"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[[ചിത്രം:Mihs_logo.png‎|125px|thumb|left|alt text]]
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ '''.  '''പൂങ്കാവ് സ്കൂള്‍ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ '''.  '''പൂങ്കാവ് സ്കൂള്‍ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
15 -ം തിയതി  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
15 -ം തിയതി  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

17:59, 28 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-09-2010Mihs



alt text

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ . പൂങ്കാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചരിത്രം

വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് വിദ്യ കൈവശമുണ്ടെങ്കില്‍

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ാം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍ നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അ ണിയാന്‍ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.സംസ്ഥാന തല പി റ്റി എ അവാര്‍ഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സര്‍വോ ത് മുഖമായ വികസനത്തില്‍ നിന്ന് ഈ പുണ്യ ക്ഷേത്രംനേ ടിയ വിജയങ്ങളുടെ ഫലം എ ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2008-ല്‍ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍ വെബ് സൈറ്റ് http://www.mihs.in നിലവില്‍ വന്നു. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്‍സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു.

നിറവിന്റെ നാള്‍വഴി

1983
1983-ല്‍ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. 1983 ജൂണ്‍ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളില്‍ ഒരുക്കിയ താല്‍ക്കാലിക ക്ലാസ് മുറിയില്‍ 131 വിദ്യാര്‍ത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷന്‍ ആരംഭിച്ചു. ആരാധ്യയായ സി.എല്‍സാ വാരാപ്പടവില്‍ ആയിരുന്നു പ്രധാന അധ്യാപിക.
1984

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.

പുരസ്കാരങ്ങള്‍ , അംഗീകാരങ്ങള്‍

1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂള്‍
1990 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1991 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1992 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1993 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1994 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1995 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാര്‍ഡ്, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1996 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2000 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം 2002 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2004 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2005 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2006 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2007 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2008 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2009 - കേരള സംസ്ഥാന അവാര്‍ഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.എല്‍സ വാരപ്പടവില്‍ (1983-1999)
സി.ബെനീററ (1999-2001)
സി.മേഴ്സി ജോസഫ്(2001-2007)

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍] http://miosa.wordpress.com


മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മിയോസ, ( [MIOSA]http://miosa.wordpress.com) എന്ന പേരില്‍ പുനസംഘടിപ്പിച്ചു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജയന്‍ തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) മിയോസ ഭാരവാഹി
എന്‍. ടി. സെബാസ്ററ്യന്‍ - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി
ജോയ് പി. എസ് - മിയോസ ഭാരവാഹി
ശ്യാംലാല്‍ . റ്റി.പുഷ്പന്‍ - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍ , മിയോസ ഭാരവാഹി

വഴികാട്ടി

<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.529036, 76.320814, Mary Immaculate High School, Poomkavu, Alappuzha </googlemap>

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - അകത്തളം

അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - വാതില്‍പ്പുറം

അയല്‍ വിദ്യാലയങ്ങള്‍
അയല്‍ സ്ഥാപനങ്ങള്‍

"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=100635" എന്ന താളിൽനിന്ന് ശേഖരിച്ചത്