"സഹായം:പരിശീലനം/കണ്ടുതിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


*വിഷ്വൽ എഡിറ്റർ  ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി, ലോഗിൻ ചെയ്തശേഷം,  '''<big>തിരുത്തുക</big>''' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്താം.
*വിഷ്വൽ എഡിറ്റർ  ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി, ലോഗിൻ ചെയ്തശേഷം,  '''<big>തിരുത്തുക</big>''' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്താം.
*വിഷ്വൽ എഡിറ്ററിൽ ഇൻഫോബോക്സ് Double Click ചെയ്ത് '''തിരുത്തുക'''. കോഡുകൾക്ക് മാറ്റം സംഭവിക്കാതെ ഇതിൽ തിരുത്തൽ സൗകര്യപ്രദമാണ്.
*വിവിധ പ്രവർത്തനങ്ങൾ കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് [[സഹായം/പരിശീലനമൊഡ്യൂൾ|'''പരിശീലനമൊഡ്യൂളിൽ''']] നൽകിയിട്ടുള്ള അതാതിന്റെ കണ്ണികളിൽ നിന്നും വിശദമായി മനസ്സിലാക്കാവുന്നതാണ്.
*വിവിധ പ്രവർത്തനങ്ങൾ കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് [[സഹായം/പരിശീലനമൊഡ്യൂൾ|'''പരിശീലനമൊഡ്യൂളിൽ''']] നൽകിയിട്ടുള്ള അതാതിന്റെ കണ്ണികളിൽ നിന്നും വിശദമായി മനസ്സിലാക്കാവുന്നതാണ്.

20:14, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.

  • തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ ഒക്കെ ഈ സംവിധാനത്തിൽ കഴിയും.
  • മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.
  • നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും.
  • പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനത്തിലൂടെ സാധിക്കുല്ലന്നത്.
  • വിഷ്വൽ എഡിറ്റർ ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി, ലോഗിൻ ചെയ്തശേഷം, തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്താം.
  • വിഷ്വൽ എഡിറ്ററിൽ ഇൻഫോബോക്സ് Double Click ചെയ്ത് തിരുത്തുക. കോഡുകൾക്ക് മാറ്റം സംഭവിക്കാതെ ഇതിൽ തിരുത്തൽ സൗകര്യപ്രദമാണ്.
  • വിവിധ പ്രവർത്തനങ്ങൾ കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് പരിശീലനമൊഡ്യൂളിൽ നൽകിയിട്ടുള്ള അതാതിന്റെ കണ്ണികളിൽ നിന്നും വിശദമായി മനസ്സിലാക്കാവുന്നതാണ്.