സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14060 (സംവാദം | സംഭാവനകൾ)

അങ്ങാടിക്കടവ് ടൗണില്‍ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാര്‍ട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
വിലാസം
അങ്ങാടിക്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201614060



ചരിത്രം

അയ്യന്‍കുന്ന് മലയോരമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ .01/06/1979ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോര്‍ജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എല്‍.ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ആദ്യ മാനേജരായ ഫാ.ജോര്‍ജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2010 മുതല്‍ 100% വിജയം പുലര്‍ത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,17 ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ. .ഫാദര്‍. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകന്‍ ശ്രി. സെബാസ്റ്റ്യന്‍ പി.റ്റി.

ഭൗതികസൗകര്യങ്ങള്‍

അയ്യന്‍കുന്ന് പഞ്ചായത്തില്‍ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോള്‍ കോര്‍ട്ടും ഒരു ബോളിബോള്‍ കോര്‍ട്ടും ഈ വിദ്യാലയത്തിനുണ്ട്

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ.സെബാസ്റ്റ്യന്‍ പി.റ്റി യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.എന്‍.ഡി സണ്ണിയുമാണ്.

മുന്‍ മാനേജര്‍മാര്‍

സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.ജോര്‍ജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേല്‍,, ഫാ.മൈക്കിള്‍ വടക്കേടം, ഫാ. ജോസഫ് പുത്തന്‍പുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കല്‍, ഫാ. മാത്യു പോത്തനാമല, ഫാ. ജോര്‍ജ് ചിറയില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിന്‍ വടക്കന്‍, ഫാ. തോമസ് മുണ്ടമറ്റം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം .
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നല്ല പാഠം

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

 
  • ശ്രീ.കെ.എല്‍ ജോര്‍ജ്(1979-1991)
  • ശ്രീ.കെ.വി മത്തായി(1991-2001)
  • ശ്രീ.ഇ.സി ജോസഫ്(2001-2002)
  • ശ്രീ.എല്‍ ജോണ്‍(2003-2004)
  • ശ്രീ.തോമസ് വി.റ്റി(2004-2007)
  • ശ്രീ.തോമസ് ജോണ്‍(2007-2008)
  • ശ്രീ.സണ്ണി ജോസഫ്(2008-2009)
  • ശ്രീ.ജോര്‍ജ് തോമസ്(2009-2011)


ഞങ്ങളുടെ നേട്ടങ്ങള്‍

  • 2008 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നു
  • 2016ല്‍ 19 ഫുള്‍ A plus ഉം നൂറു ശതമാനം വിജയവും നേടി
  • ഇരിട്ടി ഉപജില്ലാ ഗയിംസ് മല്‍സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍സ്,കായിക മേളയില്‍ റണ്ണര്‍അപ്പ്
  • സംസ്ഥാന അക്വാറ്റിക്ക് മല്‍സരങ്ങളിലും ചെസ് മല്‍സരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടിനു ജോസഫ്-സര്‍വീസസ് ബാസ്കറ്റ് ബോള്‍ ടീം അഗം
  • റീന ജോസഫ്-നാഷണല്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജംപ് ഒന്നാം സ്ഥാനം

വഴികാട്ടി

{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }}