"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} ചൈനയിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
   "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും.  
   "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും.  
   *"BREAK THE CHAlN !!! "*
   *"BREAK THE CHAlN !!! "*
                                                                                                                        ഫാത്തിമത്തുൽ ഷിഫ . വി
{{BoxBottom1
| പേര്= ഫാത്തിമത്തുൽ ഷിഫ . വി  
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കുറുമ്പുക്കൽ മാപ്പിള എൽ .പി  സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14161
| ഉപജില്ല=  കുത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:24, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


     ചൈനയിൽ പുറപ്പെട്ട കോവിഡ്-19  വൈറസ് വ്യാപനത്തിന്റെ ഗുരുതരമായ ഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുകയും ലക്ഷക്കണക്കിനാളുകൾ രോഗത്തിന് അടിമപ്പെട്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തെ ലോക രാഷ്ട്രങ്ങൾ അതീവ ഭീകരതയോടെയാണ്  ഉറ്റുനോക്കുന്നത് . യാതൊരു പ്രതിരോധ മാർഗ്ഗങ്ങളും കണ്ടു പിടിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഈ ഒരു സാഹചര്യത്തെ ഒന്നുകൂടി ഭീകരമാക്കുന്നു. ചൈനയിൽ രോഗ വ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും പശ്ചിമ മധ്യേഷ രാജ്യങ്ങളിലും രോഗ ബാധ കൂടിയത് ആശങ്ക വർധിപ്പിക്കുന്നു.
    വൈറസ് ബാധ സ്ഥിതീകരിച്ച രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്. നമുക്ക് എല്ലാവർക്കും അറിയുന്നതുപോലെ നമ്മുടെ ഈ കൊച്ചു കേരളവും രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. പരിമിധ സാഹചര്യങ്ങളിൽ പോലും കേരള ജനത ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ തുടച്ചു നീക്കുമെന്ന ഉറച്ച വിശ്വാസവും അധികാരികളുടെ മികച്ച രീതിയിലുള്ള ഇടപെടലുകളും പൂർവ്വാതീത ശക്തിയോടെ നമ്മൾ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഇറ്റലി പോലുള്ള വികസിത രാഷട്രങ്ങളിലെ വർധിച്ച മരണ നിരക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
       നമ്മുടെ ജനതയെ ഇത്തരമൊരു ആപത്ഘട്ടത്തിൽ നിന്നും കരകയറ്റാൻ നാം ഓരോരുത്തർക്കുമുള്ള ചുമതല വിലമതിക്കാനാവാത്തതാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ടും,  വിവിധ ആരോഗ്യ സംഘടനകളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ടും കോവിഡ് -19
നെതിരെ നമുക്കും പോരാടാം!
 "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും. 
 *"BREAK THE CHAlN !!! "*
ഫാത്തിമത്തുൽ ഷിഫ . വി
2 B കുറുമ്പുക്കൽ മാപ്പിള എൽ .പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം