"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: പ്രതീക്ഷിക്കുക. നന്ദി.)

No edit summary
വരി 1: വരി 1:
പ്രതീക്ഷിക്കുക. നന്ദി.
[[ചിത്രം:repub3.jpg]]
'''റിപ്പബ്ളിക് ദിന ചിന്തകള്‍ - ആര്‍.പ്രസന്നകുമാര്‍.'''

'''1950''' ജനുവരി 26 - ഇന്ത്യുടെ റിപ്പബ്ളിക്ദിന പ്രഖ്യാപനം അന്നായിരുന്നു. ഇന്ന് 2010 ജനുവരി 26 - നമ്മുടെ പരമാധികാരത്തിന് 60 തികഞ്ഞിരിക്കുന്നു. ന്യൂ ഡല്‍ഹിയിലെ മരം കോച്ചുന്ന പ്രഭാതം മിഴി തുറന്നത് ഒരു പുതിയ ഇന്ത്യയെ വരവേല്‍ക്കാനാണ്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, മതേതര, പരമാധികാര, ജനാധിപത്യ റിപ്പബ്ളിക്കായിരിക്കണമെന്ന മോഹം അണുവിട തകരാതെ നാം കാത്തു സൂക്ഷിക്കുന്നത് ദിശാബോധമുള്ള നവ പൗരന്മാര്‍ക്കായിട്ടാണ്. കടന്നു പോയ വീഥികളില്‍ നിരവധി മഹാരഥന്മാരുടെ കാല്പാടുകള്‍, വിയര്‍പ്പിന്റെ ധവളലവണരേണുക്കുറിമാനങ്ങള്‍, അവരുടെ കയ്യൊപ്പുകള്‍ കാണാം. ആകാശകുസുമങ്ങളായി സൃഷ്ടിക്കപ്പെടുന്ന ഭരണഘടനകള്‍ കാലാര്‍ക്കരശ്മിയില്‍ ഇതള്‍ വാടി, നിറം മങ്ങി ചവിട്ടിക്കുഴയവെ ഇന്ത്യന്‍ ഭരണഘടന നാള്‍ക്കു നാള്‍ പ്രശോഭിതമാവുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സമര്‍പ്പിതമായതിനാലാണ്.... ജനങ്ങളുടെ ചൂരും ചൂടും ഉള്‍കൊണ്ടതിനാലാണ്.

1947 ആഗസ്റ്റ് 15 - ഇന്ത്യുടെ സ്വാതന്ത്രദിനം അന്നാണ്. മതലഹളകളും ജാതിത്തിറയാട്ടങ്ങളും കൂടെ വിഭജനമെന്ന വിഷസര്‍പ്പാപഹാരവും ഒരുമിച്ച് ഭാരതത്തെ വേട്ടയാടിയ ദിനങ്ങള്‍. ലോകത്തിനു മുന്നില്‍ ഒരു നവാഗത ശിശുവിനെപ്പോലെ പകച്ചു നിന്ന നാളുകള്‍. ഇന്ത്യുടെ സര്‍വനാശം ജീവിതവ്രതമാക്കിയ കാപാലികരുടെ വേതാള നൃത്തങ്ങള്‍ വേറെ. പക്ഷേ ഫിനിക്സ് പക്ഷിയെപ്പോലെ നാം ഉയര്‍തെഴുന്നേറ്റു. നിരവധി ഭഗീരഥന്മാര്‍ കടന്നു വന്നു, ഇന്ത്യെ കൈപിടിച്ചു നടത്തുവാന്‍, ....ഔന്നത്യത്തിന്റെ ഗോപുരത്തിലേക്ക്, ...പുരോഗമനത്തിന്റെ ഹിമവത്ശൃംഗങ്ങളിലേക്ക്.

ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ചില സവിശേഷ മുഖമുദ്രകള്‍ :-

ഭരണഘടന

1939 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയിലാണ് ഇന്ത്യ്ക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത്. ആദ്യം ഈ നിര്‍ദേശത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അവഗണിച്ചുവെങ്കിലും 1946 ല്‍ ക്യാബിനറ്റ് മിഷന്‍ പദ്ധതി പ്രകാരം ഒരു ഭരണഘടനാ നിര്‍മാണ സഭ രൂപീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വതന്ത്രഭാരതം ഈ പഴയ ആവശ്യം ഊര്‍ജസ്വലമാക്കി. ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കി. കരട് രേഖ പൊതുജനസമഷം ചര്‍ച്ച, ഭേദഗതി എന്നീ പ്രക്രിയകളിലൂടെ 1948 നവംബര്‍, 1949 ഒക്ടോബര്‍, 1949 നവംബര്‍ എന്നീ മൂന്നു ഘട്ടങ്ങളില്‍ അസംബ്ളിയില്‍ അവതരിപ്പിച്ചു. 1949 നവംബര്‍ 26 ന് സമ്പൂര്‍ണ ഭരണഘടന സഭ അംഗീകരിച്ചു.

പക്ഷേ നാം റിപ്പബ്ളിക് ദിനം ആചരിക്കുന്നത് ജനവരി 26 നാണ്. കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം 1929 ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രി, ബ്രിട്ടീഷ് ചെകുത്താന്മാര്‍ കൂര്‍ക്കം വലിച്ചുറങ്ങവെ, ഇങ്ങ് നിലാവില്‍ മുങ്ങിയ രവി നദിയുടെ മനോഹര തീരത്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. 1930 ജനവരി 26 ഒന്നാം സ്വാതന്ത്രദിനമായി രാജ്യത്താകമാനം കൊണ്ടാടാനും തീരുമാനിച്ചു. ആ ഉജ്വല സ്മരണയുടെ അയവിറക്കലാണ് 1949 നവംബര്‍ 26 എന്നത് 1950 ജനവരി 26 ലേക്ക് റിപ്പബ്ളിക് ദിന പ്രഖ്യാപനം മാറ്റിയതിനു പിന്നില്‍.

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വലിയ, എഴുതി തയ്യാറാക്കിയ ഭരണഘടനയാണ്. ആകെ 22 ഭാഗങ്ങളും 9 പട്ടികകളും 395 അനുച്ഛേദങ്ങളും ഇതിലുണ്ട്. ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യയുടെ ഭൂപരമായ അതിര്‍ത്തി, ഭൂപ്രദേശ വിവരണം എന്നിവയാണ്. തുടര്‍ന്ന് പൗരത്വത്തിന്റെ അടിസ്ഥാനങ്ങള്‍, മൗലികാവകാശങ്ങള്‍, ചുമതലകള്‍, നിര്‍ദേശക തത്വങ്ങള്‍, ഭരണ സംവിധാനത്തിന്റെ ഘടന എന്നിങ്ങനെ ക്രമമായി വിവരിക്കുന്നു.

നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാം, നമ്മേ പോലെ, നമ്മള്‍ക്കായി, വരും തലമുറയ്ക്കായി. മത, ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ തകര്‍തെറിഞ്ഞ് നാം ഭാരതാംബയുടെ പ്രിയമക്കളായി ഉയരാം. ഒരു പുതിയ ഇന്ത്യയെ നമുക്കു തീര്‍ക്കാം, സ്വപ്നമല്ല, യഥാര്‍ത്ഥമായി തന്നെ....!

ദേശീയം .... ദേശീയം..... ദേശീയം.

1.ദേശീയ പതാക :- ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരത്തോടെ 1947 ജൂലായ് 22 ന് ത്രിവര്‍ണ പതാക നിലവില്‍ വന്നു. ദേശീയ പതാകയിലെ വര്‍ണങ്ങള്‍ ഇപ്രകാരമാണ്.- ഏറ്റവും മുകളിലായി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറം, സമാധാനത്തിന്റേയും സത്യത്തിന്റേയും ദ്യോതകമായി വെള്ള മദ്ധ്യത്ത്, ഫലഭൂയിഷ്ഠത - സമൃദ്ധി കാണിക്കുന്ന പച്ച ഏറ്റവും താഴെയായും ക്രമീകരിച്ചിരിക്കുന്നു. സാരനാഥിലെ അശോക സ്തംഭത്തില്‍ നിന്നും അശോക ചക്രം മാതൃകയാക്കി പതാകയുടെ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.

2.ദേശഭക്തിഗാനം :- 1904 ആഗസ്റ്റ് 16 ന് ഉറുദു ഭാഷയില്‍ പ്രസിദ്ധീകൃതമായ ഈ ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇക്ബാലാണ്. മനോഹരമായി ഈണം നല്കി ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിച്ചത് പണ്ഡിറ്റ് രവിശങ്കറാണ്.
"സാരെ ജഹാംസെ അച്ഛാ
ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര...."
തര്‍ജമ :- [By ആര്‍.പ്രസന്നകുമാര്‍.]
"സര്‍വരാജ്യങ്ങളേക്കാള്‍ ശ്റേഷ്ഠം
സ്വന്തം സ്വന്തം ഹിന്ദുസ്ഥാന്‍..."

3.ദേശീയഗീതം :- 1882 ല്‍ പ്രസിദ്ധീകൃതമായ, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന കൃതിയിലെ സമരഭടന്മാരുടെ മാര്‍ച്ചിങ് ഗീതമാണിത്. 1896 ല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഈ ഗാനം ആലപിച്ചതോടെ ദേശീയഗീതമായി വളര്‍ന്നു. 1950 ജനവരി 24 ന് ഇന്ത്യയുടെ ഔപചാരികമായ ദേശീയഗീതമായിത്തീര്‍ന്നു.

4.ദേശീയഗാനം :- 1911 ഡിസംബര്‍ 27 ലെ കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. ഭരണഘടനാസമിതി 1950 ജനവരി 24 ന് ദേശീയഗാനമായി അംഗീകരിച്ചു. ഇതിന്റെ ഔപചാരികമായ ആലാപനദൈര്‍ഘ്യം 52 സെക്കന്റായി നിജപ്പെടുത്തിയിരിക്കുന്നു.

5.ദേശീയ ചിഹ്നം :- നാലു സിംഹങ്ങള്‍ പരസ്പരം ഒന്നിനോടൊന്ന് പുറംതിരിഞ്ഞു നില്‍കുന്ന ധര്‍മചക്രാങ്കിതമായ തല്പമാണ് ഇത്. ഒറ്റനോട്ടത്തില്‍ ഗോചരമാകുന്നത് മൂന്ന് സിംഹങ്ങള്‍ മാത്രം. അവ മുന്നും യഥാക്രമം അധികാരം, ധൈര്യം, ആത്മവിശ്വാസം എന്നിവയെ സൂചിപ്പിക്കുന്നു. ദേശ പ്രതീകമായ സിംഹമുദ്രയുടെ പാദത്തിലായി ദേവനാഗരി ലിപിയില്‍ അങ്കനം ചെയ്തിരിക്കുന്നത് ഉപനിഷദ് മന്ത്രമായ "സത്യമേവ ജയതേ" ആണ്. [സത്യം മാത്രം എപ്പോഴും വിജയിക്കുന്നു]

15:03, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

റിപ്പബ്ളിക് ദിന ചിന്തകള്‍ - ആര്‍.പ്രസന്നകുമാര്‍.
1950 ജനുവരി 26 - ഇന്ത്യുടെ റിപ്പബ്ളിക്ദിന പ്രഖ്യാപനം അന്നായിരുന്നു. ഇന്ന് 2010 ജനുവരി 26 - നമ്മുടെ പരമാധികാരത്തിന് 60 തികഞ്ഞിരിക്കുന്നു. ന്യൂ ഡല്‍ഹിയിലെ മരം കോച്ചുന്ന പ്രഭാതം മിഴി തുറന്നത് ഒരു പുതിയ ഇന്ത്യയെ വരവേല്‍ക്കാനാണ്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, മതേതര, പരമാധികാര, ജനാധിപത്യ റിപ്പബ്ളിക്കായിരിക്കണമെന്ന മോഹം അണുവിട തകരാതെ നാം കാത്തു സൂക്ഷിക്കുന്നത് ദിശാബോധമുള്ള നവ പൗരന്മാര്‍ക്കായിട്ടാണ്. കടന്നു പോയ വീഥികളില്‍ നിരവധി മഹാരഥന്മാരുടെ കാല്പാടുകള്‍, വിയര്‍പ്പിന്റെ ധവളലവണരേണുക്കുറിമാനങ്ങള്‍, അവരുടെ കയ്യൊപ്പുകള്‍ കാണാം. ആകാശകുസുമങ്ങളായി സൃഷ്ടിക്കപ്പെടുന്ന ഭരണഘടനകള്‍ കാലാര്‍ക്കരശ്മിയില്‍ ഇതള്‍ വാടി, നിറം മങ്ങി ചവിട്ടിക്കുഴയവെ ഇന്ത്യന്‍ ഭരണഘടന നാള്‍ക്കു നാള്‍ പ്രശോഭിതമാവുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സമര്‍പ്പിതമായതിനാലാണ്.... ജനങ്ങളുടെ ചൂരും ചൂടും ഉള്‍കൊണ്ടതിനാലാണ്.
1947 ആഗസ്റ്റ് 15 - ഇന്ത്യുടെ സ്വാതന്ത്രദിനം അന്നാണ്. മതലഹളകളും ജാതിത്തിറയാട്ടങ്ങളും കൂടെ വിഭജനമെന്ന വിഷസര്‍പ്പാപഹാരവും ഒരുമിച്ച് ഭാരതത്തെ വേട്ടയാടിയ ദിനങ്ങള്‍. ലോകത്തിനു മുന്നില്‍ ഒരു നവാഗത ശിശുവിനെപ്പോലെ പകച്ചു നിന്ന നാളുകള്‍. ഇന്ത്യുടെ സര്‍വനാശം ജീവിതവ്രതമാക്കിയ കാപാലികരുടെ വേതാള നൃത്തങ്ങള്‍ വേറെ. പക്ഷേ ഫിനിക്സ് പക്ഷിയെപ്പോലെ നാം ഉയര്‍തെഴുന്നേറ്റു. നിരവധി ഭഗീരഥന്മാര്‍ കടന്നു വന്നു, ഇന്ത്യെ കൈപിടിച്ചു നടത്തുവാന്‍, ....ഔന്നത്യത്തിന്റെ ഗോപുരത്തിലേക്ക്, ...പുരോഗമനത്തിന്റെ ഹിമവത്ശൃംഗങ്ങളിലേക്ക്.
ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ചില സവിശേഷ മുഖമുദ്രകള്‍ :-
ഭരണഘടന
1939 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയിലാണ് ഇന്ത്യ്ക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത്. ആദ്യം ഈ നിര്‍ദേശത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അവഗണിച്ചുവെങ്കിലും 1946 ല്‍ ക്യാബിനറ്റ് മിഷന്‍ പദ്ധതി പ്രകാരം ഒരു ഭരണഘടനാ നിര്‍മാണ സഭ രൂപീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വതന്ത്രഭാരതം ഈ പഴയ ആവശ്യം ഊര്‍ജസ്വലമാക്കി. ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കി. കരട് രേഖ പൊതുജനസമഷം ചര്‍ച്ച, ഭേദഗതി എന്നീ പ്രക്രിയകളിലൂടെ 1948 നവംബര്‍, 1949 ഒക്ടോബര്‍, 1949 നവംബര്‍ എന്നീ മൂന്നു ഘട്ടങ്ങളില്‍ അസംബ്ളിയില്‍ അവതരിപ്പിച്ചു. 1949 നവംബര്‍ 26 ന് സമ്പൂര്‍ണ ഭരണഘടന സഭ അംഗീകരിച്ചു.
പക്ഷേ നാം റിപ്പബ്ളിക് ദിനം ആചരിക്കുന്നത് ജനവരി 26 നാണ്. കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം 1929 ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രി, ബ്രിട്ടീഷ് ചെകുത്താന്മാര്‍ കൂര്‍ക്കം വലിച്ചുറങ്ങവെ, ഇങ്ങ് നിലാവില്‍ മുങ്ങിയ രവി നദിയുടെ മനോഹര തീരത്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. 1930 ജനവരി 26 ഒന്നാം സ്വാതന്ത്രദിനമായി രാജ്യത്താകമാനം കൊണ്ടാടാനും തീരുമാനിച്ചു. ആ ഉജ്വല സ്മരണയുടെ അയവിറക്കലാണ് 1949 നവംബര്‍ 26 എന്നത് 1950 ജനവരി 26 ലേക്ക് റിപ്പബ്ളിക് ദിന പ്രഖ്യാപനം മാറ്റിയതിനു പിന്നില്‍.
ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വലിയ, എഴുതി തയ്യാറാക്കിയ ഭരണഘടനയാണ്. ആകെ 22 ഭാഗങ്ങളും 9 പട്ടികകളും 395 അനുച്ഛേദങ്ങളും ഇതിലുണ്ട്. ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യയുടെ ഭൂപരമായ അതിര്‍ത്തി, ഭൂപ്രദേശ വിവരണം എന്നിവയാണ്. തുടര്‍ന്ന് പൗരത്വത്തിന്റെ അടിസ്ഥാനങ്ങള്‍, മൗലികാവകാശങ്ങള്‍, ചുമതലകള്‍, നിര്‍ദേശക തത്വങ്ങള്‍, ഭരണ സംവിധാനത്തിന്റെ ഘടന എന്നിങ്ങനെ ക്രമമായി വിവരിക്കുന്നു.
നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാം, നമ്മേ പോലെ, നമ്മള്‍ക്കായി, വരും തലമുറയ്ക്കായി. മത, ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ തകര്‍തെറിഞ്ഞ് നാം ഭാരതാംബയുടെ പ്രിയമക്കളായി ഉയരാം. ഒരു പുതിയ ഇന്ത്യയെ നമുക്കു തീര്‍ക്കാം, സ്വപ്നമല്ല, യഥാര്‍ത്ഥമായി തന്നെ....!
ദേശീയം .... ദേശീയം..... ദേശീയം.
1.ദേശീയ പതാക :- ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരത്തോടെ 1947 ജൂലായ് 22 ന് ത്രിവര്‍ണ പതാക നിലവില്‍ വന്നു. ദേശീയ പതാകയിലെ വര്‍ണങ്ങള്‍ ഇപ്രകാരമാണ്.- ഏറ്റവും മുകളിലായി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറം, സമാധാനത്തിന്റേയും സത്യത്തിന്റേയും ദ്യോതകമായി വെള്ള മദ്ധ്യത്ത്, ഫലഭൂയിഷ്ഠത - സമൃദ്ധി കാണിക്കുന്ന പച്ച ഏറ്റവും താഴെയായും ക്രമീകരിച്ചിരിക്കുന്നു. സാരനാഥിലെ അശോക സ്തംഭത്തില്‍ നിന്നും അശോക ചക്രം മാതൃകയാക്കി പതാകയുടെ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.
2.ദേശഭക്തിഗാനം :- 1904 ആഗസ്റ്റ് 16 ന് ഉറുദു ഭാഷയില്‍ പ്രസിദ്ധീകൃതമായ ഈ ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇക്ബാലാണ്. മനോഹരമായി ഈണം നല്കി ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിച്ചത് പണ്ഡിറ്റ് രവിശങ്കറാണ്. "സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര...." തര്‍ജമ :- [By ആര്‍.പ്രസന്നകുമാര്‍.] "സര്‍വരാജ്യങ്ങളേക്കാള്‍ ശ്റേഷ്ഠം സ്വന്തം സ്വന്തം ഹിന്ദുസ്ഥാന്‍..."