എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പേര് ഫോട്ടോ പ്രവർത്തന മേഖല അവരിലേക്കുള്ള ലിങ്ക്
ജയൻ തോമസ് 1988-1991 കാലയളവിൽ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. പൂങ്കാവ് ചുള്ളിക്കൽ വീട്ടിൽ തോമസ്,ജയിനമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ ജയൻ തോമസ്.തൊട്ടടുത്തുള്ള SCMVGUP സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്ത് തന്നെ നാടകം, സാഹിത്യം, പ്രസംഗം തുടങ്ങി കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.കവിതയെഴുത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലുമെല്ലാം സമ്മാനങ്ങൾ നേടുകയുണ്ടായി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലായിരുന്നു ഉപരിപഠനം .സ്കൂൾ പഠനകാലത്തിനു ശേഷവുംകലാ-സാഹിത്യ രംഗത്തും പൊതുരംഗത്തും സജീവമായിരുന്ന ജയൻ തോമസ് നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2000-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തു നിന്നും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിക്കുകയും വിജയിക്കുകയും തുടർന്ന് തൻ്റെ 26-ാം വയസ്സിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അക്കാലത്തെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പ്രസിഡന്റ്മാരിൽ ഒരാളായിരുന്നു ജയൻ തോമസ്.തുടർന്നും രണ്ടു തവണ ജനപ്രതി നിധിയാവുകയും ബ്ലോക്ക് വൈസ് പ്രസിഡന്റ് ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായ ജയൻ ഇപ്പോൾ CPI(M) പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. MIHS പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ കൺവീനർ ആയിരുന്ന ജയൻ തോമസ് ഇപ്പോൾ സ്കൂൾ PTA പ്രസിഡന്റാണ്. കിലയുടെ പരിശീലകനും സ്നേഹജാലകം എന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പാലിയേറ്റീവ് സംഘടനയുടെ പ്രസിഡന്റുമാണ് . ഭാര്യ ബോബി മോൾ,മക്കൾ - റിയ ജയിൻ, ക്രിസ്‍വിൻ ജോൺ

[[1]]

ശ്യാംലാൽ.റ്റി. പുഷ്പൻ CEO-കൊറോണ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി . ഐ ടി പരിശീലകൻ, കൺസൾട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകൻ. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ മൈക്രാസോഫ്‌റ്റ്‌ നൽകുന്ന MVP Award ന്‌ തുടർച്ചയായി 10 വർഷം അർഹനായി .

[[2]]

സനോജ് വർഗീസ് എഞ്ചിനീയറിംഗ് സംരംഭകൻ

[[3]]

സന്തോഷ് .സി .ജെ പത്ര പ്രവർത്തകൻ

[[4]]

സിനി . കെ തോമസ് പത്ര പ്രവർത്തക

[[5]]

വിനീത് എസ്തപ്പൻ സംഗീതം , കീ ബോർഡ് പ്രോഗ്രാമർ
[[6]]
സുജ അനിൽ രാഷ്ട്രീയ പ്രവർത്തക, ജന പ്രതിനിധി

[[7]]

ഷിജു ജോസ് ഗായകൻ, സാമൂഹ്യ പ്രവർത്തകൻ
[[8]]
സജിൻ സതീശൻ ട്രാവൽ ബ്ലോഗർ
[[9]]
വൈശാഖ് . സി . ആർ പ്രമാണം:..... ക്വിസ് മാസ്റ്റർ
.....
അനുരാഗ് . സി . എസ് ക്വിസ് മാസ്റ്റർ, ഡോക്ടർ

[[10]]

അഖിൽ ധർമ്മജൻ നോവലിസ്റ്റ് ,എഴുത്തുകാരൻ

[[11]]

ശ്രീജിത്ത്‌ എസ് ജില്ലതല ഷട്ടിൽ ബാഡ്മിന്ടൻ മുൻ ചാമ്പ്യൻ, അദ്ധ്യാപകൻ [[12]]
വിവേക് വിനോദ് ജില്ലതല ജൂനിയർ ചെസ്സ്‌ ചാമ്പ്യൻ [[13]]
അഖിൽ . വി. ആർ ഡിസൈനർ, ട്രാവൽ ബ്ലോഗർ
[[14]]
പ്രേംലാൽ പ്രബുദ്ധൻ ടി വി ജേർണലിസ്റ്റ്

[[15]]

ശ്യാംകുമാർ ടി വി ജേർണലിസ്റ്റ്

[[16]]

ഗിരിഷ് എം എ 1994-95 SSLC ബാച്ച്.സ്കൂളിൽ പഠിക്കുമ്പോൾ, ഉണർത്ത് പാട്ട്, തേവാരം, തീൻമേശയിലെ ദുരന്തം, അംബ്രോസ് എന്നീ നാടകങ്ങൾ കളിച്ചു. യുവജനോത്സവ വേദികളിലും, ശാസ്ത്രമേളകളിലും പങ്കെടുത്തു. അത്തപ്പൂക്കള മത്സരങ്ങളിൽ സ്കൂളിനകത്തും പുറത്തും നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂൾ ജീവിതത്തിന് ശേഷവും ഒട്ടേറെ അമേച്വർ നാടകങ്ങൾ കളിച്ചു.ഫോക്ക്‌ ക്രാഫ്റ്റ് രംഗത്തും, നാടകപ്രവർത്തനങ്ങളിലും, നാടൻപാട്ട് രംഗത്തും പ്രവർത്തിച്ചു വരുന്നു.കേരളത്തിലെ 14 ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും, നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുരുത്തോലയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന 80 ഓളം കലാരൂപങ്ങൾ നിർമ്മിക്കാനറിയാം. പ്ലാസ്റ്റിക്ക് ബഹിഷ്ക്കരണത്തിന്റ ഭാഗമായി ഓലയിൽ തോൾസഞ്ചിനിർമ്മിച്ച്, അത് ഉപയോഗിച്ച് നടന്നതും, വാർത്താ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, നാഷ്ണൽ സോഷ്യൽ സർവ്വീസ് സ്കീം, കളി കൂട്ടങ്ങൾ പോലെയുള്ള നിരവധി ശിൽപശാലകളിൽ പങ്കെടുത്ത് കുട്ടികൾക്ക് ഫോക്ക് ക്രാഫ്റ്റിൽ ക്ളാസ് എടുത്ത് വരുന്നു.2018 ൽ തമിഴ്‍നാട് ദിണ്ടിഗൽ ഡോൺ ആർട്ട് ഫെസ്റ്റ്ലിവലിന്റെ ആദരവും, 2020-ൽ ഫോക്ക് ക്രാഫ്റ്റ് രംഗത്ത് ആദ്യമായി, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപഴം അവാർഡും, കേരള സർക്കാരിന്റെ ഫോക്ക് ലോർ അക്കാഡമി അവാർഡും ലഭിച്ചു.നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ കലാ സാംസ്ക്കാരിക സഘടന ആയ ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ (IPTA) ന്റെ സംസ്ഥാന കൗൺസിൽ അംഗവും, ആലപ്പുഴ ഇപ്റ്റാ നാട്ടരങ്ങ് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനും,ആലപ്പുഴ മുനിസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥനുമാണ്. [[17]]
സഞ്ജയ്‌കുമാർ മിനിയേച്ചർ ശിൽപ്പി, കലാകാരൻ

[[18]]

ജോയ് സെബാസ്റ്റ്യൻ സോഫ്റ്റ് വെയർ എൻജിനീയർ, ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് 2020 അവാർഡ് നേടിയ ടെക്‌ജെൻഷ്യയുടെ സി ഇ ഒ

[[19]]