"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണക്കാലം

 ഇതാ ഒരു മഹാമാരി കൂടി. കൊറോണ/കോവിഡ് 19 എന്നൊക്കെ വിളിപ്പേരുള്ള വൈറസ് ചുറ്റും വ്യാപകമാകുംബോൾ ലോകം മുഴുവനും പേടിച്ചുവിറച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ഈ വൈറസ് മാനവരാശിക്കു മുഴുവനും നാശം വിതച്ച് മുന്നേറുന്നു. വിവിധ രാജ്യങ്ങളും ഒപ്പം ഗൾഫ് രാജ്യങ്ങളുമെല്ലാം ഈ മഹാമാരിയുടെ ഇരകളായിത്തീർന്നു. ലോകത്തിന്റെ പ്രകാശവും നറുചിരിയും സന്തോഷവുമെല്ലാം നശിപ്പിച്ചു മുന്നേറുകയാണ് ഈ വൈറസ്. സമ്പർക്കത്തിലൂടെയും, സ്പർശനത്തിലൂടെയുമെല്ലാം പകരുന്ന രോഗം നിരവധി ആളുകളുടെ ജീവനെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മരണസംഖ്യ ഓരോദിനം കഴിയുംബോഴും വർദ്ധിച്ചുവരികയാണ്. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ വൈറസിനെ തടുക്കാൻ നിരവധി മാർഗങ്ങൾ ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.
1. 20 സെക്കൻെറടുത്ത് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
2. സർജിക്കൽ മാസ്കുകളും, സാനിറ്റൈസറുകളും ഉപയോഗിക്കുക.
3. ചുമയ്‌ക്കുംബോഴും തുമ്മുംബോഴും തൂവാല/ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായും മറച്ചുപിടിക്കുക.
4. അനാവശ്യ യാത്രകളും, കൂട്ടംകൂടിനിൽക്കലുകളും ഒഴിവാക്കുക.
5. കൊറോണ അണുബാധിത പ്രദേശങ്ങളിൽനിന്നു വരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്.
6. കൈകൾ കഴുകാതെ മൂക്കിലോ വായിലോ ചെവിയിലോ കണ്ണിലോ സ്പർശിക്കരുത്.
7. വിദേശത്തുനിന്നും വരുന്നവർ 14 ദിവസം ക്വാറൻറീനിൽ തന്നെ കഴിയണം.
ഇതുപോലുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ ഈ കൊറോണ വൈറസിനെ അതിജീവിക്കാൻ നമ്മൾക്ക് സാധിക്കും. ഈ നിർദ്ദേശങ്ങളൊക്കെ പാലിച്ച് കൊറോണയെ അതിജീവിക്കാനായി നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വീടുകളിൽ തന്നെ കഴിയുക, നിർദ്ദേശങ്ങളെല്ലാം ഭംഗിയായി ചെയ്യുക എന്നും പ്രധാന മന്ത്രി നമ്മെ ഓർമ്മിപ്പിച്ചു. ലോക്ഡൗൺ ദിനങ്ങൾ വളരെ ശാന്തതയൊടെ, കഠിനാധ്വാനം ചെയ്ത് പോലീസുകാരും ആരോഗ്യപ്രവർത്തകരും നല്ലരീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോയി. മറ്റു രാജ്യങ്ങളേക്കാൾ ഉപരി ഇന്ത്യാമഹാരാജ്യം ഈ രോഗത്തെ എതിരിടാനുള്ള മുന്നൊരുക്കങ്ങൾ നല്ലവണ്ണം നടപ്പാക്കുന്നുണ്ട്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് നമ്മുടെ കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങൾ. വിദേശികളായവർ വരെയും കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളാൽ, ചികിത്സയാൽ
സുഖം പ്രാപിച്ചു. ഈ കൊറോണക്കാലത്ത് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഡ്യൂട്ടിക്കുവേണ്ടി സമയം മാറ്റി വെച്ച് ആരോഗ്യപ്രവർത്തനങ്ങളിൽ നമുക്ക് ഓരോരുത്തർക്കും
സാന്ത്വനമേകിക്കൊണ്ട് മുന്നോട്ടുപോവുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ അവർ തരുന്ന കരുതൽ, സാന്ത്വനം, വിശ്വാസം അതിലുപരി സ്നേഹം. ഈ ഒരു സാഹചര്യത്തിൽ അവർ നമുക്ക് വേണ്ടി ഒരുപാട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു വലിയ സല്യൂട്ട് നൽകുകയാണ്. ഈ കൊറോണ കാലത്ത് പ്രകൃതി സുരക്ഷിതമാണ്. കാരണം ഈ സാഹചര്യവുമായി ബന്ധപ്പെട്ട് ജനങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. അതുകൊണ്ട് തന്നെ പ്രകൃതിയോടുള്ള ജനങ്ങളുടെ ക്രുരമായ സമീപനം കുറഞ്ഞുവരുന്നുണ്ട് അതൊരു നല്ല കാര്യം തന്നെയാണ്. പ്രകൃതി കുറച്ചൊന്ന് സന്തോഷിക്കട്ടെ. ഈ നിമിഷങ്ങളിൽ പച്ചപ്പെല്ലാം തിരികെ ലഭിക്കട്ടെ. ഈ കോവിഡ് കാലം വിട്ട് പോയാലും നമ്മൾ ഇങ്ങനെ തന്നെ തുടരുക.അതായത് പ്രകൃതിയെ സ്നേഹിച്ച്,ഉപദ്രവങ്ങൾ ഒന്നും ഏൽപിക്കാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. നമ്മൾ വീടുകളിൽ നിന്നും ഇറങ്ങിയാലും പ്രകൃതി യെ സ്നേഹിക്കുക. ഈ കോവിഡിനെ തുരത്തിക്കളയുന്നതിനൊപ്പംതന്നെ നമുക്ക് നമ്മുടെ സുന്ദരമായ ഭൂമി യെ സൃഷ്ടിക്കാം.പ്രളയത്തെ അതിജീവിച്ചവരാണ് നമ്മൾ.അതുപോലെതന്നെ ജാഗ്രതയോടെ പൊരുതി വിജയം കൈവരിക്കാം. നിർദ്ദേശങ്ങൾ ഭംഗിയായി പാലിച്ച് ജാഗ്രതയോടെ നമുക്ക് കൊറോണയെ അതിജീവിക്കാം.



 

ആസിയ വൈ
8B കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം