"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:

ആദ്യ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ഈ നിയമം ബാധകമല്ലായിരുന്നു. അവ യഥേഷ്ടം കൈമാറി നല്ല അംശങ്ങള്‍ സ്വീകരിച്ച് മെച്ചപ്പെട്ടിരുന്നു.

ആദ്യ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ഈ നിയമം ബാധകമല്ലായിരുന്നു. അവ യഥേഷ്ടം കൈമാറി നല്ല അംശങ്ങള്‍ സ്വീകരിച്ച് മെച്ചപ്പെട്ടിരുന്നു.

പക്ഷെ 1980 – 1990 കാലഘട്ടങ്ങളില്‍ ഇവയേയും സാഹിത്യ സൃഷ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.

പക്ഷെ 1980 – 1990 കാലഘട്ടങ്ങളില്‍ ഇവയേയും സാഹിത്യ സൃഷ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.

[[ചിത്രം:lin2.jpeg]]

[[ചിത്രം:lin2.jpeg]]

'''ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും റിച്ചാര്‍ഡ് സ്റ്റാള്‍മാനും'''

'''ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും റിച്ചാര്‍ഡ് സ്റ്റാള്‍മാനും'''

ഇതിന്റെ ഗുരുതര പ്രത്യാഘാതം  ആദ്യമായി ജന ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ്.

ഇതിന്റെ ഗുരുതര പ്രത്യാഘാതം  ആദ്യമായി ജന ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ്.
വരി 82: വരി 82:

ഇതില്‍ ലിനക്സ് കേര്‍ണല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ഇതില്‍ ലിനക്സ് കേര്‍ണല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു.

<gallery>
<gallery>
Image:lin10.jpg|
Image:lin10.png|
Image:lin12.jpg|
Image:lin12.jpg|
</gallery>
</gallery>

12:42, 24 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്നു - ലിനക്സ് പുരാണം
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 24/04/2010

സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ എന്ത്? എന്തിന്? അവ എന്തു കൊണ്ട് ഉപയോഗിക്കുന്നു?
പ്രോപ്രൈറ്ററി സോഫ്റ്റ് വെയറുകള്‍
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ കമ്പനിക്കോ വ്യക്തിക്കോ ഉടമസ്ഥാവകാശം ഉള്ളവയാണിവ.
ഇവ പകര്‍ത്തുകയോ കൈമാറ്റം ചെയ്യുകയോ ലൈസന്‍സില്ലാതെ ഉപയോഗിക്കുകയോ ചെയ്യുന്നത് പകര്‍പ്പവകാശനിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ച രീതിയും അതിന്റെ സോഴ്സ് കോഡും (ആന്തരിക വിശദാംശങ്ങള്‍) രഹസ്യമാക്കി വെച്ചിരിക്കുന്നു.
ഓരോ കമ്പൂട്ടറിലേക്കും പ്രത്യേകമായി ഉപയോഗിക്കുന്നതിന് വില കൊടുക്കേണ്ടി വരുന്നു.
ബൗദ്ധിക സ്വത്തവകാശം
ബുദ്ധിപരമായ കഴിവിന്റെ സൃഷ്ടികളെ സമൂഹം അതിന്റെ ഉടമസ്ഥന് ചില ഉടമസ്ഥാവകാശം കല്പിച്ചു നല്‍കി.
ഉദാ - പേറ്റന്റുകള്‍, പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, ട്രേഡ് രഹസ്യങ്ങള്‍ എന്നിവ.
അവസാനം വിവര സാങ്കേതികവിദ്യ കൂടി അതിലുള്‍പ്പെടുത്തി.
ബൗദ്ധിക സ്വത്തവകാശം - ലക്ഷ്യം
കണ്ടുപിടിത്തങ്ങളും സര്‍ഗ്ഗ സൃഷ്ടികളും സ്വത്തായി മാറി അവ ക്രയവിക്രയങ്ങളിലൂടെ പുതിയവയ്ക് പ്രേരകമാവണം എന്നതായിരുന്നു ഉദ്ദേശം.
സമൂഹ വികസനം പ്രധാന ലക്ഷ്യമായിരുന്നു.. പക്ഷെ പ്രായോഗികമായി ധന സമ്പാദനമായി അധ:പതിച്ചു.
വിവര സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും
ആദ്യ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ഈ നിയമം ബാധകമല്ലായിരുന്നു. അവ യഥേഷ്ടം കൈമാറി നല്ല അംശങ്ങള്‍ സ്വീകരിച്ച് മെച്ചപ്പെട്ടിരുന്നു.
പക്ഷെ 1980 – 1990 കാലഘട്ടങ്ങളില്‍ ഇവയേയും സാഹിത്യ സൃഷ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.

ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും റിച്ചാര്‍ഡ് സ്റ്റാള്‍മാനും
ഇതിന്റെ ഗുരുതര പ്രത്യാഘാതം ആദ്യമായി ജന ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ്.
കമ്പ്യൂട്ടറുകള്‍ സമൂഹത്തില്‍ ഏവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
പണം കൊടുക്കാതെ മികച്ച സോഫ്റ്റ് വെയര്‍ ആര്‍ക്കും നല്കാവുന്ന ഒരു പ്രസ്ഥാനത്തിന് 1984 ല്‍ അദ്ദേഹം രൂപം നല്കി - ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍.
ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും ലക്ഷ്യവും
സ്വതന്ത്രമായ ഒരു ഓപ്പറേറ്റിംങ് സിസ്റ്റം നിര്‍മ്മിക്കുക. ഇതിനു വേണ്ടി രൂപീകരിച്ച പ്രോജക്ടാണ് GNU [Gnu Not Unix]
അന്നത്തെ പ്രമുഖ ഓപ്പറേറ്റിംങ് സിസ്റ്റമായിരുന്ന UNIX നെ ആധാരമാക്കി, എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിര്‍മ്മിച്ചു എന്ന് സാരമാക്കിയാണ് ഈ പേര്.
ഇതിലെ സൂചനാ ചിത്രം ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണുന്ന Gnu എന്ന ജീവിയുടേതാണ്.

ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും ലിനസ് ടോര്‍വാള്‍ഡ്സും

ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ കാതലായ HURD എന്ന കേര്‍ണലിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി തന്റെ LINUX എന്ന കേര്‍ണല്‍ ഇന്റര്‍നെറ്റില്‍ സമൂഹത്തിനായി പ്രസിദ്ധീകരിച്ചത്. ഇത് മറ്റ് പ്രോഗ്രാമര്‍മാരുടെ സഹായത്താല്‍ മെച്ചപ്പെടുത്തി.
GNU/Linux - പിറവിയുടെ കഥ
ഗ്നു പ്രോജക്ട് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗങ്ങളും ലിനക്സ് എന്ന കേര്‍ണലിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയതാണ് GNU/Linux എന്ന ഓപ്പറേറ്റിംങ്സിസ്റ്റം.
ലിനക്സിന്റെ സൂചനാ ചിത്രം പെന്‍ഗ്വിന്‍ ആണ്.

സോഫ്റ്റ് വെയര്‍ സ്വാതന്ത്രത്തിന്റെ പ്രമാണങ്ങള്‍
Freedom 0
ഏതാവശ്യത്തിനും പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യം. . നാം വാങ്ങിയ സോഫ്റ്റ് വെയര്‍ ഏതു രീതിയിലും പ്രവര്‍ത്തിപ്പിക്കുവാനുള്ള സ്വാതന്ത്യമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
Freedom 1
എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുവാനും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രോഗ്രാമില്‍ മാറ്റം വരുത്തുവാനുമുള്ള അവകാശം.
നാം വാങ്ങിയ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനരീതി പഠിയ്കുക, പരിശോധന നടത്തുവാനുതകുന്ന വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്.
Freedom 2
പകര്‍പ്പെടുത്ത് വിതരണം ചെയ്യാനുള്ള അവകാശം.
സോഫ്റ്റ് വെയറിന്റെ പകര്‍പ്പെടുത്ത് വിതരണം ചെയ്യുന്നതിനുള്ള ഉപഭോക്താവിന്റെ അവകാശമാണിത്.
Freedom 3
മെച്ചപ്പെടുത്താനും ഫലങ്ങള്‍ സമൂഹനന്മയ്കായി പ്രസിദ്ധീകരിക്കാനുമുള്ള അവകാശം.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മെച്ചപ്പെടുത്തുന്നതിനും സ്വന്തം ആവശ്യങ്ങള്‍ക്കുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതിനുമുള്ള അവകാശമാണിത്. ഇതിനായി സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡ് ഉപഭോക്താവിനും ലഭിച്ചിരിക്കണം.
ഫ്രീ സോഫ്റ്റ് വെയറും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറും
ഫ്രീ സോഫ്റ്റ് വെയര്‍
സാമൂഹിക മാറ്റത്തെ ലക്ഷ്യമാക്കുന്നു.
പകര്‍പ്പവകാശമുള്ള സോഫ്റ്റ് വെയറുകളുടെ ആധിക്യം ഒരു സാമൂഹ്യ പ്രശ്നമായി കണക്കാക്കുന്നു.
പൂര്‍ണ്ണമായും സ്വതന്ത്രമാണ്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍
പുരോഗമന ചിന്താഗതിയെ കുറിക്കുന്നു.
സോഴ്സ് കോഡ് ഇതിലും ഓപ്പണാണ്.
ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
ഫ്രീ സോഫ്റ്റ് വെയര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കിയത് എന്തു കൊണ്ട്?
പ്രോപ്രൈറ്റി സോഫ്റ്റ് വെയര്‍ ഓരോ കമ്പ്യൂട്ടറിനും പ്രത്യേകം വില കൊടുത്ത് വാങ്ങേണ്ടി വരുന്നു.
ഇതൊഴിവാക്കുവാന്‍ സാമൂഹ്യ നന്മയിലധിഷ്ഠിതമായി വളരേണ്ട ഒരു തലമുറയെ സോഫ്റ്റ് വെയര്‍ പൈറസിയിലേക്ക് നയിക്കുന്നു.
തന്മൂലം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
വിജ്ഞാനത്തിന്റെ തടസ്സമില്ലാത്ത വിന്യാസത്തിലധിഷ്ഠിതമാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍
ഇത് ഉപയോഗിക്കുമ്പോള്‍ ഈ സോഫ്റ്റ് വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന വ്യക്തമായ ധാരണ ലഭിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സംഭാവനകള്‍ നല്കി മെച്ചപ്പെടുത്തുന്നതിനുള്ള അവസരം കിട്ടുന്നു.
ഇതിലൂടെ വരും തലമുറയില്‍ സാമൂഹ്യാവബോധമുള്ള കമ്പ്യൂട്ടര്‍ വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ കഴിയുന്നു.
ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍
നിരവധിയുണ്ട്.
ഉദാ - റെഡ്ഹാറ്റ്, മാന്‍ഡ്രേക്ക്

ലിനക്സ് കേര്‍ണല്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ കമ്പനികള്‍ ലാഭേച്ഛയോടെ തയ്യാറാക്കിയതാണ് ഇവ.
തന്മൂലം ഇതില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്.
ഡെബിയന്‍

ഡെബിയന്‍ പ്രോജക്ടിന്റെ തുടക്കക്കാരായ Ian Murdock ന്റെയും അദ്ദേഹത്തിന്റെ ഭാര്യ Debra യുടെയും പേരില്‍ നിന്നാണ് ഇതിന് ഡെബിയന്‍ എന്ന പേരു വന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ കൂട്ട യത്നത്തിന്റെ ഫലമായ ഡിസ്ട്രിബ്യൂഷനാണിത്.
തീര്‍ത്തും സ്വതന്ത്രമാണ്.
ഇതില്‍ ലിനക്സ് കേര്‍ണല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ഉബുണ്ടു
ഡെബിയനില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഇത്.
'Humanity to Others' എന്ന അര്‍ത്ഥം വരുന്ന ആഫ്രിക്കന്‍ പദത്തില്‍ നിന്ന് ഈ വാക്ക് ഉണ്ടായി.
ഡെബിയന്റെ പുറത്താണ് ഉബുണ്ടു നില നില്‍ക്കുന്നത്.
ഉബുണ്ടു ഡിസ്ട്രിബ്യൂഷനില്‍ GNOME [GNU Network Object Model Environment] ഡസ്ക്ടോപ്പാണുള്ളത്.
ഇതില്‍ നിന്നാണ് ഐ.ടി.സ്കൂള്‍ ഗ്നൂ / ലിനക്സ് രൂപപ്പെടുത്തിയിരിക്കുന്നത്.

കുബുണ്ടു
GNOME ഡെസ്ക്ടോപ്പിനു പകരം K DE [K Desktop Environment] ഉള്‍പ്പെടുത്തി പരിഷ്കരിച്ച പതിപ്പാണ് കുബുണ്ടു.
'Towards Humanity' എന്നാണ് കുബുണ്ടു എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്.
ഐ.ടി.സ്കൂള്‍ ഗ്നൂ / ലിനക്സ് - ഒരു പ്രത്യേക ഡിസ്ട്രിബ്യൂഷന്‍
ഘടന, മെനുവിന്റെ വ്യത്യാസം, ഡെസ്ക്ടോപ്പ് മുതലായ കാര്യങ്ങളില്‍ ഓരോ പതിപ്പും വ്യത്യസ്തമാണ്.
ഉപയോഗരീതികളിലും സൗകര്യങ്ങളിലും ഏകീകൃതരൂപവുമില്ല.
ഒരു പാഠപുസ്തകത്തിന്റെ സഹായത്താല്‍ പരിശീലിക്കുന്നതിനും മൂല്യനിര്‍ണയത്തിനും എല്ലാ സ്കൂളുകളിലും ഒരേ തരം പതിപ്പ് ആവശ്യമാണ്.
കൂടാതെ അനുബന്ധ സോഫ്റ്റ് വെയറുകള്‍ സി.ഡി കള്‍ തുടങ്ങിയ ഉപയോഗിക്കാന്‍ ഏകീകൃത രൂപത്തിലുള്ള ലിനക്സ് പതിപ്പ് വേണം.

തുടരും.........