"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
* ടെലികാസ്റ്റ് ഷെഡ്യൂൾ - ജില്ലാ ക്രമത്തിൽ ([[:പ്രമാണം:Hv 109 districtwise Victes schedule.pdf|പി.ഡി.ഫ്]])
* ടെലികാസ്റ്റ് ഷെഡ്യൂൾ - ജില്ലാ ക്രമത്തിൽ ([[:പ്രമാണം:Hv 109 districtwise Victes schedule.pdf|പി.ഡി.ഫ്]])


== രണ്ടാം ഘട്ടംഫ്ലോറിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വിവിധ തലങ്ങളിലായി ലഭ്യമായ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ, 109 വിദ്യാലയങ്ങളിൽ നിന്നും ഇരുപത് വിദ്യാലയങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. പ്രവർത്തനങ്ങളുടെ യാഥാർത്ഥ്യപരിശോധനയ്ക്കായി ഈ വിദ്യാലയങ്ങളിലേക്ക് ഒരു വിദഗ്ധസംഘം സന്ദർശനം നടത്തി. ==
*രണ്ടാം ഘട്ടംഫ്ലോറിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വിവിധ തലങ്ങളിലായി ലഭ്യമായ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ, 109 വിദ്യാലയങ്ങളിൽ നിന്നും ഇരുപത് വിദ്യാലയങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. പ്രവർത്തനങ്ങളുടെ യാഥാർത്ഥ്യപരിശോധനയ്ക്കായി ഈ വിദ്യാലയങ്ങളിലേക്ക് ഒരു വിദഗ്ധസംഘം സന്ദർശനം നടത്തി.  
* [[:പ്രമാണം:HV 20 schools second round.ods|രണ്ടാം ഘട്ടം-വിദ്യാലയങ്ങളുടെ പട്ടിക]]
* [[:പ്രമാണം:HV 20 schools second round.ods|രണ്ടാം ഘട്ടം-വിദ്യാലയങ്ങളുടെ പട്ടിക]]


വരി 60: വരി 60:


== ഗ്രാന്റ് ഫിനാലേ ==
== ഗ്രാന്റ് ഫിനാലേ ==
[[പ്രമാണം:Hv3-grand-finale-cm-speaks.jpg|ലഘുചിത്രം|പകരം=ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ഗ്രാന്റ് ഫിനാലേ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )]]
[[പ്രമാണം:Hv3-grand-finale-cm-speaks.jpg|ലഘുചിത്രം|ലഘുചിത്രം|പകരം=ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ഗ്രാന്റ് ഫിനാലേ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ഗ്രാന്റ് ഫിനാലേ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു]]


2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ]] വിതരണം ചെയ്തു.  
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ]] വിതരണം ചെയ്തു.  
വരി 76: വരി 76:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery mode="packed-overlay">
പ്രമാണം:Hv3-01-curtainRaiser-V Sivankutty inauguration.png
പ്രമാണം:Hv3-101-KOLLAM VIMALA HRIDHYA GIELS HSS KOLLAM.png|വിമലഹൃദയ ഗേൾസ് എച്ച് എസ് എസ്. കൊല്ലം
പ്രമാണം:Hv3-grand-finale-cm-speaks.jpg
പ്രമാണം:Hv3-101-KOLLAM VIMALA HRIDHYA GIELS HSS KOLLAM.png|കൊല്ലം വിമലഹൃദയ -സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-106-MALAPPURAM PPMHSS KOTTUKKARA.png
പ്രമാണം:Hv3-98-WAYANAD GHSS MEENANGADI.png|മീനങ്ങാടി ജിഎച്ച് എസ് എസ്- സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-101-KOLLAM VIMALA HRIDHYA GIELS HSS KOLLAM.png
പ്രമാണം:Hv3-9117-jagathy.jpg|ജഗതി ബധിരവിദ്യാലയം- സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-98-WAYANAD GHSS MEENANGADI.png
പ്രമാണം:1-GHS ODAPPALLAM.jpg|കോട്ടുക്കര പിപിഎംഎച്ച്എസ്എസ് സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-9117-jagathy.jpg
പ്രമാണം:Hv3-81-PALAKKAD GLPS MUNDUR.png|ജിഎൽപിഎസ് മുണ്ടൂർ - സ്റ്റുഡിയോ വേദിയിൽ
പ്രമാണം:1-GHS ODAPPALLAM.jpg
പ്രമാണം:Hv3-73-PATHANAMTHITTA CMSLPS ENNOORANVAYAL.png|CMSLPS എണ്ണൂറാംവയൽ- സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-81-PALAKKAD GLPS MUNDUR.png
പ്രമാണം:Hv3-56-TVM GLPS ANAD.png|ആനാട് ജിഎൽപിഎസ്-  സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-73-PATHANAMTHITTA CMSLPS ENNOORANVAYAL.png
പ്രമാണം:Hv3-55-MALAPPURAM GLPS THEYYANGAD.png|ജിഎൽപിഎസ് തെയ്യങ്ങാട് -സ്റ്റുഡിയോ വേദിയിൽ
പ്രമാണം:Hv3-56-TVM GLPS ANAD.png
പ്രമാണം:Hv3-55-MALAPPURAM GLPS THEYYANGAD.png
പ്രമാണം:Hv3-52-ERNAKULAM ST.FRANCIS HSSS ALUVA.png
പ്രമാണം:Hv3-57-IDUKKI GOVT TRIBAL HSS POOMALA.png
പ്രമാണം:Hv3-100-KASARAGOD ST PAULS AUPS TRIKARPUR.png
പ്രമാണം:1-GHS ODAPPALLAM.jpg
</gallery>
</gallery>



17:18, 25 മേയ് 2023-നു നിലവിലുള്ള രൂപം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കൈറ്റ്, സർവ ശിക്ഷ അഭിയാൻ കേരള, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷണൽ ടെക്നോളജി, നാഷണൽ ഹെൽത്ത് മിഷൻ, കേരള ഡവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. 2022 ഡ്സംബർ 23 മുതൽ 2023 ഫെബ്രുവരി 20 വരെയായി 30 മിനിട്ടിൽ താഴെയുള്ള 109 എപ്പിസോഡുകൾ ഈ പരിപാടിയുടെ ആദ്യഘട്ടത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നു.

ഗവ. എൽ പി എസ് കോട്ടൺഹിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പോസ്റ്റർ

റിയാലിറ്റിഷോയുടെ ഫൈനൽ റൗണ്ടിൽ മൽസരിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റ് ഏഴ് സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും നൽകുന്നു.[1]


സ്കൂളുകളിൽ നിന്ന് ഓൺലൈനായി 2022 നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു. അപേക്ഷയോടൊപ്പം നൽകിയ തെളിവുകൾ പരിശോധിച്ച്, ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 109 സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.

പ്രാഥമിക റൗണ്ടിനുള്ള ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ 10 വരെ നടന്നു. ഒരു വിദ്യാലയത്തിൽ നിന്ന് എട്ട് വിദ്യാർത്ഥികളും 4 അധ്യാപക-രക്ഷാകർതൃ പ്രതിനിധികളും ഉൾപ്പെടെ പരമാവധി 12 പേരാണ് ഫ്ലോർഷൂട്ടിൽ പങ്കെടുത്തത്. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം നൽകിയിരുന്നു.[2]


തീം സോങ്ങ്

തീം സോംഗ് പ്രകാശനം


ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ തീം സോംഗ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 26/11/2022 ശനിയാഴ്ച പ്രകാശനം ചെയ്തു.

കവി ഒ.എൻ.വി കുറുപ്പ് ഹരിത വിദ്യാലയത്തിന്റെ ആദ്യ സീസണിന് എഴുതിയ തീം സോങ്ങിന്റെ പുത്തൻ ആവിഷ്കാരമാണിത്. സംഗീതം നൽകിയത് സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള തീം സോംഗ് ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും വിജയ് യേശുദാസും ചേർന്നാണ്.[3]

തിരഞ്ഞെടുപ്പ് നടപടികൾ

പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി, വി. ശിവൻകുട്ടി ഫ്ലോർ ഷൂട്ട് ഉൽഘാടനം ചെയ്യുന്നു

പ്രാഥമിക തിരഞ്ഞെടുപ്പ്

19.10.2022 തീയതിയിലെ KITE/2022/HV/1732 (5) സർക്കുലർ പ്രകാരം വിദ്യാലയങ്ങൾ ഹരിതവിദ്യാലയം 3 യിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ നൽകി. 733 അപേക്ഷകളാണ് ഹരിതവിദ്യാലയം 3 യുടെ പ്രാഥമിക പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. നിശ്ചിത സമയ പരിധിയിൽ, നവംബർ 5 ന് 3.30 pm ന് Confirm ചെയ്ത 453 അപേക്ഷകളാണ് വിലയിരുത്തലിന് ലഭ്യമായത്. മൂന്നുഘട്ടങ്ങളിലായി നടന്നപരിശോധനാ ക്യാമ്പിൽ അപേക്ഷകൾ വിലയിരുത്തി. വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷാഫോമിൽ ചേർത്തിട്ടുള്ള വിവിധ മേഖലകൾ സൂചകങ്ങളുടെയടിസ്ഥാനത്തിൽ പരിശോധിച്ചു. വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളുടെ ഗുണപരമായ വിനിയോഗം, കലാ-കായിക പരിശീലന സൗകര്യം, ഗുണനിലവാര പഠനപ്രക്രിയ, പഠനപുരോഗതി വിലയിരുത്തൽ, സ്കൂളിലെ ഐസിടി അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂൾ നേതൃത്വവും ഭരണവും, അധ്യാപകരുടെ തൊഴിൽപരമായ വികാസം, കുട്ടികളുടെ വൈകാരിക-ആരാഗ്യ സുരക്ഷിതത്വം, ഗുണപരമായ സാമൂഹ്യ പങ്കാളിത്തം, സ്കൂളിന് 2019 ന് ശേഷം ലഭിച്ച അംഗികാരങ്ങൾ, അവസാനം നടന്ന പൊതു പരീക്ഷയിലെ വിജയം, കോവിഡ് കാല അധ്യയനവും സാമൂഹിക ഇടപെടലുകളും എന്നീ മേഖലകളാണ് പ്രധാനമായും പരിശോധനാ വിധേയമാക്കിയത്.

പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ 110 വിദ്യാലയങ്ങളെ ഷൂട്ടിങ്ങിനായി തെരഞ്ഞെടുത്തു. [4] ഇതിൽ ഗവ. യു. പി. എസ് ഊരുട്ടമ്പലം ഒഴികെയുള്ള 109 വിദ്യാലയങ്ങൾ ഫ്ലോർഷൂട്ടിങ്ങിൽ പങ്കെടുത്തു.

സ്കൂൾതല ഷൂട്ടിംഗ്

സി-ഡിറ്റ് നേതൃത്വത്തിലാണ് സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് നടത്തിയത്. ഇതിനു മുന്നോടിയായി, കൈറ്റ് പ്രതിനിധികൾ വിദ്യാലയങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. നവംബർ 22 മുതൽ ഡിസംബർ 1 വരെയുള്ള തീയതികളിലായി സ്കൂൾതലത്തിലെ ഷൂട്ടിങ്ങ് പൂർത്തിയാക്കി.

ഫ്ലോർ ഷൂട്ട് - ആദ്യഘട്ടം

ഫ്ലോർ ഷൂട്ട് ടീം

പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും 2022 നവംബർ 29 മുതൽ ‍‍ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു. തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്. ഓരോ വിദ്യാലയത്തിൽ നിന്നും എട്ട് വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപക പ്രതിനിധികളും ഒരു രക്ഷാകർതൃ പ്രതിനിധിയുമാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നത്.[5] യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പിയൂഷ് ആന്റണി, അക്കാദമിക് വിദഗ്ധരായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ഷണൻ, ഡോ. എം.പി. നാരായണനുണ്ണി, ഡോ. കെ. ഷാനവാസ് എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.

ടെലികാസ്റ്റ്

കൈറ്റ് വിക്ടേഴ്സ് ചാനലിൽ 2022 ഡിസംബർ 23 മുതൽ പ്രദർശനം. രാത്രി 7 മുതൽ 8 വരെയാണ് സംപ്രേഷണം. പിറ്റേന്ന് രാവിലെ 7 മുതൽ 8 വരേയും പിറ്റേന്ന് വൈകിട്ട് 6 മുതൽ 7 വരേയും പുഃനസംപ്രേഷണം.

  • രണ്ടാം ഘട്ടംഫ്ലോറിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വിവിധ തലങ്ങളിലായി ലഭ്യമായ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ, 109 വിദ്യാലയങ്ങളിൽ നിന്നും ഇരുപത് വിദ്യാലയങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. പ്രവർത്തനങ്ങളുടെ യാഥാർത്ഥ്യപരിശോധനയ്ക്കായി ഈ വിദ്യാലയങ്ങളിലേക്ക് ഒരു വിദഗ്ധസംഘം സന്ദർശനം നടത്തി.
  • രണ്ടാം ഘട്ടം-വിദ്യാലയങ്ങളുടെ പട്ടിക

ഫ്ലോർ ഷൂട്ട് - രണ്ടാം ഘട്ടം

ഇരുപത് വിദ്യാലയങ്ങളിലേയും പ്രതിനിധികളെ, രണ്ടാംഘട്ടത്തിൽ ജൂറി കൂടിക്കാഴ്ച നടത്തി. ഓരോ വിദ്യാലയത്തിൽ നിന്നും രണ്ട് അദ്ധ്യാപക / രക്ഷാകർതൃ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പിയൂഷ് ആന്റണി, വിദ്യാഭ്യാസ വിദഗ്ധരായ ഡോ. പി. കെ. ജയരാജ്, എ.ആർ. മുഹമ്മദ് അസ്ലം എന്നിവരായിരുന്നു ജൂറി പാനലിൽ ഉണ്ടായിരുന്നത്.

ഗ്രാന്റ് ഫിനാലേ

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ഗ്രാന്റ് ഫിനാലേ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ഗ്രാന്റ് ഫിനാലേ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു

2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

ഇവകൂടി കാണുക

ചിത്രശാല

പുറംകണ്ണികൾ


അവലംബം