ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
വിലാസം
ചിറ്റാരിപ്പറമ്പ

ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ ,ചിറ്റാരിപ്പറമ്പ
,
ചിറ്റാരിപ്പറമ്പ പി.ഒ.
,
670650
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0490 2300440
ഇമെയിൽghsschittariparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14023 (സമേതം)
എച്ച് എസ് എസ് കോഡ്13024
യുഡൈസ് കോഡ്32020700713
വിക്കിഡാറ്റQ64460555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചിറ്റാരിപറമ്പ്‌,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ793
പെൺകുട്ടികൾ815
ആകെ വിദ്യാർത്ഥികൾ1975
അദ്ധ്യാപകർ66
ഹയർസെക്കന്ററി
ആൺകുട്ടികൾ133
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ1975
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഷ്‌റഫ് ടി
പ്രധാന അദ്ധ്യാപകൻഷാജി വി എം
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ വട്ടോളി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ പി പി
അവസാനം തിരുത്തിയത്
02-01-2022Rejithvengad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ടി അഷറഫ് ഉം ഹെഡ് മാസ്റ്റർ ശ്രീ ജയപ്രകാശ് കെ പി യുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.844333, 75.636565 | width=600px | zoom=15 }}