"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
ഓഡിറ്റോറിയ നിർമാണ വഴികളിലുടനീളം അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർലോഭമായ സഹകരണവും എടുത്തു പറയേണ്ടതാണ്.ഓഡിറ്റോറിയ സമർപ്പണത്തിന്റെ ഔപചാരിക പരിപാടിക്ക് ശേഷം അതേ ഓഡിറ്റോറിയത്തിൽ വച്ച് തന്നെ  ബാച്ച്ൻ്റെ മൂന്നാമത് സംഗമവും നടന്നു. അനുഭവങ്ങൾ പങ്കിട്ടും സൗഹൃദം പുതുക്കിയും പാട്ടുപാടിയും ഏറെ സന്തോഷഭരിതമായ ഒരു ദിനം! ജഗന്നിയന്താവിന് സ്തുതി!!  

ഡോ. എം പി അബ്ദുൽ ഗഫൂർ
ഡോ. എം പി അബ്ദുൽ ഗഫൂർ<gallery>
പ്രമാണം:4768-auditorium.jpg|alt=
പ്രമാണം:47068-auditorium2.jpg|alt=
പ്രമാണം:47068-auditorium1.jpg|alt=
</gallery>

20:43, 24 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

✍️ SSLC ഫുൾ എ പ്ലസും ഡിസ്റ്റിങ്ഷനുമൊന്നും ഇന്നൊരു വാർത്തയേയല്ല. എന്നാൽ ഇതായിരുന്നില്ല 980കളിലെ സ്ഥിതി. എസ്എസ്എൽസി എന്ന കടമ്പ കടക്കുന്നവർ തന്നെ വിരളം.സ്കൂളുകളുടെ ശരാശരി വിജയശതമാനം 20 ശതമാനത്തിനും താഴെ. അന്നും അക്കാദമി കരംഗത്തും അക്കാദമികേതര രംഗത്തും ഏറെ മികച്ചുനിന്ന വിദ്യാലയങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂർ ഹൈസ്കൂൾ. അതുകൊണ്ടാണ് ദൂരെ ദിക്കുകളിൽ നിന്ന് പോലും സ്വന്തം നാടുകളിൽ ഹൈസ്കൂൾ ഉണ്ടായിരിക്കെ, രക്ഷിതാക്കൾ മക്കളെ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ചേർക്കാൻ താൽപര്യപ്പെട്ടത്. ഉപരിപഠനാർത്ഥം ദൂരദിക്കുകളിലേക്ക് പലരും പോകാറുണ്ടെങ്കിലും സ്കൂൾ പഠനത്തിന് നാട്ടിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന ഒരു കാലമാണത്. മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീർ സാഹിബിന്റെ മക്കളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകളുമൊക്കെ അങ്ങനെ ചേന്ദമംഗല്ലൂരിൽ എത്തിപ്പെട്ടവരാണ്. 🌸🌸 അർപണ ബോധമുള്ള അധ്യാപകർ. അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനും ചില്ലിക്കാശ് കോഴ വാങ്ങാത്ത മാനേജ്മെൻറ് . എന്ത് ത്യാഗവും സ്കൂളിന് വേണ്ടി സഹിക്കാൻ തയ്യാറുള്ള നാട്ടുകാർ. ഇതൊക്കെ മറ്റ് ചില സ്കൂളുകളെപ്പോലെ തന്നെ ഈ സ്കൂളിനെയും വേറിട്ടതാക്കി. ഈയൊരു കടപ്പാട് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂളിനോടും കാണിച്ചിട്ടുണ്ട്. 🍀🍀 ഹൈസ്കൂളിൻ്റെ പടിയിറങ്ങി നാല് പതിറ്റാണ്ടുകൾക്ക് ശേഷം എസ്എസ്എൽസി 80 ബാച്ചിന്റെ ഒരു കൂട്ടായ്മ രൂപപ്പെടുന്നത് മൂന്നു വർഷങ്ങൾക്കു മുമ്പ്.

ഇന്ന് അതിൻ്റെ മൂന്നാമത് സംഗമം സ്കൂളിൽ വച്ച് നടന്നത്

"80 സ്ക്വയർ "എന്ന് നാമകരണം ചെയ്ത അതി മനോഹരമായ ഒരു ഓപൺ എയർ ഓഡിറ്റോറിയം 80 ബാച്ചിന്റെ വക സ്കൂളിന് സമർപ്പിച്ചു കൊണ്ടാണ് എന്നത് ബാച്ചിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യത്തിന് വക നൽകുന്നതാണ്.

ഹൈസ്കൂൾ കെട്ടിടത്തിന്റെ പിറകിലെ കാടുമൂടിയ പാറക്കെട്ട് മനോഹരമായ ഒരു ഉദ്യാനത്തിനും ഓഡിറ്റോറിയത്തിനും വഴിമാറുകയായിരുന്നു.
ഏറെ ആകർഷകമായ സ്റ്റേജും കരിങ്കൽ പാകിയ വിശാലമായ ഓപ്പൺ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ സമർപ്പണം മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇടി മുഹമ്മദ് ബഷീർ സാഹിബ് നിർവഹിച്ചു.മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ സാഹിബ് മുഖ്യാതിഥിയായി. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ,  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എന്നിവർ സംബന്ധിച്ച  ധന്യവും പ്രൗഢവുമായ ചടങ്ങ്. ബാച്ചിലെ സഹപാഠികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതായിരുന്നു.ഈയൊരു പരിപാടിക്ക് മാത്രമായി വിദേശത്തുനിന്ന് എത്തിയ സഹപാഠികളുണ്ട്.