"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല,  ഒരു മാതൃക മാത്രമാണ്)
(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല,  ഒരു മാതൃക മാത്രമാണ്)
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=34037
|സ്കൂൾ കോഡ്=34046
|അധ്യയനവർഷം=-
|അധ്യയനവർഷം=-
|യൂണിറ്റ് നമ്പർ=LK/2018/-
|യൂണിറ്റ് നമ്പർ=LK/2018/34046
|അംഗങ്ങളുടെ എണ്ണം=-
|അംഗങ്ങളുടെ എണ്ണം=-
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 14: വരി 14:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-
|ചിത്രം=|
|ചിത്രം=34046_LK Registration.jpg|
|ഗ്രേഡ്=-
|ഗ്രേഡ്=-
}}
}}

17:32, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)

34046 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 34046
യൂണിറ്റ് നമ്പർ LK/2018/34046
അധ്യയനവർഷം -
അംഗങ്ങളുടെ എണ്ണം -
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ലീഡർ -
ഡെപ്യൂട്ടി ലീഡർ -
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 -
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 -
12/ 03/ 2024 ന് 34046SITC
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2019-21

ഡിജിറ്റൽപൂക്കളം,സെസിൽ സാബു 10C

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനവർഷ ഉദ്ഘാടനം ജൂൺ 12 ബുധനാഴ്ച്ച, ബഹു:ഹെ‍‍ഡ്മാസറ്റർ ഫാദർ തോമസ് അലക്സാണ്ട‍ർ സി.എം.ഐ,സ്കുൾ അസംബ്ലിയിൽ നിർവഹിച്ചു.തുടർന്ന് ജൂൺ 14ന് വെള്ളിയാഴ്ച്ച 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഈ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നറായ ശ്രീ ഋഷി നടരാജനും ആണ്. അന്നേദിവസം യൂണിറ്റ് ലീഡർമാരായി, മാസ്റ്റർ എബി ഷൈജുവിനെയും, കുമാരി ദേവികയെയും തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയുള്ള ക്ലസ്സുകൾ കൃത്യമായി നടന്നുവരുന്നു. സെപ്തംബർ 2-ാം തീയതി ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരം നടത്തുകയുണ്ടായി. കൂടാതെ സെപ്തംബർ 28ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തി. ഏഴ് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു മണിക്കൂർ സമയത്തെ ഹൈടെക് ബോധവത്കരണ ക്ലാസ് 4-7-2019, വ്യാഴാഴ്ച്ച നടത്തുകയുണ്ടായി. ഒക്ടോബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ അമ്മമാർക്കുവേണ്ടിയുള്ള 'വിശേഷാൽ P.T.A’ നടത്തുകയുണ്ടായി.ശ്രീമതി. മിനി വർഗ്ഗീസ്. കെ, സിസ്റ്റർ സിമി മാത്യു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ഒരു പരിധിവരെ അവരെ സഹായിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതതിന് ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ് മുറികളഎിലെ വിരസത ഒഴിവാക്കി പഠനം ഉല്ലാസപ്രദമാക്കുന്നതിനായി പത്താം ക്ലാസ് കുട്ടികൾക്ക് ഒക്ടോബർ 13-ാം തീയതി പഠനപര്യടനയാത്ര നടത്തുകയുണ്ടായി. ഒക്ടോബർ 15,16 തീയതികളിൽ എബി വി എച്ച് എസ് എസ് ആര്യക്കരയിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

LED നിർമ്മാണം

ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പരിസ്ഥിതി സൗഹൃദമായ എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം സ്കൂളിലെ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഭൗതികശാസ്ത്രത്തിൽ പഠിച്ച കാര്യങ്ങൾ പ്രയോഗികമാക്കിയതോടെ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ സാധിച്ചു.വിഡിയോ കാണുക

വാട്സപ്പ് കൂട്ടായ്മ

2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് .അതിനായി LK 2019- 2022 എന്ന പേരിൽ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്തിരുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുവേണ്ടിയുള്ള എല്ലാ ക്ലാസ്സുകളും യഥാസമയം വാട്സാപ്പിൽ ഷെയർ ചെയ്യുകയും കുട്ടികൾ അവ കണ്ടു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. കൂടാതെ ഈ കുട്ടികൾക്കായി ഇടയ്ക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളും നടത്തിയിരുന്നു.

LK Batch 2019-22

Lk 2019-22 ബാച്ചിലെ കുട്ടികൾക്ക് റുട്ടീൻ ക്ലാസുകൾക്ക് പകരമായി മോഡ്യൂൾ പ്രകാരമുള്ള ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ ഡിസംബർ-ജനുവരി മാസങ്ങളിലായി എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.

LK Batch 2019-22 വ്യക്തിഗത അസൈൻമെന്റ്

2019 - 22 ബാച്ചിലെ എല്ലാ കുട്ടികളും ഗൂഗിൾ ക്ലാസ്സ് റൂം ഉപയോഗിക്കുന്നവിധം, നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾ നേരിടൽ,ആനിമേഷൻ ആൻഡ് മലയാളം കംപ്യൂട്ടിംഗ്, എന്നിവയിൽ ഒരു വിഷയത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് കുട്ടികൾക്ക് 2022ഫെബ്രുവരി 10, 11 തീയതികളിലായി ക്ലാസ് എടുത്തു.

L K Batch 2019-22 ഗ്രൂപ്പ് അസൈൻമെന്റ്.

LK 2019 - 22 ബാച്ചിലെ കുട്ടികളെ ഏഴ് കുട്ടികൾ വീതം അടങ്ങുന്ന 5 ബാച്ചുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓൺലൈൻ വെബിനാർ നടത്തുന്നതിനായി ഓരോ വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പിന് കോവിഡ് കാലത്തെ ആരോഗ്യ ശീലങ്ങൾ, രണ്ടാമത്തെ ഗ്രൂപ്പിന് ജീവിതശൈലിരോഗങ്ങൾ, മൂന്ന് , നാല് ഗ്രൂപ്പുകൾക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ, അഞ്ചാം ഗ്രൂപ്പിന് ശരിയായ ആരോഗ്യ ശീലങ്ങൾ എന്നീ വിഷയങ്ങൾ ലഭിച്ചു. ആനന്ദ് സാനുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഗ്രൂപ്പ് 2022 ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈനായി വെബിനാർ നടത്തി. തുടർന്ന് അക്ഷയ ഷാജിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗ്രൂപ്പ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാർ ആയി നടത്തി. ഫെബ്രുവരി ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നര മുതൽ ഫാത്തിമ സബീഹയുടെ മൂന്നാംഗ്രൂപ്പും തുടർന്ന് ഹിബ ഫാത്തിമ യുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പും പിന്നീട് മാനവി തിലകിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ഗ്രൂപ്പും അന്നേദിവസം തന്നെ എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വെബിനാർ നടത്തുകയുണ്ടായി. സ്കൂൾ ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. ക്ലാസുകൾ ആദ്യാവസാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

YIP Young Innovators Programme

സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും സ്കോളർഷിപ്പുകൾ നേടാനും കെ ഡിസ്ക് ഒരുക്കുന്ന അവസരം ആയ വൈ ഐ പി - young innovators പ്രോഗ്രാമിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു കുട്ടികളും പങ്കെടുക്കുകയും VOC സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഗ്രൂപ്പ് ഫോം ചെയ്ത് ഐഡിയ ഷിപ്പ് കോഴ്സിൽ പങ്കെടുത്തു. ഐഡിയ സബ്മിറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45