എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19735 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസം  ജില്ലയിലെ തീരൂർ  സബ്‌ജില്ലയിലെ  തീരൂർ മുനിസിപ്പാലിറ്റിയിലെ  എയ്ഡഡ്  വിദ്യാലയം

എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ
വിലാസം
തിരൂർ
കോഡുകൾ
സ്കൂൾ കോഡ്19735 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തീരൂർ
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംതീരൂർ
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
എം.പി.ടി.എ. പ്രസിഡണ്ട്സെലീന
അവസാനം തിരുത്തിയത്
24-01-202219735





ചരിത്രം

കുമരമംഗലം എ.എം.എൽ.പി. സ്കൂൾ ഒരു ചരിത്ര വീക്ഷണം.

ഏകദേശം നൂറിൽപരം വർഷങ്ങൾക്കു മുമ്പ് 1895 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലപ്പുറം ജില്ലയിൽ തന്നെ ആദ്യത്തെ ഓത്തുപള്ളിക്കൂടമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്. തിരൂരിലെ തന്നെ ആദ്യത്തെ വിദ്യാലയമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് അന്നാര മാപ്പിള ഗേൾസ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പ് ഈ സ്ഥാപനത്തിന്റെ സേവനം അവിടെ അവസാനിപ്പിക്കുകയും ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥാപനം 30 വർഷത്തോളം സേവനമനുഷ്ഠിച്ചതായിട്ടാണ് അറിവ്. അതിനുശേഷം 25 വർഷത്തോളം സി.സി. നായർ എന്ന ഒരു അധ്യാപകന്റെ മാനേജ്മെന്റിൽ പ്രശസ്തമായ സേവനമനുഷ്ഠിച്ചു പോന്നു. സി.സി. നായരുടെ കാലശേഷം കിഴക്കുമ്പാട്ട് കമ്മുക്കുട്ടി മൊല്ല മകൻ മുഹമ്മദ് ബാവ എന്നവർ ഇതിന്റെ മാനേജർ ആയി സ്ഥാനമേറ്റു. ഇപ്പോൾ നിലവിൽ കിഴക്കുമ്പാട്ട് അബ്ദുറഹിമാനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

കുഞ്ഞു മുഹമ്മദ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, അന്നത്തെ മുനിസിപ്പൽ ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.ടി. മാധവൻനായർ, എൻ. നാരായണി ടീച്ചർ, പി. നാരായണൻ മാസ്റ്റർ, കിഴക്കാം കുന്നത്ത് ഹംസ മാസ്റ്റർ, മരക്കാർ കുട്ടി മാസ്റ്റർ, എം. ഹംസ മാസ്റ്റർ, യു. ലീല ടീച്ചർ, നഫീസ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, പി. എം. ലത ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ പ്രധാന അധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് വീട് ഉൾപ്പെടെ 45 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. എൽ പി വിഭാഗത്തിൽ നാല് ക്ലാസ്സ് റൂം, പ്രീപ്രൈമറി, കമ്പ്യൂട്ടർ റൂം ഉൾപ്പെടെ 6 ക്ലാസ് നിലവിൽ സ്കൂളിൽ ഉണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സി.സി. നായർ
  2. കിഴക്കുമ്പാട്ട് മുഹമ്മദ് ബാവ
  3. കിഴക്കുമ്പാട്ട് അബ്ദുറഹിമാൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}