2009-2010

11-06-2009, വ്യാഴാഴ്ച സയൻസ് ക്ലബ് രൂപീകരണം നടന്നു. ഉദ്‌ഘാടന യോഗത്തെ തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ക്ലബ് സെക്രട്ടറി ആയി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയെയും തിരഞ്ഞെടുത്തു.
24-06-2009, ബുധനാഴ്ച, 1:30 യ്ക്ക് സയൻസ് ക്ലബിന്റെ എക്സിസ്ക്യൂട്ടീവ് യോഗം ലൈബ്രറി ഹാളിൽകുടുകയുണ്ടായി. ജൂലൈ മാസത്തിൽ നടത്താവുന്ന ദിനാചരണങ്ങളെയും, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളെയും യോഗത്തിൽ വച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായി.

  • ജൂലൈ-3 - മാഡംക്യൂറി ദിനം (75-ാം ചരമവാർഷികംദിനം)
  • ജൂലൈ-20 - ഗലീലിയോ അനുസ്മരണദിനം
  • ജൂലൈ-27 - ജോൺ ഡാൽട്ടൻ ദിനം

മേരിക്യൂറിയുടെ 75-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം, 03-07-2009 വെള്ളിയാഴ്ച്ച ലൈബ്രറിഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. 3 മുതൽ 4 മണി വരെയായിരുന്നു സമയപരിധി. വിവിധ ക്ലാസ്സുകളിൽ നിന്നും ഏകദേശം 56-ഓളം കുട്ടികൾ പങ്കെടുത്തു. വളരെയധികം മികച്ച പ്രകടനമാണ് ഓരോ കുട്ടിയും കാഴ്‌ചവെച്ചത്. അതിൽ നിന്നും താഴെപറയുന്ന കുട്ടികൾഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം
നീതു സ്റ്റീഫൻ - XA (യെല്ലോ ഹൗസ്)
രണ്ടാം സ്ഥാനം
ശ്രീപ്രഭ. എസ് - XB (ഗ്രീൻ ഹൗസ്)
മീനു ആന്റണി - XE (യെല്ലോ ഹൗസ്)
മൂന്നാം സ്ഥാനം
നിത്യ പി. പി - XB (ഗ്രീൻ ഹൗസ്)
ആൻസി സെബാസ്റ്റ്യൻ - XB (യെല്ലോ ഹൗസ്)
ടിസ മോസസ് - XB (ഗ്രീൻ ഹൗസ്)
പ്രോത്സാഹന സമ്മാനത്തിനർഹരായവർ. അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E
വിജയികൾക്ക് അടുത്ത ദിവസം അസ്സംബ്ലിയിൽ വച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻതീരുമാനിക്കുകയും ചെയ്തു. 9-07-2009, വ്യാഴാഴ്‌ച സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾഹെഡ്മിസ്ട്രസ് Sr. ലിസ്സി ഇഗ്‌നേഷ്യസ് ആണ് സമ്മാനവിതരണം നിർവ്വഹിച്ചത്‌.