കൊടുമൺ എച്ച്.എസ്. കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 19 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ)


കൊടുമൺ എച്ച്.എസ്. കൊടുമൺ
വിലാസം
കൊടുമൺ

കൊടുമൺ പി.ഒ,
പത്തനംതിട്ട
,
691555
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04734285557
ഇമെയിൽhskodumon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം ‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യൂ‌‌‌‌
അവസാനം തിരുത്തിയത്
19-11-2020Hskodumon


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രത്യേക ശ്രദ്ധക്ക് ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം.
പ്രമാണം:Starx.jpeg

കൊടുമൺ ഹൈസ്കൂൾ

കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯‍ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ ആണ് .

ചരിത്രം

1982 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ചെറിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1983-ൽ മറ്റൊരു കെട്ടിടവൂം 1998-ൽ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ മു൯ സാരഥി മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തിൽ നിന്നും കൊടുമൺ ഠൗണിൽ നിർമിക്കപ്പെട്ടു. വരും വ൪ഷങ്ങളിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

17.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമൂണ്ട്. കമ്പ്യൂട്ടർ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനൽ , ഇതര ചാനലുകൾ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
  • ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪
  • ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
  • സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
  • മാത് സ് ക്ലബ്ബ് - കൺവീനർ - ശ്രീ.അജിത് കുമാ൪
  • ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.

മാനേജ്മെന്റ്


പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജ൪.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 84 & 1996 - 2000 . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
1986 - 1996 ശ്രീ..പി.ഡി.മോഹന൯.
1984 - 86 & 2000 - 2006 ശ്രീമതി.സുഭദ്രാ കുമാരി.എസ്.
2006 April & May ശ്രീമതി.സുഷമാ ദേവി.ബി.
2006 - 2016 ശ്രീമതി.ജയശ്രീ..ആ൪.
2016 - Onwards --> ശ്രീ.ബിജു മാത്യൂ‌‌‌‌

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* ലിറ്റിൽ കൈറ്റ്സ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കൊടുമൺ_എച്ച്.എസ്._കൊടുമൺ&oldid=1055155" എന്ന താളിൽനിന്ന് ശേഖരിച്ചത്