"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്=  പാപ്പിനിശ്ശേരി
| വിദ്യാഭ്യാസ ജില്ല= കണ്ണൂൂർ
| റവന്യൂ ജില്ല= കണ്ണൂൂർ
| സ്കൂൾ കോഡ്=13075
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=H13045
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 
| സ്ഥാപിതവർഷം= 1967
| സ്കൂൾ വിലാസം=.പാപ്പിനിശ്ശേരി പി.ഒ,  , <br/>കണ്ണുർ
| പിൻ കോഡ്=670561
| സ്കൂൾ ഫോൺ= 04972786102
| സ്കൂൾ ഇമെയിൽ= pphss.pappinisseri@yahoo.co.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാപ്പിനിശ്ശേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=412 (8-10)
| പെൺകുട്ടികളുടെ എണ്ണം= 289(8-10)
| വിദ്യാർത്ഥികളുടെ എണ്ണം=701  (8-10)
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിൻസിപ്പൽ= പി പി സക്കറിയ
| പ്രധാന അദ്ധ്യാപകൻ= അനൂപ് കുമാർ. സി
| പി.ടി.ഏ. പ്രസിഡണ്ട്= ഇ അനൂപ് കുുമാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 13075-1.jpg|
|ഗ്രേഡ്=5
}}


2021-22 അധ്യയന വർഷം സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

23:08, 5 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം



പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.1998ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010ൽ ഗവൺമെൻറ് ഏറ്റെടുത്തതോട് കൂടി പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.


ചരിത്രം

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ:അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്.2010ൽ പഞ്ചായത്ത് സ്കൂളുകൾ മാനേജുമെന്റുകൾ ഏറ്റെടുത്തതോടെ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ`.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001-2004 പി.രാമദാസൻ
2004-07
2007-10
2010-2013
2013-2016
2016 - 17
2017- സുമിത്രൻ

വിജയത്തിളക്കവുമായി ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി

2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി. പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ 8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും അർഹരായി.



ഹൈടെക്ക് ക്ളാസ് മുറികൾ

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അ‍ഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.

വഴികാട്ടി