ഗവ.എൽ.പി.എസ്.ഇടത്തിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ)


ഗവ.എൽ.പി.എസ്.ഇടത്തിട്ട
വിലാസം
ഇടത്തിട്ട

ഇടത്തിട്ട പി.ഒ,
കൊടുമൺ
,
691555
വിവരങ്ങൾ
ഫോൺ04734280663
ഇമെയിൽglps edathitta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി ചന്ദ്രൻ
അവസാനം തിരുത്തിയത്
20-11-2020Hskodumon


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാലയത്തിന്റെ ഉൽപ്പത്തി

                         പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി  സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു .

സ്‌ഥലവും കെട്ടിടവും

              "വിദ്യകൊണ്ട്  പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട്  ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും.
              ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ്‌ സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് .
               ഒരിക്കൽ സ്‌ഥലപരിമിതിയുടേയും കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെയും പേരിൽ സ്കൂൾ നിർത്തൽ ചെയ്‌തു ഉത്തരവിറങ്ങുകയുണ്ടായി .ഈ ഗ്രാമത്തിലെ നല്ലവരായ ബഹുജനങ്ങൾ അവസരത്തിനൊത്തുയരുകയും നിയമപരമായ ഇടപെടലിലൂടെ അംഗീകാരം പുനഃർസ്‌ഥാപിക്കുകയുമായിരുന്നു .1964 -65 വിദ്യാഭ്യാസവർഷം മുതൽ 1967 -68 വരെ അറ്റകുറ്റപ്പണികൾക്കായി ക്ലാസുകൾ സതിപുരത്തു ശ്രീ .പുരുഷോത്തമൻന്റെയും കൊച്ചുതറയിൽ ശ്രീ .കൊച്ചുകുഞ്ഞിന്റയും വസതികളിലായി ക്രമീകരിക്കുകയുണ്ടായി .
               1928 മുതൽ 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മെന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി പി. ശാഖയോഗത്തിന്റ അതാതു കാലത്തെ സെക്രട്ടറിമാരായിരുന്നു മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ.കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,മേലേമുറിയിൽ മാധവൻ, വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജർമാരായിരുന്നുവെന്നും മനസിലാക്കാൻ കഴിയുന്നത് .
               തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ  വിദ്യാലയം നമ്മോടൊപ്പമുണ്ട് 

ഭൗതികസൗകര്യങ്ങൾ

             നാലു സ്മാർട്ട് ക്ലാസ് റൂമുകൾ ,മതിയായ എണ്ണം ടോയ്‍ലെറ്റുകൾ ,പാചകവാതക കണക്ഷനോടുകൂടിയ പാചകപ്പുര ,കിണർ , പൂന്തോട്ടം, ഗ്രോബാഗിൽ പച്ചക്കറി കൃഷി എന്നിവയുണ്ട് .ചുറ്റുമതിൽ കെട്ടി സ്കൂളിന്റ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ നാണു മാസ്റ്റർ (ഹെഡ്മാസ്റ്റർ )
  2. ശ്രീ ആറ്റരികത്തു ജോർജ്കുട്ടി
  3. ശ്രീ തോമസ്
  4. ശ്രീ വള്ളക്കാരോട്ട് നാരായണപിള്ള
  5. ശ്രീ കെ നാരായണൻ കിണറുവിളയിൽ (ഹെഡ്മാസ്റ്റർ )
  6. ശ്രീ കുഞ്ഞുപിള്ള പണിക്കർ
  7. ശ്രീ നെല്ലിക്കോണത്തു ഭാസ്കരൻ നായർ
  8. ശ്രീ രാഘവൻപിള്ള അങ്ങാടിക്കൽ
  9. ശ്രീ പാപ്പിസാർ കൊന്നയിൽ
  10. ശ്രീമതി സരോജിനിയമ്മ ഓമല്ലൂർ
  11. ശ്രീമതി മറിയാമ്മ മാമൂട്ടിൽ
  12. ശ്രീമതി പെണ്ണമ്മ കൊപ്പാറ
  13. ശ്രീ കൃഷ്ണൻ വള്ളിക്കോട്‌
  14. ശ്രീമതി ഇന്ദിര വള്ളിക്കോട്‌
  15. ശ്രീമതി സരോജിനിയമ്മ കോട്ടൂരേത്ത്
  16. ശ്രീ ഉണ്ണുണ്ണി കൊടുമൺ
  17. ശ്രീ ബേബി കുറ്റിയിൽ
  18. ശ്രീമതി ഭാർഗ്ഗവിയമ്മാൾ (ഹെഡ്മിസ്ട്രസ്സ് )
  19. ശ്രീമതി രത്നമ്മ കൊടുമൺ
  20. ശ്രീ പദ്മാകാരൻ പ്രക്കാനം
  21. ശ്രീമതി കല്യാണിക്കുട്ടി വാഴമുട്ടം
  22. ശ്രീമതി ആനന്ദവല്ലി തിരുവന്തപുരം
  23. ശ്രീ എ എൻ ഉമാമഹേശ്വരനാചാരി (ഹെഡ്മാസ്റ്റർ )
  24. ശ്രീമതി ശ്രിമതി കമലാക്ഷി ടി കെ ഇടത്തിട്ട
  25. ശ്രീമതി ശ്രിമതി എം സി ഏലിയാമ്മ
  26. ശ്രീമതി ശ്രിമതി കമലാക്ഷിയമ്മാൾ ഓമല്ലൂർ
  27. ശ്രീമതി ശ്രിമതി ശ്യമളകുമാരി പാറക്കര
  28. ശ്രീ കാളിദാസൻ കൊടുമൺ (ഹെഡ്മാസ്റ്റർ )
  29. ശ്രീ തങ്കപ്പൻ വള്ളിക്കോട്‌
  30. ശ്രീമതി ഭാനുമതി ഐക്കാട് (ഹെഡ്മിസ്ട്രസ്സ് )
  31. ശ്രീമതി സുലൈഖ പത്തനംതിട്ട
  32. ശ്രീമതി രമണി വള്ളിക്കോട്‌ (ഹെഡ്മിസ്ട്രസ്സ് )
  33. ശ്രീ എസ്‌ കമലാസനൻ ഇടത്തിട്ട
  34. ശ്രീമതി ക്ലാരമ്മ ചാക്കോ (ഹെഡ്മിസ്ട്രസ്സ് )
  35. ശ്രീമതിഏലിയാമ്മ മാത്യു തുമ്പമൺ
  36. ശ്രീമതി ശാന്തകുമാരി അങ്ങാടിക്കൽ
  37. ശ്രീ കെ എൻ രാഘവൻ ഇടത്തിട്ട
  38. ശ്രീമതി എൻ വിലാസിനി ഇടത്തിട്ട
  39. ശ്രീമതി തങ്കമ്മ
  40. ശ്രീമതി സ്‌കൃത പി നായർ
  41. ശ്രീമതി പ്രസീത കുമാരി
  42. ശ്രീമതി ആനന്ദവല്ലിമ്മ
  43. ശ്രീ പ്രേമചന്ദ്രൻ
  44. ശ്രീമതി വനജകുമാരി
  45. ശ്രീ സജി വി എസ്
  46. ശ്രീ പ്രദീപ്
  47. ശ്രീ എം ടി പ്രസന്നൻ
  48. ശ്രീമതി റോസമ്മ ചെറിയാൻ
  49. ശ്രീമതി സുമ മാത്യു
  50. ശ്രീമതി എൻ ജെ കനകമ്മ (ഹെഡ്മിസ്ട്രസ്സ് )
  51. ശ്രീമതി ഷാലിമ അലക്സ്
  52. ശ്രീമതി ഗീതാകുമാരി (ഹെഡ്മിസ്ട്രസ്സ് )
  53. ശ്രീമതി ശ്രീലേഖ ബി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇടത്തിട്ട&oldid=1055641" എന്ന താളിൽനിന്ന് ശേഖരിച്ചത്