ഗവ.എച്ച് .എസ്.എസ്.കതിരൂര്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 23 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskadirur (സംവാദം | സംഭാവനകൾ) (→‎Golden cage)
ഗവ.എച്ച് .എസ്.എസ്.കതിരൂര്
വിലാസം
കതിരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ENGLISH
അവസാനം തിരുത്തിയത്
23-12-2010Gvhsskadirur



ചരിത്രം

പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂള്‍. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം.മലബാറിലെ കായിക മികവില്‍ ചരിത്രം കുറിച്ചു.വയനാട്,ഇരിട്ടി,പിണറായി,പെരളശ്ശേരി,പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും കതിരൂരില്‍ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികള്‍ ധാരാളം.1922 മുതല്‍ 1945 വരെ ഇത് തുട൪ന്നു.1945 ല്‍ കുടാളിയിലും 1946 ല്‍ കൂത്തുപറമ്പിലും 1950 ല്‍ പാതിരിയാടും 1953 ല്‍ പാനൂരിലും 1955 ല്‍ പേരാവൂരിലും 1956 ല്‍ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകള്‍ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂള്‍ മാത്രമായിരുന്നു. തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂള്‍ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരില്‍ ബോ൪ഡ് ഹൈസ്കൂള്‍ സ്ഥാപിക്കുന്നതില്‍ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മവേദിയൊരുക്കി.കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികള്‍ വന്നുചേ൪ന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ (2009ല്‍) 66 ഹൈസ്കൂളുകള്‍ പ്രവ൪ത്തിക്കുന്നുണ്ട്.ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയില്‍ പ്രവ൪ത്തിക്കുന്നു,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നല്‍ നല്കുന്നു.സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികള്‍ കേരളത്തിന്റെ നാനാമണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു.സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics,Chemistry,Biology ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • NSS
  • എന്‍.സി.സി.(ആൺ,പെൺ))
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

1 English Club

2 Science Club

3 IT club

4 Agriculture Club

5 Social science club

6 Health club

1. സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീര്‍ന്ന SSLC പഠന വിഭവ സി ഡി (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്തത്) “മുകുളം” കവര്‍ ഡിസൈന്‍ ചെയ്തത് കതിരൂര്‍ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂള്‍കലാധ്യാപകനും ദേശീയ അധ്യാപകഅവാര്‍ഡ് ജേതാവുമായ ശ്രീ കെ എം ശിവകൃഷ്ണനാണ് ഈ ഡിസൈന്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

1.IT@School നേതൃത്വത്തിലുള്ള സ്കൂള്‍ വിക്കിയുടെ കണ്ണൂര്‍ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂര്‍ കലാധ്യാപകന്‍ ശ്രീ കെ എം ശിവകൃഷ്ണനാണ്.

2. 2010 വര്‍ഷം നാഷണല്‍ സയന്‍സ് സെമിനാറില്‍ സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ നീരജ ടി G.V.H.S.S കതിരൂറിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.

3.IT@School കണ്ണൂര്‍ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S കതിരൂര്‍ 9th Std വിദ്യാര്‍ത്ഥി പരിമള്‍ ദൃശ്യാഖ്യാനം നിര്‍വ്വഹിച്ച 'മുന്നാലെ ഈ കതിര്‍ക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

4.സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ചTHE WAVE എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂര്‍ വിദ്യാര്‍ത്ഥിയായ ദേശീയസ്കോളര്‍ഷിപ്പ് നേടിയ സച്ചിന്‍ എം വി യും സ്കൂള്‍ ചിത്രകലാധ്യാപകനും ചേര്‍ന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആന്‍ഡമാന്‍,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലില്‍ (ത്രശ്ശൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


വാര്‍ത്താവിശേഷം

അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം 2010 കതിരൂര്‍ സ്കൂളിലെ പഠന പ്രവര്‍ത്തന വാര്‍ത്തകള്‍

"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം

സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്." വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)

"എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"

ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant) സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant) എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.

Golden cage

ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!

നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.

യാത്രയ്ക്കു തയ്യാറായി കേരളത്തിലും
മലബാ൪ വെരുക്
malabar civet
കന്യാകുമാരി മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ കൂര്‍ഗിലും ഹോനാവറിലുമുളള പശ്ചിമഘട്ട മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട മലബാര്‍ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശമറ്റവയുടെ കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍ വെരുക് പണ്ട് വ്യാപകമായിരുന്നു .
മലയണ്ണാന്‍
travancore flying squirrel)
രാത്രിയില്‍ ഇരതേടുന്ന ഈമലയണ്ണാന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാന്‍ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്.


വയല്‍ എലി
(ranjini,s feild rat)
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം നാടുനീങ്ങി തുടങ്ങി.



പാണ്ടന്‍ വേഴാമ്പല്‍
(malabar pied hornbill)
കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ .
ഹനുമാന്‍ കുരങ്ങ്
(malabar sacred langur)
ഗോവ , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍ കാണപ്പെടുന്നവയാണ് ഹനുമാന്‍ കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍ ഒന്നാണ് .അടുത്ത 30 വര്‍ഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം .


കടുവാ ചിലന്തി (travancore slate- red spider)
കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍ പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസര്‍വിലും മാത്രമാണ് ഇന്നുളളത് .പണ്ട് പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു.



മലബാര്‍ ട്രോപ്പിക്കല്‍ ഫ്രോഗ്
(malabar tropical frog)

കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങള്‍ . ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി .


ട്രാവന്‍ കൂര്‍ ടോര്‍ട്ടോയിസ്
(travancore tortoise)

പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇന്‍ഡൊനീഷ്യയില്‍ കാണപ്പെടുന്നുണ്ട് . വനനശീകരണവും മാംസത്തിനായുളള വേട്ടയാടലുമാണ് ഇതിന്റെ എണ്ണം ഗണ്യമായി കുറച്ചത് .


കരിവീട്ടി
(Indian rose wood)

കരിവീട്ടി അഥവാ ഇന്ത്യന്‍ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്നാട് യു പി , എന്നിവയ്ക്കു പുറമെ ഇന്‍ഡൊനീഷ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരികയാണ് .


പുഴ കരയുന്നു

പുഴ പാടും സംഗീതം
മധുരമാം സംഗീതം
ഒഴുകും ഗാനമായ്
അലയടിക്കുന്നിതാ
ദു;ഖഗാനം പോല്
പുഴയുടെ നൊമ്പരം
ഇന്നു ഞാന് നാളെ നീ
എന്ന തന് വാക്കുകള്
ഒരരുളിപ്പാടെന്ന പോല്
ഒാര്‍ക്കുക മനുജരെ
ഒരു വാക്കു പോലും
പറയാനാവാതെ
വിങ്ങുന്നിതാ
എന്നുമെന്നും എന്നെ
മലിനമാക്കും നിങ്ങള്‍
വന്‍ ദുരന്തം തേടുകയോ അതോ
സ്വയം ഒടുങ്ങുകയോ  ?

അന‍‍‍ശ്വ‍ര കെ വി
X.Aു

സതീര്‍ത്ഥ്യ‍ന്
എന് ആത്മനിര്‍വൃതിക്കായി
ഞാന് തേടുന്നു എന് സതീര്ത്ഥ്യ‍നെ

ആത്മബന്ധം  എനിക്കു   സമ്മാനിക്കുവാന്,
ഞാന് തേടുന്നു എന് മിത്ര‍ത്തെ.

പാടുന്ന കാറ്റിന്റെ ഈണവും കേട്ടു ഞാന്,
പാഴ്‍മണല് തരിയിലൂടങ്ങിങ്ങ് ചെല്ലമ്പോള്‍
അരുണകിരണങ്ങള്‍ക്കഭിവാദനം ചൊല്ലി നീയെന്‍
അരികിലായി വന്നു എന്‍ പാദം കഴുകുവാന്‍,
വീണ്ടും യാത്ര ചൊല്ലുവാന്‍ മടങ്ങിയോ ?
വീണ്ടും വരുമെന്ന പ്രതീക്ഷയോടെ
തിരികൊളുത്തി നീയെന്‍ പുതുചിന്തകള്‍ക്ക്
വെളിച്ചം പകര്‍ന്നു നീയെന്‍ സതീര്‍ത്ഥ്യയെ തേടുവാന്‍,
നറുനിലാവെന്‍ നെറുകയില്‍ കടാക്ഷിക്കുന്നു
അവള്‍ക്കായി എന്‍ ആത്മമിത്രത്തിനായി
ആനിലാവിനെ പിന്നിലാക്കുന്നു ഒരു ജ്യോതി
അതെ അവള്‍ വന്നു എന്റെ മിത്രം
കാത്തിരുന്ന നാളുകള്‍ക്കന്ത്യമേകിയെന്‍ മിത്രം
എന്‍ സൌഹൃദ പുലരിക്കു
തിരികൊളുത്തിയവള്‍
എനിക്കു പറയണമെന്‍ ഹൃദയരാഗങ്ങളും
എനിക്കു നല്‍കണമെന്‍ സ്നേഹവായ്പുകളും
ഇന്നെന്‍റെ അരികിലായ് നില്‍ക്കുന്നു അവള്‍
എന്‍ ജീവ ശ്വാസത്തിന്‍റെ താളമായി .............

അഷിത കെ പി

X A NO; 39

തലശ്ശേരി നോര്‍ത്ത് സബ്ജില്ല ഐടി മേള 2010-2011
ഇവര്‍ നമ്മുടെ അഭിമാനം
യു പി വിഭാഗം

ഐടി ക്വിസ് -- അനുരാഗ് 7.B II ഡിജിററല്‍ പെയ്‍ന്റിങ് ശ്രീലക്ഷ്മി 6 B III
ഹൈസ്ക്കൂള്‍ വിഭാഗം ഐടി ക്വിസ് -- അര്‍ജിത്ത് 8 B II

ഡിജിററല്‍ പെയ്ന്ന്റിങ് -- അര്‍ജുന്‍ 8 B I

I

I

മലയാളം ടൈപിങ് --സാരംഗി ശശീന്ദ്രന്‍ 10 F II വെബ് ഡിസൈനിങ് ---- ഋത്വിക് എം പ്രകാശ് 10.B II
ഹൈയര്‍ സെക്കന്ററി വിഭാഗം

ഡിജിററല്‍ പെയ്‍ന്റിങ്----- നിതിന്‍ എസ് +2 -- II വെബ് ഡിസൈനിങ് ---- ഫത്തിമ പി കെ +2 -- II

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

HIGH SCHOOL

Sri kunhikrishnan Adiyodi

sri Divakaran nair

Sri Padamanabha Rao

HIGH SCHOOL(VHSE)

1 Smt P .T . Nalini((1992) നളിനി

2 Sri Jayachandran(1993)ജയചന്ദ്രന്

3 Sri C Raghavan (1994)

4 Sri M.K.Sivadasan(1995)

5 Sri GOVINDAN NAMBIAR(1996)

6 Smt Kanakama(1997-98)കനകമ്മ

7 Sri GANGADHARAN .K(1999-2000)ഗങധരന്‍. കെ

8 Sri C H KUNHABDULLA(2001-02)

9 Sri K.K.ABDULLA(2003)

10 Smt P.V.REMA(2004)

11 Sri P.P.ABDUL AZEEZ(2005-2007)

HSS

Sri C CHANDRAN

Sri K.K.ABDULLA

Sri O MOHANAN

Sri M.P HAREENDRAN

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അറിയപ്പെടുന്ന ചില പൂ൪വ്വവിദ്യാ൪ത്ഥികള്‍'

എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസണ്‍ ഫോറം പ്രാരഭകന്‍)

ഒ.ജി. ബാലഗോപാലന്‍ (സ്വാതന്ത്ര്യസമരസേനാനി)

ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)

എം.സി ഗോവിന്ദന്‍ നമ്പ്യാര്‍ (സ്വാതന്ത്ര്യസമരസേനാനി)

ആര്‍.പി.സുതന്‍ (ഇന്ത്യയുടെ മുന്‍ നാവികസേനാ ഉപമേധാവി)

പി.കെ.ശങ്കരവര്‍മ്മ പഴശ്ശിരാജ (ഗായകന്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍, ചെമ്പൈശിഷ്യ‍ന്‍ AIR ല്‍ ഇപ്പോഴും പാടുന്നു)

തായാട്ട് ശങ്കരന്‍ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകന്‍, അധ്യാപകന്‍)

കെ.തായാട്ട്(അധ്യാപകന്‍, സാഹിത്യകാരന്‍)

കെ.പാനൂര്‍ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം)

Sreenivasan( FILM STAR)

കെ.ശങ്കരനാരായണമാരാര്‍ (ചിത്രകാരന്‍)

കെ.ശശികുമാര്‍ (ചിത്രകാരന്‍)

കെ.സി.വിജയന്‍ (പത്രപ്രവര്‍ത്തകന്‍)

പാട്യം ഗോപാലന്‍ (രാഷ്യട്രീയം,കവിത)

പാട്യം വിശ്യനാഥന്‍ (കവിത)

കെ.പി.ബി.പാട്യം (കവിത)

വഴികാട്ടി

<googlemap version="0.9" lat="11.785484" lon="75.530255" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.കതിരൂര്&oldid=105526" എന്ന താളിൽനിന്ന് ശേഖരിച്ചത്