"ജി.എച്ച്.എസ്.എസ്. വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
*  [[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


* [[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലിറ്റിൽ കൈറ്റ്സ്]]
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

22:16, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. വാണിയമ്പലം
വിലാസം
വാ​ണിയമ്പലം

വാ​ണിയമ്പലം പി.ഒ,
വണ്ടൂർ
,
679339
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04931236760
ഇമെയിൽvnbghss48050@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപവിത്രൻ
പ്രധാന അദ്ധ്യാപകൻഉമ്മർ എടപ്പറ്റ
അവസാനം തിരുത്തിയത്
04-09-2018Vnbghss48050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാണിയമ്പലം ഗ്രാമത്തിൽ 90വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ

ചരിത്രം

വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം .പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു.

       വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു ​​അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1980 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തുകയും 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004H.S.S തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 50 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 28 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 1500 നു മുകളിൽ പുസ്‌തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോർജ്.സി., ശോശാമ്മ ജോസഫ്, എ.ഡെയ്സി,എം.സി. ഏലിയാമ്മ,എ.ൻ.വാസൂദേവൻ നായർ,ജെ.ശാന്തമ്മ, പി. രാമചന്രൻ നായർ, ടി.കെ.ബാലൻ,പി.ഉണ്ണികൃഷ്ണൻ,ലളിത ദാസ്, ജോൺ സാമൂവൽ,എൻ. പദ്മാക്ഷി, പാർവതി കുട്ടിക്കാവ്.ഇ., കൃഷ്ണവർമ്മൻ.കെ.എൻ., എം.ടി. മാർഗ്രറ്റ്, പി.കെ.വേലായുധൻ, സി.എസ്. അബ്രഹാം.സെബാസ്‍റ്‍റ്യൻ ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആനി മേരി ,ജോഫിൻ ജോൺ

വഴികാട്ടി