"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:vaya1.jpeg]]
[[ചിത്രം:vaya1.jpeg]]

'''വയലാറിലെ ദേവഗായകന്‍'''

'''വയലാറിലെ ദേവഗായകന്‍'''

<'''-കവിത - ആര്‍.പ്രസന്നകുമാര്‍.- 16/04/2010'''

'''-കവിത - ആര്‍.പ്രസന്നകുമാര്‍.- 16/04/2010'''

{'നീരവ നീലാകാശ മേഖലകളില്‍ , നാളെ
{'നീരവ നീലാകാശ മേഖലകളില്‍ , നാളെ

23:33, 16 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വയലാറിലെ ദേവഗായകന്‍
-കവിത - ആര്‍.പ്രസന്നകുമാര്‍.- 16/04/2010
{'നീരവ നീലാകാശ മേഖലകളില്‍ , നാളെ
താരകേ, നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍'
(- 'എനിക്കു മരണമില്ല' - വയലാര്‍ രാമവര്‍മ്മ -) എന്നു പാടിയ വയലാറും കലയവനികക്കുള്ളില്‍, തമോദുരൂഹതക്കുള്ളില്‍, ഇങ്ങിനി വരാത്തവണ്ണം പോയ് മറഞ്ഞു. കാവ്യാംഗനയെ പുല്കിക്കൊണ്ട് കടന്നു വന്ന വയലാര്‍ അവസാനം ചലച്ചിത്ര രംഗത്തേക്ക് കടക്കുകയാണുണ്ടായത്. വയല്‍ പൂക്കളെപ്പോലെ ക്ഷണികമായ ആ ഗാനതല്ലജങ്ങള്‍ കാവ്യനിര്‍ഭരമാണെങ്കില്‍കൂടി, വയലാറിലെ കവിയെ കവര്‍ന്നെടുത്തു. മലയാളഭാഷക്ക് ഉത്തമകവനങ്ങള്‍ പലതും അതുകൊണ്ട് നഷ്ടമായി. എങ്കിലും വയലാര്‍ ജീവിക്കുന്നു, കവിതയിലൂടെ... കവിത തുളുമ്പും ഗാനങ്ങളിലൂടെ....}

വിഗ്രഹഭഞ്ജകനല്ല ഞാനെങ്കിലും പൂജിച്ചിട്ടില്ലല്ലോ
അഗ്രഹാരങ്ങള്‍ പ്രണമിക്കും സനാതനകാന്തിപ്രപഞ്ചം.
കവന കനകതന്ത്രികളില്‍ സ്വരരാഗ സുമാജ്ഞലി
ഭുവനാമൃതമായി ചൊരിയും ദേവഗായകനെവിടെ......
സ്മരണകള്‍ തുറക്കുന്നു, തമോമയ ചിന്താഗഹ്വരങ്ങള്‍
മരണമില്ലെനിക്കെന്നു പാടിയോരെന്‍ സ്നേഹഗായകന്‍ -ഈ
നീരവ നീലാകാശമേഖലയില്‍ നര്‍ത്തനമാടിക്കയോ
താരാമോഹിനികള്‍ക്കു സുവര്‍ണ്ണ പാദസരവും നല്‍കി നീ.
കൈരളിപ്പെണ്‍കൊടിയാള്‍ വിരഹവിധുരാലസ്യപൂര്‍വം
കരഞ്ഞു തളര്‍ന്നു മയങ്ങി - അന്ത:പുരത്തില്‍ ശോകമൂകം.
തൃക്കൈയിലെ കവനാംഗുലീയം മാത്രമാണിനി, നിന്നിലെ
പൂക്കാല സ്മരണോപഹാരമെന്നോ - ദുര്‍വിധിയെന്തു കഷ്ടം.
മൃതിയിലൂടനശ്വരനാകുന്നു, സര്‍ഗ പ്രതിഭാശാലികളീ -
നിത്യമാം അവനിയില്‍, ജീവിതം സലില മിഥ്യാരേഖയോ..
തവ മാനസാംഗുലികള്‍ ഭാവ വീണയില്‍ നൃത്തമാടവെ
കാവ്യസുരഭീ സുഗന്ധസ്വരമാലിക വിടര്‍ന്നിരുന്നു.
അപാരസാഗരതീരത്തു മൗനം മന്വന്തരങ്ങളായുറങ്ങും
ചിപ്പിയിലൊരുവനെന്നിലാ ഗീതബിന്ദു മുത്തായി മാറി.
നിമിഷങ്ങളന്നൊക്കെ പൂഞ്ചിറകണിയിച്ചെന്നെ - സാനന്ദ
കമ്രവര്‍ണ്ണ വാസര സ്വപ്ന ഭുവിലെത്തിക്കുമായിരുന്നു.
ഇന്നും കവേ.. പ്രാണരുധിരം കൊണ്ടു കേരളാംബ തന്നുടെ
പൊന്നണിഫാലതലത്തില്‍ നിന്നംഗരാഗങ്ങള്‍ കാണ്മു ഞാന്‍.
പ്രണാമം ചൊല്ലുന്നു - ഹൃദയ ജിഹ്വ, സോപാനസ്ഥിതനായ
കണി തേജോ ശില്പ ചാതുര്യ സാക്ഷാത്കാരമെ - സ്നേഹത്താല്‍.

വയലാര്‍ രാമവര്‍മ്മ സ്മാരകം - രാഘവപ്പറമ്പ് - വയലാര്‍ - ആലപ്പുഴ.