"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
*ഡിജിറ്റൽ മാഗസിൻ 2024 -  - [[:File:42011-tvm-dm24.pdf|'''മഴവില്ല്''']]


== ആമുഖം ==
== ആമുഖം ==

13:17, 11 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ആമുഖം

സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏഴ് ആഴ്ചകളിലായി 25 ക്ലാസുകൾ കിട്ടുന്ന തരത്തിലാണ് യൂണിറ്റുതല പരിശീലനം നടന്നുവരുന്നത്.

ലിറ്റിൽ കൈറ്റ്സിന്റെ ഇളമ്പയൂണിറ്റും മെച്ചപ്പെട്ട രീതിയിൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. വളരെ കാര്യക്ഷമമായി കൂടുതൽ ക്ലാസുകൾ നൽകുന്നതിനും അവയിൽ പ്രായോഗിക പരിശീലനം നൽകുന്നതിനും ലിറ്റിൽ കാറ്റ്സ് മാസ്റ്ററും മിസ്ട്രസും പ്രതിജ്ഞാബദ്ധരാണ്.

കളിസ്ഥലം

അടുക്കള

ഭക്ഷണശാല

പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റസ്

ഇളമ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ അക്ഷരക്കൂട്ട് എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. അതേസമയംതന്നെ ഇരുപത്തിനാല് ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിന്റെ പ്രധാനപേജുകളുടെ പ്രകാശനം ലിറ്റിൽ കൈറ്റുകൾ നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനം സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. കുഞ്ഞുഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൾ മാഗസിനാക്കിമാറ്റിയത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പ‍ഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രധമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജികുമാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി തുടങ്ങിയവർ പ്രസംഗിച്ചു.