"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''2023-24 ലെ പ്രവർത്തനങ്ങൾ''' == == '''മാമ്പഴക്കാലം പദ്ധതി''' == മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം മുക്കം:നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ വായനോത്സവം പരിപാടി സംഘടിപ്പിക്കുന്നു.ബാലസാഹിത്യ അവാർഡ് ജേതാവും കഥാകൃത്തുമായ എസ്.കമറുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിക്കും. നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഒരുക്കിയ ഇൻഫോ വാൾ -  ചുവർ പത്രം പ്രകാശനം,വായനാദിന ക്വിസ്, പി. എൻ പണിക്കർ അനുസ്മരണം തുടങ്ങിയവ നടക്കും. വൈസ് പ്രിൻസിപ്പൽ വി.പി.മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡോ.ഇ. ഹസ്ബുല്ല, ആർ.മൊയ്തു എന്നിവർ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

[[പ്രമാണം:47068-vayana.jpg|ലഘുചിത്രം]]
[[പ്രമാണം:47068-vayana.jpg|ലഘുചിത്രം]]
== '''<u>ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം</u>''' ==
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്.
കഴിഞ്ഞ രണ്ട്  വർഷത്തെ വിവിധ പരിപാടികൾ നടത്തിയതിന്റെ അംഗീകാരമായാണ് സ്കൂളിന് മികച്ച യൂണിറ്റ് പുരസ്കാരം ലഭിച്ചത്. ജീവദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ്, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി , ക്യാൻസർ രോഗികൾക്കായി കേശദാനം, ചൂലൂർ ക്യാൻസർ പരിപാലന കേന്ദ്രം ഹരിതവൽക്കരണം, ആദിവാസി ഊരുകളിൽ വസ്ത്ര വിതരണം, കോവിഡ് കാല പ്രവർത്തനങ്ങൾ,പ്രഭ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർ നിർമിച്ച കുടകളുടെ ജനകീയ വിപണന മേള,ഗ്രെയ്സ് പാലിയേറ്റീവ് കെയറിന് ഒരു സെന്റ് ഭൂമി, സപ്തദിന ക്യാമ്പുമായി ബദ്ധപ്പെട്ട് കോട്ടമൂഴി കടവ് നവീകരണ പ്രവർത്തനങ്ങൾ,ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം, സഹപാഠിക്കായി സ്നേഹഭവനം, ജൈവ പച്ചക്കറി കൃഷി, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമക്കായി സ്മൃതിയിടം, തനതിടം,ഫ്രീഡം വാൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് എൻ.എസ് എസ് യൂണിറ്റ് ഏറ്റടുത്ത് നടപ്പിലാക്കിയത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച യൂണിറ്റിനുള്ള  പുരസ്കാരം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്നും പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, വളണ്ടിയർ ക്യാപ്റ്റൻമാരായ ഹനാൻ ഗഫൂർ,ഷിബിലി റാഷിദ്, കെ.ജിൻഷി, അജ് വദ് ഹനാൻ, ഇ.കെ.റിസ് വാൻ        എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റീജ്യണൽ പ്രോഗ്രാം കോ-ഓഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർമാരായ എസ്. ശ്രീചിത്ത്, എം.കെ ഫൈസൽ, സില്ലി.ബി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.<gallery>
പ്രമാണം:47068-nss1.jpg|alt=
പ്രമാണം:47068-nss.jpg|alt=
</gallery>

17:22, 22 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 ലെ പ്രവർത്തനങ്ങൾ

മാമ്പഴക്കാലം പദ്ധതി

മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം

മുക്കം:നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിയുടെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മാവൂർ ക്ലസ്റ്റർ കോ ഓഡിനേറ്റർ സില്ലി.ബി. കൃഷ്ണൻ നാട്ടു മാവിൻ തൈ എൻ.എസ്.എസ് വളണ്ടിയർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലും വളണ്ടിയർമാരുടെ വീടുകളിലും നാടൻ മാവ് വെച്ച് പിടിപ്പിക്കലും നാട്ടുമാവുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടാണ് പദ്ധതി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം വളണ്ടിയർ ക്യാപ്റ്റൻമാരായ ഷിബിലി റാഷിദ്, കെ.ജിൻഷി, ഹനൂന എന്നിവർ സംസാരിച്ചു.

വായനോത്സവം

ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ വായനോത്സവം പരിപാടി സംഘടിപ്പിക്കുന്നു.ബാലസാഹിത്യ അവാർഡ് ജേതാവും കഥാകൃത്തുമായ എസ്.കമറുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിക്കും. നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഒരുക്കിയ ഇൻഫോ വാൾ - ചുവർ പത്രം പ്രകാശനം,വായനാദിന ക്വിസ്, പി. എൻ പണിക്കർ അനുസ്മരണം തുടങ്ങിയവ നടക്കും. വൈസ് പ്രിൻസിപ്പൽ വി.പി.മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡോ.ഇ. ഹസ്ബുല്ല, ആർ.മൊയ്തു എന്നിവർ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

പ്രമാണം:47068-vayana.jpg

ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം

കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്.

കഴിഞ്ഞ രണ്ട് വർഷത്തെ വിവിധ പരിപാടികൾ നടത്തിയതിന്റെ അംഗീകാരമായാണ് സ്കൂളിന് മികച്ച യൂണിറ്റ് പുരസ്കാരം ലഭിച്ചത്. ജീവദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ്, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി , ക്യാൻസർ രോഗികൾക്കായി കേശദാനം, ചൂലൂർ ക്യാൻസർ പരിപാലന കേന്ദ്രം ഹരിതവൽക്കരണം, ആദിവാസി ഊരുകളിൽ വസ്ത്ര വിതരണം, കോവിഡ് കാല പ്രവർത്തനങ്ങൾ,പ്രഭ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർ നിർമിച്ച കുടകളുടെ ജനകീയ വിപണന മേള,ഗ്രെയ്സ് പാലിയേറ്റീവ് കെയറിന് ഒരു സെന്റ് ഭൂമി, സപ്തദിന ക്യാമ്പുമായി ബദ്ധപ്പെട്ട് കോട്ടമൂഴി കടവ് നവീകരണ പ്രവർത്തനങ്ങൾ,ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം, സഹപാഠിക്കായി സ്നേഹഭവനം, ജൈവ പച്ചക്കറി കൃഷി, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമക്കായി സ്മൃതിയിടം, തനതിടം,ഫ്രീഡം വാൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് എൻ.എസ് എസ് യൂണിറ്റ് ഏറ്റടുത്ത് നടപ്പിലാക്കിയത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്നും പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, വളണ്ടിയർ ക്യാപ്റ്റൻമാരായ ഹനാൻ ഗഫൂർ,ഷിബിലി റാഷിദ്, കെ.ജിൻഷി, അജ് വദ് ഹനാൻ, ഇ.കെ.റിസ് വാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റീജ്യണൽ പ്രോഗ്രാം കോ-ഓഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർമാരായ എസ്. ശ്രീചിത്ത്, എം.കെ ഫൈസൽ, സില്ലി.ബി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.