സഹായം/സംശയനിവാരണം

Schoolwiki സംരംഭത്തിൽ നിന്ന്
  • പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
  • ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.
  • ഇമെയിൽവിലാസം കൃത്യമായിരിക്കണം, അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
  • ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.

FAQs

ക്രമനമ്പർ ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് സഹായതാളിലേക്കുള്ല കണ്ണി
1 ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ മെയിൽ സ്ഥിരീകരിക്കാനുള്ള കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. ഇവിടെ
2 എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( ~ ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക ഇവിടെ
3 ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന്

ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ
4 ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.

ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ
5 തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.

ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ
6 ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക.

ഇമെയിൽ സ്ഥിരീകരണം

.

"https://schoolwiki.in/index.php?title=സഹായം/സംശയനിവാരണം&oldid=1194156" എന്ന താളിൽനിന്ന് ശേഖരിച്ചത്