വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14619 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി

മണ്ണന്തറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി. ജി എസ് എൽ പി സ്കൂൾ മാനന്തേരി.

വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി
വിലാസം
മാനന്തേരി

വി.ജി.എസ്.എൽ.പി സ്കൂൾ മാനന്തേരി

മാനന്തേരി. പി. ഒ

കൂത്തുപറമ്പ്
,
670643
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ9895673325
ഇമെയിൽvgslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14619 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജു സി.പി
അവസാനം തിരുത്തിയത്
20-01-202214619


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

     കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 10് വാർഡിൽ മാനന്തേരി വില്ലേജിൽ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉൽസാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
       ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. ദീർഘകാലമായി ശ്രീ. കെ. കെ ഗോവിന്ദൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടൻ ഗോപാലൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേർഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.
       ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാൽ, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈൽ എന്നിവിടങ്ങളിലെ മുഴുവൻ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആയിരുന്നു.
       സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്. 
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
       

ഭൗതിക സാഹചര്യങ്ങൾ

   6 ക്ലാസ് മുറി, 1 ഓഫീസ്, 2 ടോയിലറ്റ്, 10 യൂറിനൽ യൂനിറ്റ്, കളിസ്ഥലം, റാംപ് & റൈൽ, ആവശ്യത്തിന് ഫർണിച്ചർ, കിണർ, പാചകമുറി, പന്പുസെറ്റ്, വാട്ടർ ടാപ്പ്, 4 കന്പ്യൂട്ടർ, പൂന്തോട്ടം, കളി ഉപകരണങ്ങൾ, ലൈബ്രറി, ടീച്ചിം എയ്ഡ്സ്, കന്പോസ്റ്റ് കുുഴി, ഫേൻ 

പാഠ്യേതരപ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. സ്കൂൾ പ്രവൃത്തിപരിചയമേള, സ്പോർട്സ്, സ്കൂൾ കലോൽസവം എന്നിവയിൽ സ്കൂളിൽ നിന്ന് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എൽ. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളിൽ നിന്നും കുുട്ടികൾ പങ്കെടുക്കാറുണ്ട്. എല്ലാ വർഷങ്ങളിലും സ്കൂൾ വാർഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയിൽ നടത്താറുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ പൊതു ജനങ്ങളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും നല്ലരീതിയിൽ ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്. ==

സിംഗിൾ മാനേജ്മെൻറ്(എയ്ഡഡ്)

കെ. കെ ഗോവിന്ദൻ മാസ്റ്റർ, എറക്കോടൻ ഗോപാലൻ മാസ്റ്റർ, ദാമോദരൻ നന്പ്യാർ

ധാരാളം ഗവൺമെന്റ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഡോക്ടറേറ്റ് നേടിയവർ, ബിസ്നസ് മേൻമാർ, കൃഷിക്കാർ ........

വഴികാട്ടി