"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
ആദ്യമായി ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടം ഇന്നും അറ്റകുറ്റപ്പണി ചെയ്തുനിലനിൽക്കുന്നുണ്ട് ഇത് ഈ സ്കൂളിൻറെ ഒരു ചരിത്ര ശേഷിപ്പാണ് .തുടർന്നും ഇത് ഒരു പൈതൃകമായി നിലനിർത്തേണ്ടതുണ്ട്. ആ സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.

സുശക്തമായ ഒരു വെൽഫെയർ കമ്മിറ്റി എക്കാലത്തും സ്കൂളിന് ഉണ്ടായിരുന്നു ,സ്കൂളിന്റെ പൂർവ്വവിദ്യാർഥികളായിരുന്നു അവരെല്ലാം . സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫെയർ കമ്മിറ്റി ആയിരുന്നു മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നത് .അത്പോലെ സുശക്തമായ ഒരു പിടിഎ എക്കാലത്തും സ്കൂളിന്റെ പ്രവർത്തനത്തിനായി ഉണ്ടായിരുന്നു. അത് ഇന്നും തുടർന്നുവരുന്നു .നിരവധി പ്രഗൽഭരായ പിടിഎ പ്രസിഡണ്ട്മാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി അക്ഷീണം ആയി പ്രവർത്തിച്ച.
സുശക്തമായ ഒരു വെൽഫെയർ കമ്മിറ്റി എക്കാലത്തും സ്കൂളിന് ഉണ്ടായിരുന്നു ,സ്കൂളിന്റെ പൂർവ്വവിദ്യാർഥികളായിരുന്നു അവരെല്ലാം . സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫെയർ കമ്മിറ്റി ആയിരുന്നു മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നത് .അത്പോലെ സുശക്തമായ ഒരു പിടിഎ എക്കാലത്തും സ്കൂളിന്റെ പ്രവർത്തനത്തിനായി ഉണ്ടായിരുന്നു. അത് ഇന്നും തുടർന്നുവരുന്നു .നിരവധി പ്രഗൽഭരായ പിടിഎ പ്രസിഡണ്ട്മാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിച്ച.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എം.യു.പി.എസ് പറവണ്ണ,14വർഷം,തീരദേ‍ശ സ്കൂൾ പറവണ്ണ

ജി. എം. യു. പി. എസ്. പറവണ്ണ
വിലാസം
പറവണ്ണ

676502
വിവരങ്ങൾ
ഫോൺ9847736875
ഇമെയിൽgmupsparavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്19781 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുർ
ഭരണസംവിധാനം
വാർഡ്2
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ377
ആകെ വിദ്യാർത്ഥികൾ782
അദ്ധ്യാപകർ35
അവസാനം തിരുത്തിയത്
25-01-2022Gmupsparavanna

ചരിത്രം

മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റു തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. പഴയ വെട്ടം നാട്ടുരാജ്യത്തിലെ തുറമുഖ കച്ചവട കേന്ദ്രമായിരുന്നു.

പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പു മുതൽ നീണ്ട ചരിത്രം അതിനു പറയാനുണ്ട് പറവണ്ണ ജി എം യു പി സ്കൂളും ആ ചരിത്രത്തിൻറെ ഭാഗമാണ് വിദ്യാലയത്തിൻറെമുൻഭാഗം ടിപ്പുവിനെ പടയോട്ടത്തെ അനുസ്മരിക്കുന്ന ടിപ്പുസുൽത്താൻ റോഡാണ്. തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും.

ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു. അക്കാലത്തെ മലബാർ ജില്ലാ കളക്ടറായിരുന്ന വില്ല്യം ലോഗൻ ഇതിൻറെ കാരണങ്ങൾ അന്വേഷിക്കുകയും മലബാറിലെ വിദ്യാഭ്യാസ പിന്നോക്കം കൊണ്ടാണെന്നു കണ്ടെത്തുകയും ചെയ്തു . ഈ റിപ്പോർട്ട് അദ്ദേഹം അന്നത്തെ വൈസ്രോയിക്ക് സമർപ്പിക്കുകയും ഇതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂൾ ആരംഭിക്കുകയും ചെയ്തു .

1900 -ൽ പറവണ്ണയിൽ ഇന്നുള്ള സ്ഥലത്ത് ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു .അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷൻ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസ പഠനത്തിന് ശേഷം മുല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് ഈ മുല്ലമാർ സഹായിച്ചു. എന്നിരുന്നാലും വളരെ കുറച്ചു കുട്ടികൾ മാത്രമേ സ്കൂളിൽ ചേർന്നിരുന്നുള്ളൂ. പെൺകുട്ടികൾ തീരെ സ്കൂളിൽ അയക്കപ്പെട്ടിരുന്നില്ല. അവർ ഓത്തു പള്ളിയിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .

കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അബ്ദുൽ ഖാദർ മൗലവി തന്റെ ദേശ സഞ്ചാരത്തിനിടയിൽ  1928 ൽ പറവണ്ണയിൽ വന്നു .ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .അങ്ങനെ 1930 പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ഈ സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .

ഇതുപോലെ പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. കുട്ടുക്കടവത്ത് ബീരാവു എന്നയാളായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ . ഈ സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ ഇപ്പോഴത്തെ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. ഇപ്രകാരം മൂന്ന് സ്കൂളുകൾ ചേർന്നതാണ് ഇപ്പോഴത്തെ പറവണ്ണ സ്കൂൾ . അന്ന് സ്കൂളിന്റെ ഗേറ്റ് വടക്കുവശത്ത് ആയിരുന്നു .പിന്നീട് വിലയ്ക്ക് വാങ്ങിയാണ് ഗേറ്റ്  ടിപ്പുസുൽത്താൻ റോഡിന് അഭിമുഖമാക്കിയത്.

1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള എന്ന് മാറ്റുകയും ചെയ്തു. സ്കൂൾ പഠനത്തോടനു ബന്ധിച്ച് ഒരു ബേസിക് പഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. ഇതിനൊരു അധ്യാപകനെയും നിയമിച്ചിരുന്നു. യൂണിസെഫിന്റെ വകയായി പാലും ചോളത്തിൻറെ ഉപ്പുമാവും ഉച്ചഭക്ഷണം ആയി നൽകിയിരുന്നു.

1958 -ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആക്കി ഉയർത്തപ്പെട്ടു. അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറത്തുകാരനായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ . പിന്നീട് 1962-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. ഇപ്പോഴുള്ള അഞ്ച് ഏക്കർ സ്ഥലത്തായിരുന്നു എൽ പി ,യു പി ,ഹൈസ്കൂൾ എന്നിവ ഒന്നിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 2007 -ൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് യുപി വിഭാഗം മാറ്റി എൽ  പി വിഭാഗവുമായി യോജിപ്പിക്കുകയുണ്ടായി .അന്നുമുതൽ ജി. എം. യു. പി. സ്കൂൾ പറവണ്ണ എന്നപേരിൽ ഈ സ്കൂൾ നിലവിൽവന്നു.

ആദ്യമായി ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടം ഇന്നും അറ്റകുറ്റപ്പണി ചെയ്തുനിലനിൽക്കുന്നുണ്ട് ഇത് ഈ സ്കൂളിൻറെ ഒരു ചരിത്ര ശേഷിപ്പാണ് .തുടർന്നും ഇത് ഒരു പൈതൃകമായി നിലനിർത്തേണ്ടതുണ്ട്. ആ സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.

സുശക്തമായ ഒരു വെൽഫെയർ കമ്മിറ്റി എക്കാലത്തും സ്കൂളിന് ഉണ്ടായിരുന്നു ,സ്കൂളിന്റെ പൂർവ്വവിദ്യാർഥികളായിരുന്നു അവരെല്ലാം . സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫെയർ കമ്മിറ്റി ആയിരുന്നു മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നത് .അത്പോലെ സുശക്തമായ ഒരു പിടിഎ എക്കാലത്തും സ്കൂളിന്റെ പ്രവർത്തനത്തിനായി ഉണ്ടായിരുന്നു. അത് ഇന്നും തുടർന്നുവരുന്നു .നിരവധി പ്രഗൽഭരായ പിടിഎ പ്രസിഡണ്ട്മാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിച്ച.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി._എം._യു._പി._എസ്._പറവണ്ണ&oldid=1401765" എന്ന താളിൽനിന്ന് ശേഖരിച്ചത്