"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ആമുഖം'''
 
ഒരു പ്രദേശത്തിന്റെ വിജ്ഞാനപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് സഹായകരവുമായിട്ടുള്ളതാണ് വിദ്യാലയം. അഴീക്കോട് ഗ്രാമത്തിൽ നിരവധി വിദ്യാലയങ്ങളിൽ ഒന്നാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചുനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ വിവരിക്കാനാണ് ശ്രമിക്കുന്നത്. അതായത് പ്രസ്തുത വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താനാണ് ഉദ്ദേശിക്കുന്നത്.
 
ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു  കിടക്കുന്ന ഈ പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ  പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ്  ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.
 
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.
 
സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു.
 
പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു. ആദ്യകാല പ്രധാന അധ്യാപകർ ആയിരുന്ന കുമാരൻ മാസ്റ്റർ സുകുമാരൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ , പി എം രാജേന്ദ്രൻ മാസ്റ്റർ, എം വി സുധാകരൻ മാസ്റ്റർ , കെ പി രാഘവൻ മാസ്റ്റർ , പി ഡി പുഷ്പവല്ലി ടീച്ചർ , സി പി കോമളവല്ലി ടീച്ചർ , സി ശോഭന ടീച്ചർ, എം ശ്രീജ ടീച്ചർ , പി കെ വത്സല ടീച്ചർ എന്നിവർ ദീർഘകാലം ഈ വിദ്യാലയത്തിന്റെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. ശ്രീ എം വിനയകുമാർ ആണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ. ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ്  ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു. 1950കാലങ്ങളിൽ ഇ എസ് എസ് എൽ സി സമ്പ്രദായ പ്രകാരം വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിരുന്നു. ആ കാലഘട്ടത്തിൽ ഒന്നിലധികം ഡിവിഷനുകളിലായി ഉദ്ദേശം അഞ്ഞൂറോളം കുട്ടികൾ  ഇവിടെ പഠിച്ചിരുന്നു. ഇരുപത്തി ഒന്ന് ജീവനക്കാരും ആദ്യ കാലങ്ങളിൽ സ്കൂളിൽ ഉണ്ടായിരുന്നു. 1970--71    വർഷത്തെ നാഷണൽ മെറിറ്റ് സ്കോളർഷിപ് ലഭിച്ചത് നളിനാക്ഷൻ എന്ന പൂർവ്വവിദ്യാർഥിക്കാണ്. തുടർന്നുള്ള നാൾ വഴികൾ വികസനത്തിന്റെതായിരുന്നു. 1973--74 കാലഘട്ടത്തിൽ ജില്ലാ തലത്തിൽ സബ് ജൂനിയർ റിലേ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
 
ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർഥികളിൽ പലരും ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന നിലയിൽ ഉള്ളവരും വിവിധ പ്രവർത്തന മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ആണ്. കണ്ണൂർ സബ് കളക്ടർ ആയിരുന്ന ശ്രീ പി ഒ പദ്മനാഭൻ നമ്പ്യാർ , ഡോക്ടർ വിലാസിനി , ഡോക്ടർ പ്രസന്ന , വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആയിരുന്ന ശ്രീ പി ഒ ലക്ഷ്മണൻ നമ്പ്യാർ , കൃഷി ഓഫീസർ ശ്രീമതി എം കെ പത്മം, ശൗര്യചക്ര നേടിയ ജവാൻ  മനേഷ് , രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച സി ആർ പി ഫ് ജവാൻ സരുൺ ആനോത്, വ്യവസായ പ്രമുഖനായ പാണയിൽ സൂരജ് തുടങ്ങി മറ്റു പല മേഖലകളിലും പ്രമുഖരായ പൂർവ്വവിദ്യാർഥി സമ്പത്തു അഴീക്കോട് വെസ്റ്റ് യു പി സ്കൂളിനു അവകാശപ്പെടാവുന്നതാണ്.
 
അഴീക്കോട് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിനുള്ള ഭൗതീക സാഹചര്യങ്ങളും നിലവാരമുള്ള അക്കാദമിക അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിൽ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അളവറ്റ സഹകരണം ഉണ്ടായിരുന്നു. നിരവധി പ്രഗൽഭരായ വ്യക്തികൾ പി ടി എ യുടെ ഭാരവാഹിത്വം വഹിക്കുകയും, വിദ്യാലയത്തിന്റെ വളർച്ചയിൽ നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. 
 
കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ടു അഴീക്കോട് സർവീസ് കോപ്പറേറ്റീവ് ബാങ്ക് നൽകിയ സഹായവും, സ്കൂളിന് താഴെ ഉള്ള വീട്ടുകാർ ഇന്നും നൽകി വരുന്ന സഹകരണവും മറക്കാനാവാത്തതാണ്. കൂടാതെ വിവിധ പ്രയാസങ്ങൾ പരിഹരിക്കാൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ധാരാളം സഹായം സ്കൂളിന് ലഭ്യമായിട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാരിൽ  നിന്നും സ്കൂളിനു ലഭിച്ച സഹായ സഹകരണങ്ങൾ സ്കൂളിന്റെ ഭൗതീക നില മെച്ചപ്പെടുത്തുന്നതിൽ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. സ്കൂളിന് സമീപമുള്ള ചാൽ  ശ്രീനാരായണ വിലാസം  വായനശാലയും  സി ആർ സി ക്ലബും  കുട്ടികൾക്ക് അധിക വായനയുടെ വാതായനം തുറക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നതോടൊപ്പം വർഷം തോറും വിവിധ പരിപാടികളും സ്കൂളുമായി ചേർന്ന് നടത്താറുണ്ട്. കൂടാതെ സ്കൂളിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു  മറ്റു സഹായ സഹകരണങ്ങൾ ഇപ്പോഴും നടത്തി വരുന്നുണ്ട്.       
 
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വളരെയധികം പുരോഗതി പ്രാപിച്ച അഴീക്കോട് വെസ്റ്റ് യു പി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിന്റെ ആദ്യകാലം  മുതൽ തന്നെ കലാകായിക മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും തുടർച്ചയായ വിജയങ്ങൾ കൈവരിക്കാൻ സാധിച്ചതായി മുൻകാല അധ്യാപകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുൻകാല നേട്ടങ്ങളിൽ എടുത്തു പറയാവുന്നതാണ് ശാസ്ത്രവുമായി ബന്ധപ്പെടുത്തി ശാസ്ത്ര വിഭാഗം നടത്തിയ ക്വിസ് മത്സരത്തിൽ സാജൻ ആനന്ദരാമൻ , എം കെ പത്മം എന്നിവർ സംസ്ഥാന തലത്തിൽ കൈവരിച്ച വിജയം. മറ്റൊന്ന് ദേവസ്യ മാസ്റ്ററുടെ നേതൃത്വത്തിൽ ആ കാലഘട്ടത്തിൽ കായിക രംഗത്തു ഒന്നു രണ്ടു തവണ എൽ പി , യു പി വിഭങ്ങളിലായി ചാമ്പ്യൻഷിപ് ലഭിച്ചിരുന്നത് . സ്കൂളിന്റെ എഴുപത്തി അഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചിരുന്നു. വിരമിച്ച അധ്യാപകർക്ക് ആദരവ് നൽകികൊണ്ട് തൊണ്ണൂറാം വാർഷികവും വിവിധ കലാ പരിപാടികളോടെ നടത്തിയിട്ടുണ്ട്. 2003കാലഘട്ടത്തിൽ അഴീക്കോട് പഞ്ചായത്ത് നടത്തിയ പൊതു പരീക്ഷയിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് അഴീക്കോട് വെസ്റ്റ് യു പി സ്കൂളിന്റെ അസൂയവഹമായ നേട്ടങ്ങളിൽ ഒന്നാണ്. ശുചിത്വോത്സവം 2013 ൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളിൽ വിസ്മരിക്കാൻ പറ്റാത്തതാണ് പൂർവ്വ വിദ്യാർഥിയായ പ്രജിലേഷ് ഗണിത ക്വിസിൽ സംസ്ഥാന തലത്തിൽ കൈവരിച്ച വിജയം. ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റിന്റെ ഭാഗമായി നടത്തിയ ഉപജില്ലാ- ജില്ലാ തല ക്വിസിൽ പൂർവവിദ്യാർത്ഥിനിയായ മേധ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  അതുപോലെ സംസ്ഥാന തല വീഡിയോ ക്വിസിൽ മത്സരിക്കാൻ അവസരം കിട്ടിയതും അതിൽ മൂന്നാം സ്ഥാനം നേടിയതും സ്കൂളിനെ സംബന്ധിച്ചിടത്തോളം അത്ഭുതാവഹമായ നേട്ടമാണ്പഞ്ചായത്ത് തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ എല്ലാം തന്നെ അഴീക്കോട് വെസ്റ്റ് പി സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും  പല തരത്തിലുള്ള ബഹുമതികൾ നേടുകയും ചെയ്തിട്ടുണ്ട് . സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും നല്ല രീതിയിൽ വിജയം കൈവരിക്കുകയുംചെയ്തിട്ടുണ്ട്. ഐ ടി തലത്തിൽ നടന്ന കലോത്സവത്തിൽ ശ്രേണി എന്ന വിദ്യാർഥിനി കലാതിലകമായിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ജനിഷ ജയേഷ് എന്ന വിദ്യാർഥിനി പഞ്ചായത്തു തലത്തിൽ മികച്ച വിജയം കൈവരിക്കുകയും സ്കൂളിന്റെ നേട്ടങ്ങൾക്കു ഒരു  പൊൻതൂവൽപ്പകിട്ട് നൽകുകയും ചെയ്തു . ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം വിഷയങ്ങളിൽ അധ്യാപകരുടെ മികച്ച ശിക്ഷണത്തിലൂടെ കുട്ടികൾക്ക് പല മത്സര പരീക്ഷകളിൽ പങ്കെടുക്കാനും വളരെ ഉയർന്ന വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ നിറ സാന്നിധ്യമായ അഴീക്കോട് വെസ്റ്റ് യു പി സ്കൂളിന് സബ് ജില്ലാ തല ഒപ്പനയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാ തലത്തിൽ അവതരണം നടത്തുകയും ചെയ്തു . സ്കൂൾ വികസനത്തിന്റെ ഭാഗമായി 2017-18 കാലയളവിൽ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി ടീച്ചർ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു .
 
വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങൾ പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം കുറയുന്നതിനും ചില ഡിവിഷനുകൾ ഇല്ലാതാകുന്നതിനും കാരണമായി. നിലവിൽ നൂറ്റിനാല്പത്തി ഒൻപതു കുട്ടികളും പന്ത്രണ്ടു അധ്യാപകരും ആണ് സ്കൂളിൽ ഉള്ളത്. ഇന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും, മറ്റു പല വിദ്യാഭ്യാസ സംരക്ഷണ പദ്ധതികളിലൂടെയും സ്കൂളിന്റെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു വരികയാണ്.
 
മുൻപ് സൂചിപ്പിച്ചതു പോലെ അഴീക്കോട് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിനുള്ള ഭൗതീക സാഹചര്യങ്ങളും നിലവാരമുള്ള അക്കാദമിക അന്തരീക്ഷവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലാബുകളും മറ്റും കാലാനുസൃതമായ മാറ്റങ്ങൾക്കു  വിധേയമാക്കേണ്ടതുണ്ട് . ഇപ്പോൾ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതലും സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിൽ ഉള്ളവരാണ്. അതുപോലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളും വിദ്യാലയത്തിൽ ഉണ്ട്. അവരെയും അനുയോജ്യമായ രീതിയിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗവണ്മെന്റിന്റെ പല പദ്ധതികളിലൂടെ സ്കൂളിന് സാധിച്ചിട്ടുണ്ട് . തികഞ്ഞ അർപ്പണ ബോധത്തിലൂടെയും അധ്വാന ശീലരായ അധ്യാപകരുടെ നിരന്തര പരിശ്രമത്തിലൂടെയും നല്ല നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് .
 
സ്കൂളിന്റെ സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാമ പഞ്ചായത്ത്, രക്ഷിതാക്കൾ, നാട്ടുകാർ , പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് സാമൂഹിക പങ്കാളിത്തം കൂടിയേ തീരു. ഈ ലക്ഷ്യത്തോടെ ക്ലാസ് പി ടി എ യിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികൾ അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നതിന്റെ ഫലമായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു അധ്യാപക രക്ഷാകർത്തൃസമിതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് ശ്രീ ഷൈജു പി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അക്കാദമിക മാസ്റ്റർ പ്ലാൻ നിലവിലുണ്ട്.
 
എല്ലാ വർഷവും അതിനു ആവശ്യാനുസരണമായ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതു വഴി നിലവിലുള്ള സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി വരുത്തേണ്ട പുരോഗമനപരമായ മാറ്റങ്ങളെക്കുറിച്ചും മുഖ്യമായ ധാരണ ലഭിച്ചിട്ടുണ്ട്. സുശക്തമായ സ്കൂൾ റിസോർസ് ഗ്രൂപ്പിന്റെ ചിട്ടയോടെയും , ക്രമമായും ഉള്ള ഒത്തുചേരൽ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ഉൾകൊള്ളിച്ചു ആഴ്ച തോറും നടത്തുന്നതു  വഴി സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നല്ല രീതിയിലുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു വിജയകരമായി മുൻപോട്ടു പോകുന്നു.
 
സാമൂഹിക കൂട്ടായ്മ  ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം വായനാവാരം , ഓണാഘോഷം , ബോധവത്കരണ ക്ലാസുകൾ , പഠനോത്സവം , കായികമേള, കലോത്സവം, ഗണിതോത്സവം, വാർഷികാഘോഷം , പരിസ്ഥിതിദിനാഘോഷം തുടങ്ങിയ വിദ്യാലയ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വരുന്നു.കുട്ടികളുടെ പഠ്യേതര മേഖലകളിലുള്ള കഴിവുകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി വിദ്യാരംഗം ബാലസഭ പോലുള്ള ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെയും പരിസ്ഥിതി ഗണിത ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് അതതു വിഷയത്തിലുള്ള മികവ് പ്രദർശിപ്പിക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്. ടാലെന്റ്റ് ലാബ് , ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം , ശാസ്ത്ര രംഗം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തന്നെ വിദ്യാലയത്തിൽ നടന്നു വരുന്നു. എല്ലാ പ്രധാന ദിനങ്ങളും, സമൂഹത്തിന്റെ വിവിധ മേഖലകളിലെ കലാകാരന്മാരുടെയും കവികളുടെയും ജന്മ ദിനങ്ങളും മറ്റും വളരെയധികം പ്രാധാന്യത്തോടെ  തന്നെ സ്കൂളിൽ ആചരിച്ചുവരുന്നു.
 
ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക വികാസവും ഏതു ജീവിത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു ജീവിത വിജയം കൈ വരിക്കാനുള്ള കഴിവ് നേടുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികളെ പൊതു വിദ്യാഭ്യാസ രംഗത്തേക്ക് ആകർഷിക്കേണ്ടതുണ്ട്. അത്തരം  പ്രവർത്തനങ്ങളിലേക്കുള്ള ഒരു ചുവടുവയ്‌പ്പെന്നോണം അഴീക്കോട് വെസ്റ്റ് യു പി സ്കൂളും അടുത്ത അധ്യയന വർഷം മുതൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു വേണ്ടിയുള്ള  എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു . അതിന്റെ ഭാഗമായി പുതിയ കെട്ടിട നിർമാണം വളരെ നല്ല രീതിയിൽ പുരോഗമിച്ചു വരികയാണ്. അടുത്ത അധ്യയന വർഷം തന്നെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുമെന്നു ഇപ്പോഴത്തെ മാനേജർ ശ്രീ കെ പി ജയബാലൻ മാസ്റ്റർ ഉറപ്പു നൽകിയിട്ടുണ്ട്. ഇനി വരുന്ന തലമുറയ്ക്ക് ആധുനിക രീതിയിലുള്ള എല്ലാ പഠന സൗകര്യങ്ങളും  ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡിജിറ്റൽ ക്ലാസ് റൂമിന്റെയും ലാബ് , ലബോറട്ടറി സൗകര്യങ്ങളും , സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെയും നല്ല രീതിയിൽ കുട്ടികളിൽ എത്തിക്കാൻ പരിശീലനം ലഭിച്ച അധ്യാപകരുടെ  സേവനങ്ങളും സ്കൂളിന്റെ മുതൽക്കൂട്ടാണ്.
 
'''ഉപസംഹാരം'''
 
കാലാനുക്രമവും വസ്തുനിഷ്ട്ടവുമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാവണം ഒരു ചരിത്രരചന നടത്തേണ്ടത്. ഒരു സ്കൂളിന്റെ ചരിത്രം എഴുതുക എന്ന ഉദ്ദേശത്തോടെ വിവര ശേഖരണം നടത്തുകയും അതിന്റെ ഭാഗമായി സ്കൂളിലെ വിരമിച്ച അധ്യാപകരോട് കൂടിയാലോചനകൾ നേരിട്ടും ഫോണിലൂടെയും നടത്തുകയുണ്ടായി. എന്നാൽ 2018-2019 അധ്യയന വർഷക്കാലത്തിൽ സ്കൂളിൽ വളരെ കാലം സേവനം അനുഷ്ഠിച്ച  അധ്യാപകർ ഒരുമിച്ചു വിരമിച്ചത് സ്കൂൾ ചരിത്ര രചന ഏറ്റെടുത്തു നടത്തുന്നതിൽ പുതിയ അധ്യാപകർക്ക് വളരെ വലിയ വെല്ലുവിളി ആയിരുന്നു. എന്നിരുന്നാലും സ്കൂളിലെ പൂർവവിദ്യാർഥികളെയും മുൻകാലങ്ങളിൽ വര്ഷങ്ങളോളം പി ടി എ യുടെ ഭാഗഭാക്കായ രക്ഷിതാക്കളെയും സമീപിക്കുകയും അവർ നൽകിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ, മറ്റു അധ്യാപകർ, ഓഫീസ് സ്റ്റാഫ് തുടങ്ങിയവരെല്ലാം ഈ ചരിത്ര രചനയ്ക്കായി നൽകിയ വിവരങ്ങൾ നന്ദിയോടെ സ്മരിക്കട്ടെ. ചരിത്ര താളുകൾ തേടിയുള്ള യാത്ര അനന്തമാണ്, കൂട്ടി ചേർക്കലുകൾ ഇനിയും ആവശ്യമായി വന്നേക്കാം എന്ന വസ്തുത കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തട്ടെ. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വിവരങ്ങൾ അടങ്ങിയ ചരിത്ര രേഖകൾ നാം സൂക്ഷിച്ചു വയ്ക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ വേണ്ടി വരും തലമുറയ്ക്ക് കൂടി ഈ ചരിത്ര രേഖകൾ കൈമാറേണ്ടതുമാണ്.  പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന മണ്മറഞ്ഞു പോയ അധ്യാപകർക്ക് ഈ വേളയിൽ ആദരാജ്ഞലികൾ അർപ്പിച്ചും, വിരമിച്ച അധ്യാപകരെ നന്ദിയോടെ സ്മരിച്ചു കൊണ്ടും ഈ സ്കൂൾ ചരിത്രം വരും തലമുറയ്ക്കായി സമർപ്പിക്കുന്നു.

12:41, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഉപസംഹാരം