"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

[https://edumission.kerala.gov.in/?page_id=3592 പഠനോത്സവം] പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. '''സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം'''

== 2022-23 ==
=== പുകയൂർ അങ്ങാടിയിൽ മികവുത്സവം ===
ഈ അധ്യയന വർഷം ആർജ്ജിച്ചെടുത്ത വിവിധ പഠന മികവുകൾ അങ്ങാടികളിൽ ദൃശ്യാവിഷ്കരിച്ച് വൈവിധ്യമാവുകയാണ് ഒളകര ജി.എൽ.പി യിലെ കുരുന്നുകൾ.
മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലും സയൻസ് വിഷയങ്ങളിലും കുട്ടികൾ നേടിയ അറിവുകൾ നാട്ടുകാർക്കും രക്ഷിതാക്കൾക്കും മുന്നിൽ സമർപ്പിച്ച് പഠനോത്സവം ആഘോഷമാക്കി വിദ്യാർത്ഥികൾ. പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള നാടകങ്ങൾ, ഡോക്യുമെന്റേഷൻ, വേഡ് ഗെയിമുകൾ, പദ നിർമാണം, വായനക്കളരി എന്നിവ സംഘടിപ്പിച്ചു.
വാർഡംഗം തസ്ലീന സലാം പരിപാടി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ, പി.കെ ഗ്രീഷ്മ, പി.ടി നബീൽ എന്നിവർ നേതൃത്വം നൽകി.

== '''2019-20''' ==
== '''2019-20''' ==

13:36, 22 ജൂലൈ 2023-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയൊരുക്കുക, നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം സൃഷ്ടിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് പഠനോത്സവം കൊണ്ട് ഉദേശിക്കുന്നത്.

പഠനോത്സവം പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം

2022-23

പുകയൂർ അങ്ങാടിയിൽ മികവുത്സവം

ഈ അധ്യയന വർഷം ആർജ്ജിച്ചെടുത്ത വിവിധ പഠന മികവുകൾ അങ്ങാടികളിൽ ദൃശ്യാവിഷ്കരിച്ച് വൈവിധ്യമാവുകയാണ് ഒളകര ജി.എൽ.പി യിലെ കുരുന്നുകൾ.

മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലും സയൻസ് വിഷയങ്ങളിലും കുട്ടികൾ നേടിയ അറിവുകൾ നാട്ടുകാർക്കും രക്ഷിതാക്കൾക്കും മുന്നിൽ സമർപ്പിച്ച് പഠനോത്സവം ആഘോഷമാക്കി വിദ്യാർത്ഥികൾ. പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള നാടകങ്ങൾ, ഡോക്യുമെന്റേഷൻ, വേഡ് ഗെയിമുകൾ, പദ നിർമാണം, വായനക്കളരി എന്നിവ സംഘടിപ്പിച്ചു.

വാർഡംഗം തസ്ലീന സലാം പരിപാടി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ, പി.കെ ഗ്രീഷ്മ, പി.ടി നബീൽ എന്നിവർ നേതൃത്വം നൽകി.

2019-20

നിറവ് സ്കൂൾ തല പഠനോത്സവം

ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം വിപുലമായി സംഘടിപ്പിച്ചു. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.

2018-19

പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം

ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന, സ്കൂൾ എച്ച്.എം എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി. വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.

രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കത്ത്

വേങ്ങര സബ്ജില്ലാ തലപഠനോത്സവം പൊലിമ 2019 പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി അമ്മയ്ക്കൊരു കത്തുമായി വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫിസിൽ സമാപിച്ചു. തുടർന്ന് അമ്മമാരെയും ബന്ധുക്കളെയും തങ്ങളുടെ മികവുകൾ കാണുന്നതിന്ന് സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളൾ ഒളകര പോസ്റ്റ് ഓഫിസിലെ ബോക്സിൽ നിക്ഷേപിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.

തെരുവ് നാടകത്തിലൂടെ ക്ഷണം

പെരുവള്ളൂർ സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും അതോടൊപ്പം സമീപ പ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. “ മികവിലേക്ക് ഒരു ചുവട് എന്ന തെരുവു നാടകമാണ് വിദ്യാർഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത്. നാടകത്തിന്റെ അവസാനം വഞ്ചിപ്പാട്ട് പാടി രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല. വിദ്യാർഥികളായ മിൻഹ, ജാലിബ, നന്ദിത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അധ്യാപകരായ എൻ വേലായുധൻ, സോമരാജ്, റശീദ്, ഷാജി, ജംഷീദ്, റജില, ജിഷ, ജോസിന, ജിജിന നേതൃത്വം നൽകി.