ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഭാഗത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.