"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
==വഴികാട്ടി==
==വഴികാട്ടി==
==എന്‍റെ സ്കൂള്‍ കുട്ടിക്കൂട്ടം==
==എന്‍റെ സ്കൂള്‍ കുട്ടിക്കൂട്ടം==
വിദ്യാര്‍ത്ഥികളില്‍ ഐ.സി.ടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐ.സി.ടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. ഐ.ടി. അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ 2016-17 അദ്ധ്യയന വര്‍ഷം 8,9 ക്ലാസ്സുകളിലെ ഐ.ടി.യില്‍ പ്രത്യേക മികവ് പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ഈ വിദ്യാലയത്തിലും ഹായ് കുട്ടിക്കൂട്ടം പ്രവര്‍ത്തനമാരംഭിച്ചു.  ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ നിര്‍വ്വഹിച്ചു. കുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍ക്കുള്ള പ്രാഥമിക പരിശീലനം 2017 ജൂലൈ 18, 22 എന്നീ ദിവസങ്ങളില്‍ സ്കൂള്‍ ഐ.ടി. ലാബില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് സെപ്റ്റംബര്‍ 7, 8 തീയതികളിലായി ജി.എച്ച്.എസ് മുക്കുടം, ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പണിക്കംകുടി, ഗവ. ഹൈസ്കൂള്‍ മുനിയറ, സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ പാറത്തോട്, സെന്‍റ് മേരീസ് ഹൈസ്കൂള്‍ പൊ‌ന്മുടി എന്നീ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിഭാഗത്തിലുള്ള കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു.
വിദ്യാര്‍ത്ഥികളില്‍ ഐ.സി.ടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐ.സി.ടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. ഐ.ടി. അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ 2016-17 അദ്ധ്യയന വര്‍ഷം 8,9 ക്ലാസ്സുകളിലെ ഐ.ടി.യില്‍ പ്രത്യേക മികവ് പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ഈ വിദ്യാലയത്തിലും ഹായ് കുട്ടിക്കൂട്ടം പ്രവര്‍ത്തനമാരംഭിച്ചു.  ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ നിര്‍വ്വഹിച്ചു. കുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍ക്കുള്ള പ്രാഥമിക പരിശീലനം 2017 ജൂലൈ 18, 22 എന്നീ ദിവസങ്ങളില്‍ സ്കൂള്‍ ഐ.ടി. ലാബില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് സെപ്റ്റംബര്‍ 7, 8 തീയതികളിലായി ജി.എച്ച്.എസ് മുക്കുടം, ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പണിക്കംകുടി, ഗവ. ഹൈസ്കൂള്‍ മുനിയറ, സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ പാറത്തോട്, സെന്‍റ് മേരീസ് ഹൈസ്കൂള്‍ പൊ‌ന്മുടി എന്നീ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിഭാഗത്തിലുള്ള കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു. ഈ വിദ്യാലയത്തിലെ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഐ.ടി. പരിശീലനം തുടര്‍ന്നുവരുന്നു.


{{#multimaps: 9.951959,77.0101261| width=600px | zoom=13 }}
{{#multimaps: 9.951959,77.0101261| width=600px | zoom=13 }}
|
|

20:47, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-2017Ghsmukkudam




ചരിത്രം

പ്രകൃതി രമണീയമായ നാട്ടില്‍ ഇടുക്കി കല്ലാര്‍കുട്ടി റോഡില്‍ മുക്കുടം ടൗണില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടില്‍ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കര്‍ഷകരെ ഈ പ്രദേശത്തേയ്ക്ക് ആകര്‍ഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാര്‍ ഇവിടെ എത്തിത്തുടങ്ങിയത്. വന്‍മരങ്ങള്‍ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കര്‍ഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാര്‍ കാട് വെട്ടിത്തെളിച്ചും ആദിവാസികളില്‍ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പന്‍ചോല താലൂക്കില് (ഇടുക്കി) കൊന്നത്തടി പഞ്ചായത്തില്‍ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയില്‍ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വന്‍ കൊന്ന മരത്തിന്‍റെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാന്‍ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കര്‍ഷകരുടെ മക്കള്‍ക്ക് ഏകാശ്രയം വിജ്ഞാനം എല്‍.പി. സ്കൂള്‍ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാല്‍ ഇവിടെനിന്നും അഞ്ച് കിലോമീറ്റര്‍ അധികമുള്ള പാറത്തോട് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിര്‍ദ്ധനരായ കുടിയേറ്റ കര്‍ഷകരില്‍ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാല്‍ അവരുടെ പഠനം എല്‍.പി. ക്ലാസ്സുകളില്‍ അവസാനിച്ചു. 1973-ല്‍ ഗവണ്‍മെന്‍റ് പൊതുമേഖ‌ലയില്‍ ഏതാനും യു.പി. സ്കൂളുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും അതിന്‍റെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂള്‍ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എല്‍.പി. സ്കൂള്‍ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോര്‍ജ്ജ്, മുതിരപ്പുഴ ഗവ. എല്‍.പി. സ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പില്‍ ശ്രീ. ചെറിയാന്‍ എന്നിവരാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാര്‍ ഉണ്ടാക്കിക്കൊടുത്താല്‍ മാത്രമേ അന്ന് സ്കൂള്‍ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കര്‍ഷകര്‍ക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരന്‍ നായര്‍ പ്രസിഡന്‍റായ‌ുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിന്‍റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തില്‍ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കര്‍ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാല്‍ ഒരേക്കര്‍ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സ്കൂള്‍ നിര്‍മ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എന്‍.കെ. ജോസഫിനെ സ്പോണ്‍സറാക്കികൊണ്ട് വിപുലമായ തോതില്‍ രൂപീകരിച്ചു. എന്‍.കെ ജോസഫിന്‍റെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ കൊണ്ട് ആദ്യത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂള്‍ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോര്‍ജ്ജിനെ സ്കൂളിന്‍റെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളില്‍ നിന്നും ടി.സി. കിട്ടുവാന്‍ വളരെ പ്രയാസം നേരിട്ടതുമൂലം അയ്യപ്പന്‍ എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിന്‍ബലത്തില്‍ 1974-ല്‍ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആറ്, ഏഴ് എന്നീ ക്ലാസ്സുകള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയന വര്‍ഷത്തില്‍ 28 കുട്ടികളോടുകൂടി ഇത് ഒരു പൂര്‍ണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. വി.പി. ജോര്‍ജ്ജ്, സ്കൂളിന്‍റെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കടന്ന് 1998-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവല്‍ ഹൈസ്കൂളില്‍ നിന്ന് ശ്രീ. എന്‍. ദാമോദരന്‍ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വര്‍ഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി. 17 പേരില്‍, 7 പേര്‍ തുടര്‍പഠനത്തിനുള്ള യോഗ്യത നേടി. തുടര്‍ന്നുള്ള കൊല്ലങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ എത്താന്‍ തുടങ്ങിയതോടെ 1985 മുതല്‍ 1987 വരെ സെഷന്‍ സമ്പ്രദായമാണ് സ്കൂളില്‍ നിലനിന്നിരുന്നത്. ഹൈസ്കൂളിന്‍റെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ. കുട്ടന്‍ നായര്‍ ആയിരുന്നു. 1999-ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂള്‍ പ്രവര്‍ത്തനം മാറ്റി. മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീ. ജോര്‍ജ്ജ് വാഴച്ചാലിന്‍റെ നേതൃത്വത്തിലാണ് സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണര്‍ നിര്‍മ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങള്‍ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഉയര്‍ന്ന ഗ്രേഡില്‍ നൂറ് ശതമാനം വിജയം നിലനിര്‍ത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആദ്യകാലത്തെ മണ്‍കട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളില്‍ നിന്നും കാലാകാലങ്ങളില്‍ ലഭ്യമായ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് മുറി, ആയിരത്തിലേറെ പുസ്കങ്ങളാല്‍ സമ്പന്നമായ സ്കൂള്‍ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. എങ്കിലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങള്‍, പെണ്‍കുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്‍റെ ഒരു മേന്മയാണ്. സ്കൂള്‍ വളപ്പിലുള്ള കിണറില്‍നിന്നാണ് വിദ്യാലയത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങള്‍ക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വര്‍ഷം എം.പി. ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളില്‍ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളില്‍ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂള്‍ വോയ്സ് എന്ന പേരില്‍ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രീന്‍ ക്ലാസ്സ് റൂം ക്ലീന്‍ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളും സമ്മാനങ്ങളും നല്‍കിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാര്‍ത്ഥികളേയും മുന്‍ധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

എന്‍റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐ.സി.ടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐ.സി.ടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. ഐ.ടി. അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ 2016-17 അദ്ധ്യയന വര്‍ഷം 8,9 ക്ലാസ്സുകളിലെ ഐ.ടി.യില്‍ പ്രത്യേക മികവ് പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ഈ വിദ്യാലയത്തിലും ഹായ് കുട്ടിക്കൂട്ടം പ്രവര്‍ത്തനമാരംഭിച്ചു. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ നിര്‍വ്വഹിച്ചു. കുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍ക്കുള്ള പ്രാഥമിക പരിശീലനം 2017 ജൂലൈ 18, 22 എന്നീ ദിവസങ്ങളില്‍ സ്കൂള്‍ ഐ.ടി. ലാബില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് സെപ്റ്റംബര്‍ 7, 8 തീയതികളിലായി ജി.എച്ച്.എസ് മുക്കുടം, ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പണിക്കംകുടി, ഗവ. ഹൈസ്കൂള്‍ മുനിയറ, സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ പാറത്തോട്, സെന്‍റ് മേരീസ് ഹൈസ്കൂള്‍ പൊ‌ന്മുടി എന്നീ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിഭാഗത്തിലുള്ള കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു. ഈ വിദ്യാലയത്തിലെ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഐ.ടി. പരിശീലനം തുടര്‍ന്നുവരുന്നു.

{{#multimaps: 9.951959,77.0101261| width=600px | zoom=13 }} |

"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=387909" എന്ന താളിൽനിന്ന് ശേഖരിച്ചത്