"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}[[പ്രമാണം:13760.jpg|ലഘുചിത്രം|G.U.P.S.OTTATHAI]]
{{Schoolwiki award applicant}}[[പ്രമാണം:13760.jpg|ലഘുചിത്രം|G.U.P.S.OTTATHAI]]


         തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ   
         തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ   

22:58, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
G.U.P.S.OTTATHAI
       തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ   

മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു .

                                                          ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .ആലക്കോട് നാടിന്റെ  വികസനത്തിന് കാരണഭൂതനായ തമ്പുരാൻ ശ്രീ പി ആർ രാമവർമ്മരാജ തന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്തു ഒരു വലിയ തെങ്ങിൻതോട്ടം ഉണ്ടാക്കാനാഗ്രഹിച്ചു .അതിനായി അദ്ദേഹം തിരുവിതാംകൂറിൽ നിന്നും തെങ്ങിൻതൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചു .പക്ഷെ കാടിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിൽ ഒരു തൈ ഒഴികെ മറ്റെല്ലാതൈകളുംനശിപ്പിക്കപ്പെട്ടു .ആ ഒരു തെങ്ങിൻ തൈ അവിടെ വളർന്നു .കാലക്രമേണ ആ പ്രദേശം ഒറ്റത്തൈ എന്ന് അറിയപ്പെടാൻ തുടങ്ങി .  
                                    ഗവണ്മെന്റ്  1974ൽ ഒറ്റത്തൈയിൽ ഒരു സ്കൂൾ അനുവദിച്ചു .കുടിയേറിപ്പാർത്തവരുടെ മക്കളുടെ വിദ്യാഭ്യാസം ഒരു സമസ്യ ആയിരുന്ന സമയത്തു ഈ സ്കൂൾ ഒരു വലിയ അനുഗ്രഹമായിരുന്നു .ആരംഭ കാലത്തു ക്ലാസുകൾ നടത്തിയിരുന്നതു കുരിശുപള്ളിയിൽ ആയിരുന്നു .പിന്നീട് 1975ൽ   മൈലാടൂർതോമസ് സൗജന്യമായി നൽകിയ സ്ഥലത്തു നാട്ടുകാർ നാലുക്ലാസ്സ്മുറികളുള്ളഒരു കെട്ടിടം നിർമിച്ചു .ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻമാസ്റ്റർ ആയിരുന്നു .53കുട്ടികളായിരുന്നുഅന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു .പുതിയ കെട്ടിടം നിർമ്മിച്ചു .  ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ  ക്ലാസുകൾ ഇവിടെ നടന്നു വരുന്നു .2004ൽ എസ് .എസ് .എ .ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ്  റൂമും കംപ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട് . 
                                 പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .






ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട് .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് ' ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൂളിന്റെ സാരഥികൾ

1.ടി .എസ് .സുബ്രഹ്മണ്യൻ -6.7.1976 മുതൽ 4.8.1977വരെ

2.പി .രാഘവപ്പണിക്കർ -24.11.1977മുതൽ 6.4.1978വരെ

3.എം .നാരായണൻമൂസത് -4.12.1978മുതൽ 9.7..1979വരെ

4.ആർ .കെ .അച്യുതൻ നമ്പ്യാർ -9.12.1980മുതൽ 3.6.1981വരെ

5.എം .വി .എം .പരമേശ്വരൻ -4.11.1981മുതൽ 12.1.1982വരെ

6.എൻ .ശ്രീനിവാസൻ -21.9.1982മുതൽ 2.10.1983വരെ

7.എ .കണ്ണൻ -4.12.1983മുതൽ 19.10.1984 വരെ

8.പി .കെ .ദാമോദരൻ -24.10.1984മുതൽ 6.11.1986വരെ

9.കെ .പി .ചന്തു -22.11.1986മുതൽ 5.5.1987 വരെ

10.യു .രാമചന്ദ്രൻ -26.6.1987മുതൽ 4.12.1987വരെ

11.പി .കെ .ബാലൻ -11.1.1988മുതൽ 24.5.1988വരെ

12.പി .എച് .കാസ്സിം -24.5.1988മുതൽ 31.3.2001വരെ

13.പി .വി .കുഞ്ഞിരാമൻ -28.5.2001മുതൽ 7.6.2002വരെ

14.കെ .ടി .തങ്കമ്മ -7.6.2002മുതൽ 31.3.2003വരെ

15.എൻ . ടി .ജെയിംസ് -3.6.2003മുതൽ 31.3.2007വരെ

16.ആൻസി ജോർജ് -6.3.2007മുതൽ 31.3.2019വരെ

17.ട്രീസ ജോസഫ് -7.6.2019മുതൽ 31.3.2021വരെ

18.ഉമാദേവി എം .കെ -10.11.2021മുതൽ

== മുൻസാരഥികൾ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടെയ്‌നടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം  .കണ്ണനൂർ ടൗണിൽ നിന്നും ഏകദേശം നാൽപ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും  തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റതൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും  ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{#multimaps:12.202644374741528, 75.4959697888001 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഒറ്റത്തൈ_ജി_യു_പി_സ്കൂൾ&oldid=1816077" എന്ന താളിൽനിന്ന് ശേഖരിച്ചത്