"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.  വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ  ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി '''സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം''' ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.  വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ  ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==

20:07, 1 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം

മുക്കുടം പി.ഒ,
ഇടുക്കി
,
685562
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868261075
ഇമെയിൽghsmukkudam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി റെയ്സി ജോർജ്ജ്
അവസാനം തിരുത്തിയത്
01-10-201729058


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിൽ (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖ‌ലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം അയ്യപ്പൻ എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.വി. ജോർജ്ജ്, സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പത്ത് വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

23.09.2017-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 114 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപികയും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപികയായി ശ്രീമതി റെയ്സി ജോർജ്ജും, സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, ഗണിതാദ്ധ്യാപികയായ ജിനുമോൾ കെ. ജി, എസ്.ഐ.ടി.സി. ആയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി നാൻസി മാത്യു ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

  • 1974-1976-വി.വി ജോർജ്ജ്
  • 1976 നവംബർ-കെ ഷംസുദ്ദീൻ
  • 1977 ജൂലൈ-വി.വി ജോർജ്ജ്
  • 1979 ഫെബ്രുവരി-1980 ഒക്ടോബർ-കെ.എ. ചാക്കോ
  • 1980-ഒക്ടോബർ-1984 മാർച്ച്-എ.എൻ. ദാമോദരൻ
  • 1984-ടി.എൻ.കുട്ടൻ നായർ
  • 1986-കെ. പൊടിയൻ
  • 1987-ടി.ടി.നൈനാൻ
  • 1989-കെ.ജെ. ഫ്രാൻസീസ്
  • 1990-എ.ഐ. അന്നമ്മ
  • 1991-സുലൈമാൻ ടി, ശങ്കരനാരായണൻ നായർ, എ.കെ. തോമസ്, വി.വി.കൊച്ച
  • 1992-1993-ബാബു പി.എസ്
  • സാറാമ്മ കെ.കെ
  • ടി. രവീന്ദ്രൻ
  • നിനൂഫർ മജീദ്
  • അണ്ണൻകുട്ടി
  • വി. ഇബ്രാഹിം
  • സി.കെ. മൊയ്തീൻ കോയ
  • എസ്. സുദർശൻ
  • ഗീതമ്മാൾ
  • കെ.എൻ. പൊന്നമ്മ
  • കെ.കെ. രാധാകൃഷ്ണൻ
  • കെ.കെ. സുകുമാരൻ
  • ഷൈലാമണി ജോസ്
  • എൻ. രാധാമണി
  • പി. മുരളീധരൻ
  • സി.സി. സാവിത്രി
  • ടി.ആർ. അംബികാദേവി
  • കെ.എസ്. വിജയകുമാർ
  • ഷെല്ലി ജോർജ്ജ്
  • കെ.ജെ. അൽഫോൻസ
  • എ. രവീന്ദ്രൻ
  • സ്നേഹപ്രഭ കെ.പി
  • 2009-2016-ജലജമ്മ കെ.എൻ
  • 2016-17-സുധീർബാബു കെ.ആർ, നിർമ്മല കെ.ഒ, റോബർട്ട് ദാസ് ഡി
  • 2017-18-റോബർട്ട് ദാസ് ഡി, റെയ്സി ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }}

"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=409515" എന്ന താളിൽനിന്ന് ശേഖരിച്ചത്