Poomottukal.pdf

Schoolwiki സംരംഭത്തിൽ നിന്ന്

അഡൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂൾ പി.ടി.എ. നടപ്പിലാക്കുന്ന പദ്ധതി

ആമുഖം കഴിഞ്ഞ കുറെ വർഷങ്ങളായി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന വിജയശതമാനം ലഭിക്കുന്ന ഒരു വിദ്യാലയമാണ് അഡൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ. 2009-10വർഷത്തിൽ ഇത് 97% ആയിരുന്നു. വിജയശതമാനം ഉയർന്നതാണെങ്കിലും ഉയർന്ന ഗ്രേഡ് നേടി വിജയിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. കൂടുതൽ കുട്ടികളും ശരാശരിയിൽ താഴെ നിലവാരമുള്ളവരാണ്. ഹൈസ്ക്കൂൾ ക്ലാസ്സുകളിലെത്തുന്ന നല്ലൊരുശതമാനം കുട്ടികളും എഴുത്തും വായനയും വശമില്ലാത്തവരാണ് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ് !

പഠന പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ

  • കുട്ടിയുടെ അദ്ധ്യയനമാധ്യമം മാതൃഭാഷയിലല്ലാതിരിക്കൽ. ഉദാ: തുളു മാതൃഭാഷയായിട്ടുള്ള രക്ഷിതാക്കളുടെ കുട്ടികൾ മലയാളത്തിലോ കന്നഡയിലോ പഠിക്കുന്ന സാഹചര്യം
  • ആരോഗ്യകാരണങ്ങളാലോ മറ്റോ ക്ലാസ്സിൽ ഇടക്കിടക്ക് ഹാജരാകാതിരിക്കൽ
  • കുട്ടികളുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാത്ത രക്ഷിതാക്കൾ
  • പഠനപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രചോദനം ലഭിക്കാത്ത അവസ്ഥ
  • പഠനസാമഗ്രികളുടെ അപര്യാപ്തത
  • ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത

പദ്ധതിപ്രകാരം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ

ബോധവൽക്കരണം

  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗവും ക്ലാസ്സും
  • ഗൃഹസന്ദർശനം
  • അദ്ധ്യാപകർക്ക് വർക്ക്ഷോപ്പ്

പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് CPTAയോഗം വിളിക്കുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. പോരായ്മകൾ വിലയിരുത്തും. വേണ്ട നിർദ്ദേശങ്ങൾ നല്കും. ആവശ്യമെന്ന് തോന്നുന്ന കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട ഒരു സംഘം സന്ദർശനം നടത്തും.പഠനപിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പഠനസഹായികൾ നിർമ്മിക്കുന്നതിനുമായി പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകർക്ക് വർക്ക്ഷോപ്പ് സംഘടിപ്പിക്കും.ഈ രംഗത്ത് പ്രവർത്തനപരിചയമുള്ള വ്യക്തികൾ വർക്ക്ഷോപ്പിന് നേതൃത്വം നൽകും.

പ്രചോദനം നൽകാനുള്ള പ്രവർത്തനങ്ങൾ

  • സഹവാസക്യാംപ്
  • കംപ്യൂട്ടർ വിദ്യാഭ്യാസം
  • വീഡിയോ ആൽബം തയ്യാറാക്കൽ
  • ബാലപ്രസിദ്ധീകരണങ്ങൾ ഉപയോഗപ്പെടുത്തൽ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മാത്രമായി രണ്ട് ദിവസത്തെ സഹവാസക്യാംപ് സംഘടിപ്പിക്കും. ക്യാംപിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും. സാധാരണയായി ഇത്തരം ക്യാംപുകളിൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രമേ ഉൾക്കൊള്ളിക്കാറുള്ളു. പ്രൈമറി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്ക്കൂൾ കംപ്യൂട്ടർ ലാബിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരു പീരിയഡ് കംപ്യൂട്ടറിൽ പരിശീലനം നൽകും. ഇതിലൂടെ സ്ക്കൂളിൽ വരാനും പഠനപ്രവർത്തനങ്ങളിലേർപ്പെടാനുമുള്ള കുട്ടികളുടെ ഉത്സാഹം വർദ്ധിക്കും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവസരങ്ങൾ നൽകി ഒരു വീഡിയോ ആൽബം തയ്യാറാക്കും. ഐടി@സ്ക്കൂളിൽ നിന്നും സ്ക്കൂളിന് ലഭിച്ച വീഡിയോ ക്യാമറ ഇതിനുപയോഗപ്പെടുത്തും. സ്ക്കൂൾ ഐടി ക്ലബിന്റെ സഹായവും തേടും. ബാലപ്രസിദ്ധീകരണങ്ങൾ വാങ്ങിച്ച് കുട്ടികൾക്ക് ലഭ്യമാക്കും.

സപ്പോർട്ടിങ് ആക്റ്റിവിറ്റീസ്

  • ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ
  • പഠനഉപകരണങ്ങൾ നൽകൽ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാംപും ആരോഗ്യബോധവൽക്കരണ ക്ലാസ്സും
  • എസ്.എസ്.ജി. യുടെ രൂപീകരണവും പ്രവർത്തനവും

'സ്മാർട്ട് സ്ക്കൂൾ' പദ്ധതിയിലൂടെ 1,2ക്ലാസ്സുകളിൽ ഒരുവിധം മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഉണ്ടായെങ്കിലും 3,4ക്ലാസ്സുകളിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. 3,4ക്ലാസ്സുകളിൽ ചെറിയ ഡെസ്ക്കുകൾ നൽകും. പ്രൈമറിയിൽ മൊത്തം എട്ട് ക്ലാസ്സുകളുള്ളതിൽ ഓരോ ക്ലാസ്സിലും കുട്ടികളുടെ പഠന ഉപകരണങ്ങളും ഉൽപന്നങ്ങളും സൂക്ഷിക്കാൻ ഓരോ പെട്ടി നിർമ്മിച്ച് നൽകും.പ്രൈമറി വിഭാഗത്തിലെ എട്ട് ക്ലാസ്സ് മുറികളും പെയിന്റ് ചെയ്ത് ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കും. തറ വിനൈൽ ഷീറ്റ് വിരിച്ച് പൊടിവിമുക്തമാക്കും. 3,4ക്ലാസ്സുകൾ പ്രവർത്തിക്കുന്ന അഡൂർ ടൗണിലുള്ള സ്ക്കൂൾ ബിൽഡിങ്ങും പരിസരവും മൂത്രപ്പുരയും അറ്റകുറ്റപ്പണികൾ നടത്തി കൂടുതൽ സൗകര്യപ്രദമാക്കും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠനസഹായികൾ നൽകും. പല കുട്ടികളും കൃത്യമായി ക്ലാസ്സുകളിൽ ഹാജരാവാത്തത്പലവിധം ആരോഗ്യപ്രശ്നങ്ങൾ കാരണമാണ്. ഇവർക്ക് പ്രത്യേക മെഡിക്കൽ ക്യാംപും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തും. സ്ക്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായം നൽകുന്നതിനായി വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി സ്ക്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്(SSG) രൂപീകരിക്കും.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പെഷൽ കോച്ചിംഗ് ക്ലാസ്സ്
  • വിവിധ മത്സരങ്ങൾ

ഉച്ചയ്ക്ക് ഒന്നര മണിക്കുള്ള സ്റ്റഡി സമയം ഉപയോഗപ്പെടുത്തി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പെഷൽ കോച്ചിംഗ് ക്ലാസ്സുകൾ നടത്തും. ആവശ്യമായ സന്ദർഭങ്ങളിൽ എസ്.എസ്.ജി.അംഗങ്ങളുടെ സഹായവും തേടും. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തി പ്രോത്സാഹനങ്ങൾ നൽകും.

പദ്ധതി നിർവ്വഹണം :അദ്ധ്യാപക രക്ഷാകർതൃ സമിതി ജി.എച്ച്.എസ്.എസ്. അഡൂർ മേൽനോട്ടം :ശ്രീ. ബി. കൃഷ്ണ നായക്ക് (പി.ടി.എ. പ്രസിഡന്റ്)

	                :ശ്രീമതി. പദ്മ. എച്ച്.(ഹെഡ്മാസ്റ്റർ)
	                :ശ്രീ. എം. ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ്)

:ശ്രീ. എ. ഗംഗാധര ഷെട്ടി (സ്റ്റാഫ് സെക്രട്ടറി)

കോ-ഓർഡിനേറ്റർ 	:ശ്രീ. എ.എം. അബ്ദുൽ സലാം
കൺവീനർ 	:ശ്രീ. എം.വിനോദ് ദത്ത്
ജോ.കൺവീനർ 	:ശ്രീ. കെ.ചെനിയ നായക്ക്

എക്സിക്യൂട്ടീവ് അംഗങ്ങൾ :I-IV അദ്ധ്യാപിക-അദ്ധ്യാപകന്മാർ അംഗങ്ങൾ :എല്ലാ പി.ടി.എ.അംഗങ്ങങ്ങളും അദ്ധ്യാപിക-അദ്ധ്യാപകന്മാരും

BUDGET

    EXPENDITURE

Sahavasa Camp :Rs.2500.00 Video Album :Rs.1000.00 Children's Publications :Rs.1000.00 House Visit :Rs.500.00 Supply of Learning materials :Rs.3000.00 Preparation of Study/Teaching materials :Rs.1000.00 Medical Camp :Rs.1000.00 Desk(30xRs.2000) :Rs.60000.00 Box(8xRs.2500) :Rs.20000.00 Class room Painting/wall picturisation :Rs.40000.00 Vinyl flooring :Rs.40000.00

                                      TOTAL	:Rs.170000.00
   INCOME

PTA Contribution :Rs.10000.00 SSA/Local Self Govt. :Rs.160000.00

                          TOTAL	:Rs.170000.00


"https://schoolwiki.in/index.php?title=Poomottukal.pdf&oldid=395295" എന്ന താളിൽനിന്ന് ശേഖരിച്ചത്