"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 111: വരി 111:
<br>'''2015'''<br> "ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന  ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി  
<br>'''2015'''<br> "ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന  ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി  


[[പ്രമാണം:Mihs-immaculata-channel.jpg||600px|thumb|left|ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു ]]
[[പ്രമാണം:Mihs-immaculata-channel.jpg||600px|thumb|left|ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]]


== <FONT COLOR="0000ff"> ഭൗതികസൗകര്യങ്ങൾ  </FONT>==
== <FONT COLOR="0000ff"> ഭൗതികസൗകര്യങ്ങൾ  </FONT>==
വരി 180: വരി 180:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക<br />
* NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് <br />   
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none">
http://www.mihs.in
http://www.mihs.in
9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha
9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha
</googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}
</googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}
<!--visbot  verified-chils->

05:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

പൂങ്കാവ്, പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ
,
688521
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽinfo.mihs@gmail.com, 35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസി ഇഗ്നേഷ്യസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ 15 -ം തിയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

വിത്തമെന്തിന് മർത്ത്യർക്ക് വിദ്യ കൈവശമുണ്ടെങ്കിൽ

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.സർവ്വ ഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ 15 -ാം തിയതി സ്കൂൾ പ്രവർത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍ നേടാനായി. 1985മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അ ണിയാൻ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.സംസ്ഥാന തല പി റ്റി എ അവാർഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവോ ത് മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രംനേ ടിയ വിജയങ്ങളുടെ ഫലം എ ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യ മാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.

നിറവിന്റെ നാൾവഴി

1983
1983-ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 1983 ജൂൺ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളിൽ ഒരുക്കിയ താൽക്കാലിക ക്ലാസ് മുറിയിൽ 131 വിദ്യാർത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷൻ ആരംഭിച്ചു. ആരാധ്യയായ സി.എൽസാ വാരാപ്പടവിൽ ആയിരുന്നു പ്രധാന അധ്യാപിക.
1984
1984 മെയ് 10-ം തിയതി കൊച്ചീരൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറത്തിരുമേനി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആധാരശില ആശീര് വ്വദിച്ചു. ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തി.
1985
1985 ജൂലൈ 6-ം തിയതി പാരിഷ് ഹോളിൽ നിന്നും പുതിയ കെട്ടിറ്റത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു.ആ വർഷം നവംബറിൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സമ്മാനം നേടി.
1986
1986-ൽ പ്രഥമ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. തുമ്പോളി സെയ്ന്റ് തോമസ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാ സെന്റർ.പരീക്ഷ എഴുതിയ 36 കുട്ടികളിൽ 35 പേരും ജയിച്ചു. വിജയശതമാനം 97.
1987
1987-ൽ മികച്ച സ്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചു. അതേ വർഷം തന്നെ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷാ സെന്റ്ര് അനുവദിക്കപ്പെട്ടു. വിജയം 94%
1988
1988-ൽ ജനപങ്കാളിത്തത്തോടെ ഓപ്പൺ സ്റ്റേജ് നിർമ്മിക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയശതമാനം 95%. സ്കൂളിൽ scout and guides ആരംഭിച്ചതും ഈ വർഷമാണ്.
1989
1989-ൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എസ്.എസ്.എൽ.സി വിജയം 97%.
1990
ഈ വർഷമാണ് സ്കൂൾ ഓഡിറ്റോറിയം പണിയുന്നത്. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 91%.
1991
1991-ൽ സ്കൂളിൽ കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സ്കൂളിൽ വച്ച് നടത്തപ്പെടുകയും സ്കൂൾ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി വിജയം 97%.
1992
1992-ൽ ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. സംസ്ഥാനശാസ്ത്രമേളയിൽ വീണ്ടും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 94%
1993
1993-ൽ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീർ വദിച്ചു. സ്കൂൾ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണൻ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 96%
1994
സ്കൂളിന്റെ പത്താം വാർഷികം അന്നത്തെ സംസ്ഥാന ധനമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ബാന്റ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ ഏ-ഗ്രേഡ് നേടി. എസ്.എസ്.എൽ.സി വിജയ ശതമാനം 96%.
1995
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാർഡ് സ്കൂളിന് ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാമതെത്തി. സബ്ജില്ലാ യുവജനോത്സവത്തിൽ ബാൻഡ് മേളം, നാടകം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവത്തിൽ ഏ ഗ്രേഡ് സ്വറന്തമാക്കി. സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം തവണയും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 95%.
1996
ജില്ലാ ഗണിത-ശാസ്ത്ര മേളകളിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 94%.
1997
സംസ്ഥാന യുവജനോത്സവത്തിൽ ബാൻഡ് ഡിസ്പ്ലേയിൽ എ ഗ്രേഡ് ലഭിച്ചു. സ്കൂളിൽ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി വിജയം 94%.
1998
സോണൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. പൂര്വ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. എസ്.എസ്.എൽ.സി വിജയം 96%.
1999
ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ യുവജനോത്സവം സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സി.എൽസാ വാരപ്പടവിൽ റിട്ടയർ ചെയ്തു. സി.ബനീറ്റാ ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. എസ്.എസ്.എൽ.സി വിജയം 90%.
2000
ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യന്മാരായി. എസ്.എസ്.എൽ.സി വിജയം 93%.
2001
ഹെഡ്മിസ്ട്രസ് സി.ബനീറ്റ റിട്ടയർ ചെയ്തു. സി.മേഴ്സി ജോസഫ് ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. ജൂലൈ 16-ം തിയതി കമ്പ്യൂട്ടർ ലാബ് ശ്രീ വയലാർ രവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയം 89%
2002
2002 ഓഗസ്റ്റ് 8 ന് സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. എസ്.എസ്.എൽ.സി വിജയം 94%.
2003
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിൽ പ്രതേയ്ക പുരസ്ക്കാരം ലഭിച്ചു. എസ്.എസ്.എൽ.സി വിജയം 94%.
2004
ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം. സംസ്ഥാനശാസ്ത്രമേളയിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന ബഹുമതി. എസ്.എസ്.എൽ.സി വിജയം 85%.
2005
ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും ഒന്നാമതെത്തി ഇരട്ടക്കിരീടം നേടി.ഹെൽത്ത് കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി 13705 രൂപ ശേഖരിച്ചു നൽകി.എസ്.എസ്.എൽ.സി വിജയം 82%.
2006
സ്കൂളിൽ വച്ച് ആലപ്പുഴ ജില്ലാ പ്രതിഭാ സംഗമം സംഘടിക്കപ്പെട്ടു. ഓഗസ്റ്റ് 17 ന് നവീകരിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം ശ്രീ. കലവൂർ എൻ. ഗോപിനാഥ് നിര്വ്വഹിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും. സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനവും. എസ്.എസ്.എൽ.സി വിജയം 85%.
2007
സി.മേഴ്സി ജോസഫ് വിരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയിൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എൽ.സി. വിജയം 94%.


2008

2009

2010

2011

2012

2013

2014

2015

2016
സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ്‌ ഐസക്ക് നിർവഹിച്ചു .
2015
"ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി

ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ.ആർ.സി
  • എെ.റ്റി ക്ലബ്
  • എക്കോ ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. തെരസില്ല മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.

പുരസ്കാരങ്ങൾ , അംഗീകാരങ്ങൾ

1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ
1990 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1991 - കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1992 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1993 - കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1994 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1995 - കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാർഡ്, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1996 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2000 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം 2002 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2004 - കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2005 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2006 - കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2007 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2008 - ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2009 - കേരള സംസ്ഥാന അവാർഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2017 - കേരള സംസ്ഥാന അവാർഡ് , ഏറ്റവും മികച്ച രണ്ടാമത്തെ പി.ടി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.എൽസ വാരപ്പടവിൽ (1983-1999)
സി.ബെനീററ (1999-2001)
സി.മേഴ്സി ജോസഫ്(2001-2007)

പൂർവ്വ വിദ്യാർത്ഥി സംഘടന

[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡൻറ്റ്സ് അസോസിയേഷൻ] http://miosa.wordpress.com


മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, ( [MIOSA]http://miosa.wordpress.com) എന്ന പേരിൽ പുനസംഘടിപ്പിച്ചു.


അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

Follow MIHS on

[Twitter]http://twitter.com/mihsinfo

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
  • പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha </googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=391320" എന്ന താളിൽനിന്ന് ശേഖരിച്ചത്