"ഗവ.ട്രൈബൽ എച്ച്.എസ്. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
പാലക്കാട് ജില്ലയിൽ തമിഴ്നാട് അതിർത്തിയാൽ സ്ഥിതിചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് പുതൂർ. നിരവധി മലകളും പുഴകളും കൊണ്ട് പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് പുതൂർ എന്ന ഈ ഗ്രാമം.
പാലക്കാട് ജില്ലയിൽ തമിഴ്നാട് അതിർത്തിയാൽ സ്ഥിതിചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് പുതൂർ. നിരവധി മലകളും പുഴകളും കൊണ്ട് പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് പുതൂർ എന്ന ഈ ഗ്രാമം.
[[പ്രമാണം:21090 nature love.jpeg|THUMB|wooden bridge]]
[[പ്രമാണം:21090 nature love.jpeg|thumb|wooden bridge]]

8 വാർഡുകളിലായി 144 ച.കി. മീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് പുതൂർ ഗ്രാമപഞ്ചായത്. മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 
8 വാർഡുകളിലായി 144 ച.കി. മീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് പുതൂർ ഗ്രാമപഞ്ചായത്. മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 

20:27, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുതൂർ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി എന്ന ആദിവാസി സമൂഹത്തിലെ ഒരു ഗ്രാമം അല്ലെങ്കിൽ ഒരു ആദിവാസി ഊര് ആണ് പുതൂർ.

പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്. പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം.  അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം.

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിൽ തമിഴ്നാട് അതിർത്തിയാൽ സ്ഥിതിചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് പുതൂർ. നിരവധി മലകളും പുഴകളും കൊണ്ട് പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് പുതൂർ എന്ന ഈ ഗ്രാമം.

wooden bridge

8 വാർഡുകളിലായി 144 ച.കി. മീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് പുതൂർ ഗ്രാമപഞ്ചായത്. മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 

അതിരുകൾ : കിഴക്ക് - കുന്തിപ്പുഴ

തെക്ക് - ഭവാനിപ്പുഴ

വടക്ക് - നീലഗിരി മലനിരകൾ

പടിഞ്ഞാറ് - സൈലന്റ് വാലി

മലയും പുഴയും ഹരിത നിബിഡ വനങ്ങളും പുതൂരിനെ ഏറെ ആകര്ഷണീയമാക്കുന്നു.

1970 വരെ ജന്മിമാരുടെ സ്വകാര്യ സ്വത്തായിരുന്ന വനങ്ങൾ ദേശസാൽക്കരണത്തിലൂടെ സർക്കാർ വനങ്ങളായി മാറി. സൈലന്റ് വാലി നാഷണൽ പാർക്കിന്റ ഭാഗമായിട്ടുള്ള പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള നിബിഡ വനങ്ങൾ പണ്ട് മുതലേ റിസർവ് ഫോറെസ്റ്റിൽ പെടുന്നു.പൊതുവെ തെക്കു ഭാഗത്തേക്ക് ചരിഞ്ഞതും മലകളും പുഴകളുമായി ഇടകലർന്നതുമായ ഭൂപ്രദേശമാണ് പുതൂർ പഞ്ചായത്തിന്റേത്. ഇവിടെയുള്ള മുക്കാൽ ഭാഗം കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷി ഇറക്കുന്നത്. കേരളത്തിൽ കിട്ടുന്ന ഇടവപ്പാതി മഴ പൂർണമായി ഇവിടെ ലഭിക്കുന്നില്ല. പരിസ്ഥിതിയിൽ വന്ന മാറ്റം പുതൂർ പഞ്ചായത്തിലെ മഴയുടെ അളവിനെ വളരെയധികം കുറച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കിഴക്കേ ഭാഗം മഴ നിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • G. T. V. H. S. S പുതൂർ
  • ഹോമിയോ ഡിസ്‌പെൻസറി
  • ഗവ. ട്രൈബൽ ഹോസ്റ്റൽ
  • പുതൂർ ഫോറെസ്റ് സ്റ്റേഷൻ
  • പുതൂർ വെറ്റിനറി ഡിസ്‌പെൻസറി
  • കുടുംബാരോഗ്യ കേന്ദ്രം
  • ട്രൈബൽ എക്സ്ടെൻഷൻ ഓഫീസ് പുതൂർ
  • പുതൂർ പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ് പുതൂർ

ശ്രദ്ധേയരായ വ്യക്തികൾ

  • Dr.രാഹുൽ രാജ്
  • ശ്രീമതി മരുതി മുരുഗൻ

ആരാധനാലയങ്ങൾ

  • പുതൂർ മാരിയമ്മൻ കോവിൽ
  • പുതൂർ മോസ്‌ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • G. T. V. H. S. S. പുതൂർ

G. T. W. L. P. S. ആനവായ്

G. T. W. L. P. S. ഗൊട്ടിയകണ്ടി

G. L. P. S. മുള്ളി

G. U. P. S. പാലൂർ

മോറിയ പബ്ലിക് സ്‌കൂൾ, തെക്കുവട്ട

ചിത്രശാല