"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിൻസിപ്പൽ=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകൻ= വി.കെ .ഗിരിജ
| പ്രധാന അദ്ധ്യാപകൻ= രാജി. പി
| പി.ടി.ഏ. പ്രസിഡണ്ട്= വി സുനിൽദത്
| പി.ടി.ഏ. പ്രസിഡണ്ട്= വി സുനിൽദത്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

12:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

AMUPS VETTOM Official logo

വെട്ടം പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ ആലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം. യു. പി. സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എ.എം.യു.പി,എസ്. വെട്ടം
വിലാസം
വെട്ടം, ആലിശ്ശേരി

വെട്ടം പി ഓ , തിരൂർ , മലപ്പുറം
,
676102
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9947697327
ഇമെയിൽhmamupsvettam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19789 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജി. പി
അവസാനം തിരുത്തിയത്
24-01-202219789-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബേസിക് എലമെന്ടറി സ്കൂൾ എന്ന നിലയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചത്. നാല് ക്ലാസ്സ്മുറികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ ഒരു ഓത്തുപള്ളിക്കൂടവും സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 1948 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതിയ വിദ്യാഭ്യാസ നയം വന്നതോടെ ക്ലാസ്സുകളുടെ ഘടനയിൽ മാറ്റം വരികയും എട്ടാം ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു.

               വെട്ടം എ.എം.യു.പി സ്കൂളിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ചരിത്രത്തെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങൾക്കെല്ലാം സാക്ഷിയായി എ.എം.യു.പി സ്കൂൾ എന്ന ഈ മഹദ്സ്ഥാപനമുണ്ടായിരുന്നു. വെട്ടത്തുനാടിന് വെട്ടം പകരുന്ന ദീപസ്തംഭമായി......... വെട്ടത്തുനാടിന്റെ മണ്ണിലും ..... വെട്ടത്തുകാരുടെ മനസ്സിലും......


ഭൗതികസൗകര്യങ്ങൾ

ഗണിത ലാബ്
സ്കൂൾ ലൈബ്രറി
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്

60.സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളുണ്ട്. നൂറിലേറെ വിദ്യാഭ്യാസ സി. ഡി കളോടുകൂടിയ സി.ഡി.ലൈബ്രറി, മൾട്ടി മീഡിയ തീയേറ്റർ ഉൾപ്പെടുന്ന സ്മാർട്ക്ലാസ്സ്‌റൂം , കംപ്യൂട്ടർലാബ്, ലാംഗ്വേജ് ലാബ്, അയ്യായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഗണിത ലൈബ്രറി, സയൻസ് ലൈബ്രറി, സാമൂഹ്യശാസ്ത്ര ലൈബ്രറി, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഹരിത ക്ലബ്
  • ഭാഷാക്ലബ്‌
  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സയൻസ് ക്ലബ്
  • സൗജന്യ കുങ് ഫു പരിശീലനം
  • സൗജന്യ നൃത്ത പരിശീലനം
  • സ്കൂൾതല തനതു നാടക വേദി
  • വ്യക്തിത്വ വികസന ക്ലാസുകൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

ആധൂനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം( പി. പി. കുഞ്ഞിബാവ മാസ്റ്റർ സ്മാരക ലൈബ്രറി & സ്മാർട്ട് ക്ലാസ് റൂം ) വിദ്യാലയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മികച്ച ശബ്ദ സംവിധാനത്തോട് കൂടിയ മൾട്ടി മീഡിയ തീയേറ്ററും നിരവധി വിദ്യാഭ്യാസ സി.ഡി കളോടുകൂടിയ സി.ഡി ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. മമ്മൂട്ടി അവർകളുടെ എം.ൽ.എ ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച ലാംഗ്വേജ് ലാബും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സഹായകമാകുന്നു.

മാനേജ്മെന്റ്

ചുണ്ടൻ വീട്ടിൽ വടക്കേ ഒറ്റയിൽ ഏറാസാലിക്കുട്ടി എന്ന ഇമ്പിച്ചി ഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ചുണ്ടൻ വീട്ടിൽ മുഹമ്മദ് ഹാജി കുറച്ചു കാലം മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സി. മോയിദീൻകുട്ടി മാസ്റ്റർ മാനേജരായി. മോയിദീൻകുട്ടി മാസ്റ്റർ സ്കൂളിലെ അധ്യാപകനായും മാനേജരായും തുടർന്ന് പോന്നു. 1970 മാർച്ച് 3 ന് മോയിദീൻകുട്ടി മാസ്റ്റർ മരണപെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ.പി.കുഞ്ഞായിശുമ്മ സ്കൂളിന്റെ മാനേജരായി.1984 ആഗസ്ററ് 21 ന് കുഞ്ഞായിശുമ്മയും മരണപെട്ടതോടെ അവരുടെ മൂത്ത മകനായ സി. ഹൈദരലി മാനേജരായി. കഴിഞ്ഞ 32 വർഷക്കാലമായി സി.ഹൈദരലി മാനേജരായി തുടർന്ന് വരുന്നു.

വഴികാട്ടി

തിരൂർ ബസ് സ്റ്റാൻഡിൽനിന്നും താഴെപാലം വഴി 3 കിലോ മീറ്റർ വടക്കോട്ടു വന്നാൽ വടക്കേ അങ്ങാടിയിൽ എത്താം. വടക്കേ അങ്ങാടിയിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു 3 കിലോ മീറ്റർ കഴിയുമ്പോൾ പരിയാപുരം ജംഗ്‌ഷനിൽ എത്തിച്ചേരാം. പരിയാപുരത്ത് നിന്ന് തെക്കോട്ടു തിരിഞ്ഞു 2 കിലോമീറ്റർ കഴിഞ്ഞാൽ വെട്ടം ആലിശ്ശേരിയിൽ എത്താം . ആലിശ്ശേരി അങ്ങാടിയിൽ നിന്നും തെക്കോട്ട് 30 മീറ്റർ അകലത്തിൽ വെട്ടം വില്ലജ് ഓഫീസിനു മുൻവശം റോഡിനു പടിഞ്ഞാറ് ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps: 10.874856,75.911210| width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.യു.പി,എസ്._വെട്ടം&oldid=1387168" എന്ന താളിൽനിന്ന് ശേഖരിച്ചത്