എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോർണർ പി.ടി.എ:- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘ്രിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.

കോർണർ പി റ്റി  എ

-


പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണ

വിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ  പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .

ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം

മലയാളത്തിളക്കം :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ  സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു  സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും  നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി  സ്വയം മെച്ചപ്പെടാനും  അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ  അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു .

മലയാളത്തിളക്കം


ജന്മദിനാഘോഷം :-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു

പരിസ്ഥിതി ദിനം:-

എല്ലാ  വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നത്.പരിസ്ഥിതി   പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ  പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് .

കൃഷി -വിളവെടുപ്പ്
അദ്ധ്യാപകദിനപ്രവർത്തനങ്ങൾ

അധ്യാപക ദിനം :- എം.എം.കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാവർഷവും അധ്യാപക  ദിനം ആചരിച്ചു പോരുന്നു.  അറിവിന്റെപ്രകാശം പരത്തുന്നവരെ ഓർക്കുവാൻ  ഒരു   ദിനം. അധ്യാപകർക്ക്  സമൂഹത്തിലുളള സ്ഥാനം വളരെ വലുതാണ്. ഈ അറിവ് കുട്ടികളിൽ എത്തിക്കുവാൻ കഴിയുന്നു . അച്ചടക്കം. പരസ്പര ബഹുമാനം, സഹകരണം, എന്നിവ കുട്ടികൾ പഠിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പല പ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടി അധ്യാപകൻ അവതരണം , ആശംസാ കാർഡ് നിർമ്മാണം, കഥാ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ് . പൂർവകാല അധ്യാപകരെ ആദരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനുമൊരു അവസരം.

onam

ഓണാഘോഷം:- സന്തോഷത്തിന്റെയും  ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. എം. എം. കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാ വർഷവും ഓണഘോഷം നടത്തുന്നുണ്ട് .കുട്ടികളുടെ കലാപരിപാടികൾ . കുട്ടികളുടെ സർഗാത്മകശേഷിയെപ്രചോദിപ്പിച്ച്അവരോടൊത്ത് മനോഹരമായ പൂക്കളം നിർമ്മിക്കൽ , ഓണപ്പാട്ടുകൾ, ഓണകളികൾ, മവേലിയെ ഒരുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ . പുറമെ വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കൽ, തുടങ്ങിയ മറ്റ് പരുപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിവരുന്നു. പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത് എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അത്ര ആഘോഷ ഭരിതമാകുവാൻകഴിഞ്ഞില്ല എങ്കിലും കൊവിഡ് 19 ഭീതിക്കിടയിലെ ഓണം ഓരോ വീടുകളിലും ഒതുങ്ങി നിന്നുകൊണ്ട് തന്നെ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം