"തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 112: വരി 112:
==ഫോട്ടോ ഫീച്ചർ==
==ഫോട്ടോ ഫീച്ചർ==
*തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ
*തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ
[[പ്രമാണം:12060 2018 nandukrishnan.JPG|ലഘുചിത്രം|'''നന്ദുകൃഷ്ണൻ''']]
<gallery>
<gallery>
പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ
പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ

16:44, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അതിരുകൾ

  • വടക്ക്: പൊയിനാച്ചി
  • തെക്ക്: പള്ളിക്കര, കാരക്കുന്ന്
  • കിഴക്ക്: പെരിയ, കുണ്ടംകുഴി
  • പടിഞ്ഞാറ്: ബേക്കൽ, ഉദുമ

==സ്ഥാനം== 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം

ജനസംഖ്യ

ഫലകം:As of India census, പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.[1]

ഗതാഗതം

പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്.

പ്രധാന സ്ഥലങ്ങൾ

  • ചെരുമ്പ
  • തച്ചങ്ങാട്
  • കണ്ണംവയൽ
  • മൊട്ടമ്മൽ
  • ആലക്കോട്
  • കുണിയ
  • പെരിയാട്ടടുക്കം
  • ബംങ്ങാട്

അടുത്ത പ്രധാന സ്ഥലങ്ങൾ

  • പെർളടുക്കം
  • കൊളത്തൂർ 12.8 കി. മീ.
  • തെക്കിൽ 8.7 കി. മീ.
  • പെരിയ 5.2 കി. മീ.
  • കാരക്കുന്ന് 10.2 കി. മീ.
  • പള്ളിക്കര 6.2 കി. മീ.
  • ചിറ്റാരി 11.1 കി. മീ.
  • ബേക്കൽ 7.6 കി. മീ.
  • മലാംകുന്ന്
  • പാലക്കുന്ന് 7 കി. മീ.
  • കാപ്പിൽ 8.2 കി. മീ.
  • മൈലാട്ടി
  • ഉദുമ 9.9 കി. മീ.
  • ബാര 6.1 കി. മീ.
  • മാങ്ങാട് 7.7 കി. മീ.
  • കളനാട് 12.8 കി. മീ.
  • പൊയിനാച്ചി 6.2 കി. മീ
  • ചട്ടഞ്ചാൽ 7.4 കി. മീ.
  • കുണ്ടംകുഴി 15.3 കി. മീ
  • കാഞ്ഞങ്ങാട് : 16.8 കി. മീ.
  • കാസർഗോഡ് : 20 കി. മീ.
  • തിരുവനന്തപുരം: 559 കി. മീ.


പ്രധാന റോഡുകൾ

  • ബേക്കൽ-പെരിയാട്ടടുക്കം റോഡ്
  • കുന്നുച്ചി-ചെർക്കാപ്പാറ റോഡ്
  • ചെറുമ്പ-അയമ്പാറ റോഡ്
  • തൊക്കാനം റോഡ്
  • പള്ളിക്കര-പെരിയ റോഡ്
  • ആലക്കോട്-പള്ളത്തിങ്കാൽ റോഡ്
  • കൊട്ടക്കാണി സ്കൂൾ റോഡ്
  • പെരിയ-പൂച്ചക്കാട് റോഡ്
  • ഹിൽഷോർ റോഡ്

ഭാഷകൾ

മലയാളം ആണ് പ്രധാന ഭാഷ. കന്നഡ,തുളു എന്നീ ഭാഷകളും ന്യൂനപക്ഷം ഉപയോഗിക്കുന്നു.

വിദ്യാഭ്യാസം

  • ഗവ.ഹൈസ്കൂൾ തച്ചങ്ങാട്
  • ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
  • ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
  • ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • മിൻഹാജ് പബ്ലിക് സ്കൂൾ

സർക്കാർ സ്ഥാപനങ്ങൾ

  • ഗവ.മൃഗാശുപത്രി അമ്പങ്ങാട്
  • വില്ലേജ് ഓഫീസ്
  • കൃഷി ഓഫീസ്
  • തപ്പാലാപ്പീസ്
  • അംഗനവാടി
  • പ്രാഥമിക അരോഗ്യ ഉപകേന്ദ്രം
  • ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ

ഭരണം

  • ലോകസഭാമണ്ഡലം: കാസറഗോഡ്
  • നിയമസഭാ മണ്ഡലം: ഉദുമ

പ്രധാന വ്യക്തികൾ

  • പി. വി. കെ. പനയാൽ (എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ)
  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
  • ഡോ.പ്രവീൺ കുമാർ .വൈ
  • അരുൺ കുമാർ വൈ (എഞ്ചിനീയർ)
  • കുന്നിൽ സത്താർ
  • കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)

മതസ്ഥാപനങ്ങൾ

  • ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ
  • പെരുംതട്ട ചാമുണ്ടി ക്ഷേത്രം
  • ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്
  • മസ്ജിദ് സായിദ് അഹ്‌മദ്‌ അൽ മസ്‌റൂഇ പെരിയാട്ടടുക്കം

തച്ചങ്ങാട്

തച്ചങ്ങാട് ടൗൺ

കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് തച്ചങ്ങാട്. ടിപ്പുവിന്റെ പടയോട്ടകാലത്ത്-Mysorean invasion of Kerala(AD-1766–1792) -കോട്ട നിർമ്മാണത്തിനായി തച്ചൻമാരെ കൊണ്ടുവന്ന് താമസിപ്പിച്ച സ്ഥലം -തച്ചൻമാരുടെ നാട് അഥവാ തച്ചങ്ങാട് ആയി എന്ന് കരുതപ്പെടുന്നു.കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്

മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-

നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ തന്ത്രി പിൻതുടർന്നെത്തിയ മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതം ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്‌ തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി . എടമന തന്ത്രിയാൽ ചെമ്പു കുടത്തിൽ ആവാഹിക്കപ്പെട്ടതിനാൽ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങിൽ അനുവദിക്കാറില്ല. കഠിനമായ കോപത്താൽ  തൻ്റെ ശക്തി കൊണ്ട് പാതാളത്തിൽ നിന്ന് ചെമ്പ് കുടത്തെ പിളർന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത് കണ്ണിൽ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങൾ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ൻ തരം വർണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകൾ തുടങ്ങിയവയാണ് ദേവി ആയുധങ്ങൾ ആയി ഉപയോഗിക്കുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.ശാലിയാർക്കു കുലദേവത ആണ് ഈ ദേവി. Ref: തോറ്റം-ദേവിയെക്കുറിച്ചുള്ള വർണ്ണന നോക്കൂ… “എടമന വാഴും തന്ത്രിയുമൻപൊടു- ഇളയ പുരത്തകമമ്പിന തന്ത്രി പ്രിയരിതമെന്നൊരു ബോധാത്താലേ ആത്മസ്വരൂപിണിയാമവൾ തന്നെ ആവാഹിച്ചൊരു ചെമ്പു കുടത്തിൽ സങ്കോചിപ്പിച്ചഴകൊടു തന്റെ ഭൃത്യ ജനത്തിൽ കൈയതു നൽകി”

കോരച്ചൻ തെയ്യം-ഉത്ഭവ സ്ഥാനം-പനയാൽ ശ്രീ-കുഞ്ഞിക്കോരൻ തറവാട്

കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നു. കുഞ്ഞിക്കോരനെ അമരക്കാരനാക്കി കുലവൻ കൂടെ ചേർത്തു് കോരച്ചൻ തെയ്യമാക്കി. കാരണവർ മരിച്ചപ്പോൾ കാരണവരേയും ഈ തറവാട്ടിൽ തെയ്യമാക്കി സങ്കൽപ്പിക്കുന്നു.

ഫോട്ടോ ഫീച്ചർ

  • തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ
നന്ദുകൃഷ്ണൻ

പഞ്ചായത്ത് മെമ്പർമാർ

പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; censusindia എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://schoolwiki.in/index.php?title=തച്ച‌ങ്ങാട്&oldid=514793" എന്ന താളിൽനിന്ന് ശേഖരിച്ചത്