"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:33, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഉത്തരകേരളത്തിന്റെ ഭാഗമായ മട്ടന്നൂരിന് മഹത്തായ സംസ്കാരിക പാരമ്പര്യമുണ്ട്. തെയ്യങ്ങളുടെയും തറികളുടെയും നാടാണ് കണ്ണൂർ. മട്ടന്നൂരിന്റെ പരിസരപ്രദേശങ്ങളായ നിരവധി കാവുകളിലും കോട്ടങ്ങളിലും നിരവധി തെയ്യങ്ങൾ കെട്ടിയാടി വരുന്നു. ഭഗവതി കോട്ടങ്ങളും [ പോതിയോട്ടം ] മഠപ്പുരകളും ഇവിടങ്ങളിൽ ധാരാളമായുണ്ട്. മുത്തപ്പനും കതുവനൂർ വീരനും മുച്ചിലോട്ട് ഭഗവതിയും ധാരാളം അമ്മ ദൈവങ്ങളും മട്ടന്നൂരിനെ ധന്യമാക്കുന്നു.

ആരോഗ്യമേഖലയിൽ നാട്ടുവൈദ്യത്തിന് വലിയ പ്രാധാന്യം മട്ടന്നൂരിന് ഇപ്പോഴുമുണ്ട്. തീപ്പൊള്ളലിന് ബാലേട്ടന്റെ (കല്ലേരിക്കര) എണ്ണയും എട്ടുകാലി വിഷചികിത്സയും മരുതായിയിലെ പാമ്പ് വിഷചികിത്സയും ഏറെ പ്രസിദ്ധമാണ്.