

കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ല യിലെ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ല്‍ സ് ഥാപിതമായ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയം.1939 നവംബര്‍ മാസം 22 ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍ അവര്‍കളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടര്‍ന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. തിരുവിതാംകൂര്‍ ചരിത്ര‍‍ത്തില്‍ തുടങ്ങി പല മഹാന്‍മാര്‍ക്കും ജന്‍മം നല്‍കിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറല്‍ വില്യം ബൂത്തിനാല്‍ ലണ്ടനില്‍ സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാല്‍വേഷന്‍ ആര്‍മി. അന്തര്‍ദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും വിദ്യാലയങ്ങള്‍ സാല്‍വേഷന്‍ ആര്‍മിക്കുണ്ട്. കേണല്‍ ഡി.ജയപോള്‍ അവര്‍കളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാന്‍ പിടിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത് ഥി സംഘടനയും ഊര്‍ജ്ജസ്വ ലമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്ക ര്‍ സ് ഥലം സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറി സ്കൂളിനും പ്രത്യേ കംപ്രത്യേ കം ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ട ര്‍ലാബ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1917-1918 രാജരത്നം
1918-1922 രാജയ്യ ജെ ജെ
1923 - 29 ചിദംബരം എം
1929 - 41 ഏലിയാമ്മ ജേക്കബ്
1941 - 42 പി സി ജോണ്‍
1942 - 51 ഡോ ആര്‍ കൃഷ്ണയ്യര്‍
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 എസ്ഥര്‍ അന്‍പായ്
1958 - 61 കെ കൃഷ്ണന്‍നായര്‍
1961 - 72 സത്യഭാമഅമ്മ
1972 - 83 ഉമ്മന്‍ പി ഐ
1983 - 87 സാറാമ്മ തോമസ്
1987 - 88 ശാമുവേല്‍ ജോണ്‍സ്
1989 - 90 ഭാസികുമാരന്‍ നായര്‍ എ കെ
1990 - 92 മേരിതോമസ്
1992-01 എ ജെസ്സിജ്ഞാനമ്മാള്‍
2001 - 02 എന് എം വിജയലക്ഷ്മി തമ്പുരാട്ടി
2002- 04 രത്നം മാനുവേല്‍
2004- 05 മാത്യു സി സി
2005 - 08 എലിസബത്ത് എച്ച് ജോസഫ്
|-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
  • എ.സുകുമാരന്‍ നായര്‍(റിട്ട.വൈസ് ചാന്‍സലര്, കോഴിക്കോട് സര്‍വ്വകലാശാല)
  • ശ്രീ.കെ.മോഹന്‍കുമാര്‍(എക്സ്.എം.എല്‍.എ)
  • ശ്രീ.ഡോ.എം.ആര്‍.എസ്സ്.മേനോന്‍
  • ശ്രീ.ഡോ.എം.ആര്‍.പി.മേനോന്‍


വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ