ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ

സംസ്ഥാന തലത്തിൽ മികച്ച സെക്രട്ടറിയായി തെരഞ്ഞെട‍ുക്കപ്പെട്ട കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രനെ സ്ക‍ൂൾ ക‍ൂട്ടായ്മയിലെ മുതിർന്ന അംഗവ‍ും,മ‍ുൻ പ്രഥമാദ്ധ്യാപകന‍ുമായ ശ്രീ പി കെ നാരായണൻ മാസ്റ്റർ ആദരിക്ക‍ുകയ‍ുണ്ടായി.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രൻ

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ എം അർ പയ്യട്ടം,ആകാശവാണി ദേശീയ പ‍ുരസ്കാരവ‍ും വി ടി ക‍ുമാരൻ സാഹിത്യ പ‍ുരസ്കാരവ‍ും നേടിയ ശ്രീ കെ വി ശരത് ചന്ദ്രൻ,ശാന്താദേവി പ‍ുരസ്കാരം നേടിയ ശ്രീ ബിജ‍ു ഇരിണാവ് എന്നിവരെ സ്ക‍ൂൾ കലോൽസവ വേദിയിൽ ആദരിക്കുകയ‍ുണ്ടയി.

ലഫ്റ്റനൻറ് ബേബി ഷിജിൻ ഷാ

പ‍ൂർവ്വ വിദ്യാർത്ഥിയായ ബേബി ഷിജിൻ ഷായ്ക്ക് ലഫ്റ്റനൻറ് പദവി ലഭിച്ചപ്പോൾ സ്കൂളിൽ അദ്ദേഹത്തിന് ആദരവ് നൽക‍ുകയ‍ുണ്ടായി.

2021-22 അധ്യയന വർഷം സ്ക‍ൂളിൽ നടന്ന പ്രവർത്തനങ്ങൾ

2022 ജന‍ുവരി 21 പാപ്പിനിശ്ശേരി പി എച്ച് സി യ‍ുടെ സഹകരണത്തോടെ സർക്കാർ നിർദ്ദേശിച്ച മാനദണ്ടങളെല്ലാം പാലിച്ച‍ുകോണ്ട് നടത്തിയ മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഇര‍ുന്നോറോളം ക‍ുട്ടികൾ പങ്കെട‍ുക്ക‍ുകയ‍ുണ്ടായി.ഇതോടെ വാക്സിൻ എട‍ുത്ത ക‍ുട്ടികള‍ുടെ എണ്ണം ന‍ൂറ‍ുശതമാനത്തിനട‍ുത്തായി.

2021 ഡിസംബർ 04 സ്ക‍ൂൾ ഗ്രൗണ്ട് വികസനത്തിനായി തയ്യാറാക്കിയ ,കരട് മാസ്റ്റർ പ്ളാനിന് അന്തിമര‍ൂപം നൽകാനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യയ‍ുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമ‍ുള്ള ജനപ്രതിനിധികള‍ും എൽ എസ് ജി ഡി ഉദ്യോഗസ്ഥര‍ും ഗ്രൗണ്ട് സന്ദർശിക്ക‍ുകയ‍ുണ്ടായി.ആദ്യഗഡ‍ുവായി 25 ലക്ഷം ര‍ൂപ അന‍ുവദിച്ച‍ു.

2021 നവംബർ 22 എസ് എസ് എൽ സി / പ്ളസ് ട‍ു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക‍ുള്ള പി ടി എ വക അന‍ുമോദനവ‍ും എൻഡോവ്മെൻറ് വിതരണവും ക‍ൂടാതെ ലഫ്റ്റനൻറ് പദവി ലഭിച്ച ബേബി ഷിജിൻ ഷാക്ക‍ും,കോസ്റ്റ് ഗാർഡിലേക്ക് സ്ഥലം മാറിപ്പോക‍ുന്ന എസ് പി സി ചാർജ്ജ് വഹിക്ക‍ുന്ന എസ് ഐ ശ്രീ രാജൻ കോട്ടമലക്ക‍ും ആദരവ്

നൽക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ കെ അധ്യക്ഷത വഹിച്ച‍ു. ബഹ‍ുമാനപ്പെട്ട എം എൽ എ ശ്രീ കെ വി സ‍ുമേഷ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച‍ുകോണ്ട് ഫരിപാടി ഉദ്ഘാടനം ചെയ്ത‍ു.ബ്ളോക്ക് പഞ്ചായത്ത് പരസിഡണ്ട് ശ്രീമതി ജിഷ സമ്മാനദാനം നിർവ്വഹിച്ച‍ു. ഹെഡ്മാസ്റ്റർ ശ്രീ അന‍ൂപ് ക‍ുമാർ, പ്രിൻസിപ്പഷ ശ്രീ ടി പി സക്കറിയ,എസ് എസ് കെ കോ ഓർഡിനേറ്ററും മ‍ുൻ പ്രിൻസിപ്പല‍ുമായിര‍ന്ന ശ്രീ ടി പി വേണ‍ുഗോപാൽ എന്നിവർ സംസാരിച്ച‍ു.

2021 നവംബർ 06 സ്ക‍ൂൾ വികസനവ‍ുമായി ബന്ധപ്പെട്ട് ശ്രീ കെ വി സ‍ുമേഷ് എം എൽ എ ഇടപെട്ട് കേരള സർക്കാരിൽ നിന്ന‍ും 2 കോടി അന‍ുവദിച്ച‍ു കിട്ടിയതിൻെറ സന്തോഷം

പങ്കിടാൻ എം എൽ എ സ്ക‍ൂളിൽ എത്ത‍ുകയ‍ുണ്ടായി.

2021 ജ‍ൂലൈ 22 ദേശീയ മാമ്പഴ ദിനത്തോടന‍ുബന്ധിച്ച് ഹെഡ്‍മാസ്റ്റർ ശ്രീ അന‍ൂപ്ക‍‍ുമാറ‍ും ഫ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയയ‍ം ചോർന്ന് സ്ക‍ൂൾ ഗ്രൗണ്ടിൽ നാട്ട‍ുമാവ് നട‍ുകയ‍ുണ്ടായി.

ചിത്രശാല

2019-20 അധ്യയന വർഷം സ്ക‍ൂളിൽ നടന്ന പ്രവർത്തനങ്ങൾ

ശ്രീ ടി പി വേണ‍ുഗോപാലൻ മാസ്റ്റർ ഫ്ളാഗോഫ് കർമ്മം നിർവഹിക്ക‍ുന്നു.

2019 ജ‍ൂൺ 26 അന്താരാഷ്ട്ര ലഹരി വിര‍ദ്ധ ദിനമായി ആചരിക്ക‍ുകയ‍ൂണ്ടായി .ലഹരി വിര‍ുദ്ധ റാലി എസ് പി സി യ‍ുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച‍ു. പ്രിൻസിപ്പൽ ശ്രീ വേണ‍ുഗോപാലൻ മാസ്റ്റൽ ഫ്ളാഗോഫ് കർമ്മം നിർവഹിക്ക‍കയ‍ൂണ്ടായി.മയക്കുമര‍ുന്നിന്റെ ഉപയോഗത്തിന‍ും അനധികൃത കടത്തിന‍ും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്ക‍ുന്നത്. 1987 ഡിസംബർ മ‍ുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിര‍ുദ്ധ ദിനം ആചരിച്ച‍ു ത‍ുടങ്ങിയത്. ചൈനയിലെ കറ‍ുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അന‍ുസ്മരിക്ക‍ുക ക‍ൂടി ചെയ്യ‍ുന്ന‍ുണ്ട് ഈ ദിനം. ഓരോ വർഷവും വ്യത്യസ്ത പ്രേമേയത്തിലാണ് ഈ ദിനമാചരിച്ച് പോരുന്നത്. 'നീതിക്ക് ആരോഗ്യം,  ആരോഗ്യത്തിന് നീതി ' എന്നതാണ് ഇത്തവണത്തെ പ്രേമേയം. ഇത്തരം സാഹചര്യങ്ങളിൽ ഒരേ സമയം നിയമ പ്രശ്‌നങ്ങളെയും ആരോഗ്യ പ്രശ്‌നങ്ങളെയും സമഗ്രമായി നേരിടേണ്ടതിന്റെ പ്രസക്തിയെയാണ് ഈ പ്രമേയം എട‍ുത്ത‍ുകാട്ട‍ുന്നത്.ലോകത്തെമ്പാട‍ുമ‍ുള്ള ക‍ുട്ടികളില‍ും കൗമാരക്കാരില‍ും മയക്ക‍ുമര‍ുന്നിൻെറ വിപത്ത‍ുകളെക്ക‍ുറിച്ച് ബോധവൽക്കരണം നടത്ത‍ുക എന്നതാണ് ഈ ദിനം ആചരിക്ക‍ുന്നതില‍ൂടെ ലക്ഷ്യമിട‍ുന്നത്. മയക്കുമര‍ുന്നിൽ നിന്ന് പ‍ൂർണമായ‍ും അകന്ന‍ു നിൽക്കാന‍ും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുക എന്നത‍ും ഈ ദിനത്തിൽ ലക്ഷ്യമിട‍ുന്ന‍ു.ലോക ലഹരിവിര‍ുദ്ധ ദിനത്തിൽ സ്ക‍ൂള‍ുകളില‍ും കോളേജ‍ുകളില‍ും വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ുവര‍ുന്ന‍‍ുണ്ട്.. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യ‍ുമെന്ററി പ്രദർശനം ത‍ുടങ്ങിയ പല പരിപാടികള‍ും നടന്ന‍ു വര‍ുന്ന‍ു.

2019 ജ‍ൂലൈ 12 ന് വൈദ്യ‍ുതി വക‍ുപ്പ് ജീവനക്കാർ സ്ക‍ൂളിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും വൈദ്യ‍ുതിമ‍ൂലമ‍ുണ്ടാക‍ുന്ന അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ ആസ്പദമാക്കി ബോധവൽക്കരണ ക്ളാസ് നടത്ത‍ുകയ‍ുണ്ടായി.

2019 ജ‍ൂലൈ 12 ന് ആരോഗ്യവക‍‍ുപ്പിൻെറ ആഭിമ‍ുഖ്യത്തിൽ എൻ ആർ എച്ച് എം സ്കീമിൻെറ ഭാഗമായി ജീവനക്കാരിൽ ആരോഗ്യ സർവ്വേ നടത്ത‍ുകയ‍ുണ്ടായി.