എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രവർത്തനങ്ങൾ

2018-2019

08.06 .2018 ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം നടന്നു. സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അർജുൻ, നന്ദന ബാബുരാജ് എന്നിവരെ തിരഞ്ഞെടുത്തു. പോസ്റ്റർ രചന , ന്യൂസ് റീഡിങ് , പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചരിത്ര ക്വിസ് നടത്തപ്പെട്ടു. ദേശഭക്തിഗാന മത്സരം നടത്തി. പ്രസംഗ മത്സരം നടത്തി. സ്വാതന്ത്ര്യ ദിന ചടങ്ങുകൾ അഡീഷണൽ ഡി.പി .ഐ ശ്രീ. ജിമ്മി കെ ജോസ് പതാക ഉയർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ശുചീകരണം, ഗാന്ധിജിയും സ്വാന്തന്ത്ര്യ സമര ചരിത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനവും സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ നടത്തപ്പെട്ടു.

2017 -2018

മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം 10.06 .2017 ന് ഉച്ചതിരിഞ്ഞു സ്‌കൂൾ ഓഡിറ്റോറിയത്തിൽ സീനിയർ അദ്ധ്യാപിക ഉഷ ടീച്ചർ നടത്തി. യോഗത്തിൽ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. ജോസഫ് .പി.എൽ ആദ്ധ്യക്ഷപദം അലങ്കരിക്കുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ക്ലബ്ബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയി ജിതിൻ ജെറോമിനെയും , സുകന്യ ആനന്ദപ്രസാദിനെയും തിരഞ്ഞെടുത്തു. 2017-18 അധ്യയന വർഷത്തെ ന്യൂസ് റീഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ആര്യ മാർട്ടിൻ, രണ്ടാം സ്ഥാനം നന്ദന പ്രദീപ് എന്നിവർ കരസ്ഥമാക്കി .
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരത്തിൽ ഹരൻ സുരേഷ് ഒന്നാം സ്ഥാനവും, നന്ദന പ്രദീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ നന്ദന പ്രദീപ് ഒന്നാം സ്ഥാനം, ആര്യ മാർട്ടിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അറ്റ്ലസ് മേക്കിങ് - തിമോത്തിയോസ് - ഒന്നാം സ്ഥാനം , റ്റിതിൻ - രണ്ടാം സ്ഥാനം
സ്‌കൂൾ സാമൂഹ്യശാസ്ത്രമേള- വർക്കിംഗ് മോഡൽ -രാജശ്രീ കൃഷ്‌ണ, ദേവിക .എസ് (ഒന്നാം സ്ഥാനം ), ഫ്രഡി ഫ്രാൻസിസ്,ജോസഫ് മോൻസി (രണ്ടാം സ്ഥാനം ). സ്റ്റിൽ മോഡൽ- ഊർമിള ദേവി, ജസ്മ ജോൺസൺ (ഒന്നാം സ്ഥാനം).
സ്വാതന്ത്ര്യ ദിനാചരണം - ദേശഭക്തിഗാനം, പ്രസംഗമതസാരം , ക്വിസ് എന്നിവ നടത്തി.
ഗാന്ധി ജയന്തി - സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് നടത്തി ആര്യ മാർട്ടിൻ, ഡോണ എലിസബത്ത് ജോസി - ഒന്നാം സ്ഥാനം.
റിപ്പബ്ലിക്ക് ദിനം - ക്വിസ് നടത്തപ്പെട്ടു. മാനേജർ സിസ്റ്റർ .തെരസില്ല പതാക ഉയർത്തി. പി.റ്റി എ പ്രസിഡന്റ് സി.എഫ് ജോസഫ് റിപ്പബ്ലിക്ദിന സന്ദേശം നല്കി.