സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സംസ്ഥാനത്തെ സ്ക്കൂളുകളുടെ പുതിയ മുഖം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുപിന്നിലുണ്ട്. വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നു.

ചിത്രങ്ങളുടെ തരം

  • സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മനോഹരമായ ചിത്രം
  • സ്ക്കൂളിന്റെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രം
  • ക്ലാസ് മുറികളുടെ ചിത്രങ്ങൾ
  • കുട്ടികളുടെ ആക്റ്റിവിറ്റികളുടെ ചിത്രങ്ങൾ