"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പാലാ/ചരിത്രം എന്ന താൾ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സംപൂർണ്ണ പേരിലേക്ക് മാറ്റൽ)
 
(വ്യത്യാസം ഇല്ല)

22:30, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം

1869 ൽ ആയില്യം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന കാലത്താണ് പാലായിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.വാഴയിൽ കുടുംബക്കാർ നൽകിയ സ്ഥലത്ത് നാട്ടുഭാഷ മിഡിൽ സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിൽക്കാലത്ത് 1958 ൽ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി നേരിട്ടെത്തി ഈ വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തി. 1997ൽ ശ്രീ ഇ. കെ നായനാർ മുഖ്യമന്ത്രിയും ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്ത് വിദ്യാലയം ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു .എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന ഈ വിദ്യാലയത്തിൽ വിദൂര ജില്ലകളിൽ നിന്ന്പോലും വിദ്യാർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു. .2013 ൽ അന്നത്തെ പാല എം.എൽ.എ യും ധനകാര്യ മന്ത്രിയുമായിരുന്ന ശ്രീ കെ എം മാണി മുൻകൈയെടുത്ത് ഹയർസെക്കൻഡറി വിഭാഗത്തിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ബഹുനില മന്ദിരം അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാല നിയോജക മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി ഈ വിദ്യാലയത്തെ ഉയർത്തുന്നതിനായി അഞ്ചു കോടി രൂപ ചെലവിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്കായി ബഹുനില മന്ദിരം നിർമ്മിച്ചു . വിദ്യാർഥികൾക്കായി 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറ്റം ടൈൽപാകി മനോഹരമാക്കിയിട്ടുണ്ട്. 8000 ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന മഴവെള്ള സംഭരണിയും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.