GHSS KOZHICHAL/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13103 (സംവാദം | സംഭാവനകൾ) (13103 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി എന്ന താൾ GHSS KOZHICHAL/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി

ഒരമ്മതൻ സ്നേഹം നിറകുടമായി പോന്നിടും
പോറ്റമ്മയാണ് നമ്മുടെ പ്രകൃതി.
പക്ഷിതൻ തിമിർപ്പും പുഴകൾതൻ ഒഴുക്കും
കോർത്തിണങ്ങിയ ഹരിതമനോഹര പ്രകൃതി.
ഓരോരോ ഭാവത്തിൽ നമ്മെ കുളിരണിയിക്കുന്ന വിസ്മയമാണ് നമ്മുടെ പ്രകൃതി.
ക്രൂരനാം മനുഷ്യപ്രവൃത്തിയാൽ
വിങ്ങുമെൻ അമ്മേ പ്രണാമം
മനുഷ്യാ നീ ഓർക്കു,
ഒരു നാൾ പ്രകൃതിതൻ വിധി നിൻ വിധിയാകും
പ്രകൃതിതൻ രോദനം നിൻ രോദനമാകും.
ഇനിയെങ്കിലും നിർത്തു നിൻ നീച പ്രവൃത്തികൾ. ലോകത്തെ രക്ഷിക്കൂ.
പോറ്റമ്മയായ പരിസ്ഥിതി നിനക്ക് പ്രണാമം.......

ആൻമരിയ ബിനോയ്‌
9 A ജി.എച്ച്.എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത